ദിവ്യബലി അർപ്പണരീതിയുമായി ബന്ധപ്പെട്ട് സ്ഥിരമായി കേട്ടുവരുന്ന ഒരു തെറ്റിദ്ധാരണ ആണു രണ്ടാം വത്തിക്കാൻ കൗൺസിൽ ജനാഭിമുഖ (versus populum) നിർകർഷിച്ചു എന്നുള്ളത്. രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ഒരു രേഖയിലും അങ്ങനെ ഒരു നിഷ്കർഷം ഇല്ല. എന്നു മാത്രമല്ല അൾത്താരാഭിമുഖ (known as “ad orientum”) ലത്തീൻ സഭയിൽ ഇന്നും അനുവദനീയവുമാണു. റോമൻ മിസാൽ (തക്സ) ശ്രദ്ധിച്ചു വായിച്ചാൽ “ad orientum” രീതിക്കനുസരിച്ചാണു അത് എഴുതിയിരിക്കുന്നതെന്നു പോലും മനസിലാകും.

ജനാഭിമുഖമായ കുർബാന രീതി വന്നത് രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ചൈതന്യത്തിൽ നിന്നാകാം. എന്നാൽ രണ്ടാം വത്തിക്കാൻ കൗൺസിൽ ഒരിക്കലും അൾത്താരാഭിമുഖ കുർബാനയെ നിരാകരിക്കുന്നില്ല. പക്ഷെ രണ്ടാം വത്തിക്കാൻ കൗൺസിൽ മറ്റൊരു കാര്യം വ്യക്തമായി പറയുന്നുണ്ട്.

“As far as possible, notable differences between the rites used in adjacent regions must be carefully avoided.” (SC 23)

അതായത് അടുത്തടുത്ത് കിടക്കുന്ന സ്ഥലങ്ങളിൽ ആരാധനാരീതികൾ തമ്മിലുള്ള പ്രകടമായ വ്യത്യാസം വളരെ ശ്രദ്ധയോടെ ഒഴിവാക്കണം. ഇത്രയും വ്യക്തമായ ഒരു കാര്യം രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദ്ദേശിച്ചിരിക്കെ, അത് മറച്ചുവച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദ്ദേശിക്കാത്ത ഒരു കാര്യത്തെ “രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ ചൈതന്യം” എന്നു പറഞ്ഞ് പ്രചരിപ്പിക്കാനും പഠിപ്പിക്കാനും നോക്കുന്നത് തികച്ചും തെറ്റാണു.

ജനാഭിമുഖ ബലിയർപ്പണത്തിൻ്റെയും അൾത്താരാഭിമുഖ ബലിയർപ്പണത്തിൻ്റെയും തിയോളജി പഠിച്ചതിൽ നിന്ന് വ്യക്തമായ ഒരു കാര്യം, ഇപ്പോൾ സിറോ-മലബാർ സഭാ മെത്രാൻ സംഘം നിർദ്ദേശിച്ചിരിക്കുന്ന രീതി (രണ്ടു രീതികളുടെയും സമന്വയം) – ദിവ്യബലിയിൽ ദൈവം മനുഷ്യനൊടു സംസാരിക്കുന്ന വചനശുശ്രൂഷ ജനാഭിമുഖമായും മനുഷ്യനായ യേശുവിനോട് ചേർന്ന് പിതാവിനർപ്പിക്കുന്ന അപ്പശുശ്രൂഷ അൾത്താരാഭിമുഖമായും അർപ്പിക്കുന്നത് വളരെ മനോഹരമായ ഒരു രീതിയാണെന്നാണു.

എൻ.ബി: രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ പേരിൽ തെറ്റിദ്ധാരണ പരത്തുന്നത് പോലെ തന്നെയാണു മാർപ്പാപ്പമാരോട് ചേർന്ന് നിന്ന് അവരർപ്പിക്കുന്ന രീതി പിന്തുടരുന്നതാണു ജനാഭിമുഖരീതി എന്ന് പ്രചരിപ്പിക്കുന്നത്. ലത്തീൻ ക്രമത്തിൽ അർപ്പിക്കപ്പെടുന്ന കുർബാനയല്ല, സിറൊ – മലബാർ ക്രമം എന്നത് മാത്രമല്ല ഇതിൻ്റെ പ്രശ്നം. സാക്ഷാൽ ഫ്രാൻസിസ് മാർപ്പാപ്പ പോലും ചിലപ്പോഴൊക്കെ അൾത്താരാഭിമുഖ (ad oreintum) രീതിയിൽ കുർബാന അർപ്പിക്കാറുണ്ട് എന്നാതാണത്. സംശയമുള്ളവർക്ക് താഴെ കമൻ്റിൽ കൊടുക്കുന്ന വീഡിയോയുടെ ലിങ്ക് പരിശോധിക്കാം.

 ad orientum എന്നതാണു ഇപ്പോൾ “അൾത്താരാഭിമുഖം” എന്ന് അറിയപ്പെടുന്നത്. കൃത്യമായി തർജ്ജമ ചെയ്താൽ “കിഴക്കിനു അഭിമുഖം” എന്നാണു വരേണ്ടത്. ഇവിടെ “കിഴക്ക്” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് “high altar” ഉം കുരിശുരൂപവും സക്രാരിയുമൊക്കെ ഇരിക്കുന്ന “liturgical east” എന്ന അർത്ഥത്തിലാണു. മുൻ കാലഘട്ടങ്ങളിൽ സാധ്യമായിരുന്നിടത്തെല്ലാം ഇത് കിഴക്ക് ആയിരുന്നു താനും. “high altar” നോട് അഭിമുഖമായി എന്ന അർത്ഥത്തിലാവണം ഇവിടെ “അൾത്താരാഭിമുഖം” എന്ന പദം പ്രചാരത്തിലായത്.

കഴിഞ്ഞ ദിവസം “ജനാഭിമുഖ കുർബാന” രണ്ടാം വത്തിക്കാൻ കൗൺസിൽ നിഷ്കർഷിച്ചു എന്നത് ഒരു തെറ്റിദ്ധാരണ ആണെന്ന് ഞാൻ എഴുതുകയുണ്ടായി. അതിനു മറുപടിയായി Matthew Kollarackal എന്ന ഐഡി ഉപയോഗിക്കുന്ന വ്യക്തി INTER OECUMENICI എന്ന ഡോക്ക്യുമെൻ്റിൽ നിന്ന് ഇപ്രകാരം ഒരു ഉദ്ധരണി എഴുതി.

“91. The main altar should preferably be freestanding, to permit walking around it and celebration facing the people. Its location in the place of worship should be truly central so that the attention of the whole congregation naturally focuses there.”

ഈ ഉദ്ധരണി അദ്ദേഹം ഉപയോഗിച്ചത് ഞാൻ രണ്ടാം വത്തിക്കാൻ കൗൺസിലിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു എന്ന് സ്ഥാപിക്കാനാണു. അതുകൊണ്ട് ഇതിനെക്കുറിച്ച് രണ്ടു വാക്ക്.

INTER OECUMENICI ഒരു സിനഡൽ ഡോക്യുമെൻ്റ് അല്ല. അത് ലാറ്റിൻ റീത്തുകളുടെ ലിറ്റർജിയെ സംബന്ധിച്ചുള്ള ഇൻസ്ട്രക്ഷൻ ആണു. രണ്ടാം വത്തിക്കാനോട് അനുബന്ധിച്ചാണു ഇത് പുറത്തിറങ്ങിയത് എന്നത് കൊണ്ടു മാത്രം ഇത് സിനഡൽ ഡോക്യുമെൻ്റോ ആഗോള സഭയെ ഉദ്ദേശിച്ചുള്ളതോ ആകുന്നില്ല. ഈ ഡോക്യുമെൻ്റിൻ്റെ നം.9 ഇത് വ്യക്തമാക്കുന്നുണ്ട്.

“9. The practical norms, in the Constitution and in this Instruction, as well as practices this Instruction, allows or mandate even before revision of the liturgical books, even if they are part of the Roman Rite, may be applied in other Latin rites, due regard being given to the provisions of law.”

ഇവിടെ വളരെ വ്യക്തമായി ഇത് റോമൻ റീത്തിലേക്ക് വേണ്ടിയുള്ളതാണെന്നും മറ്റു ലാറ്റിൻ റീത്തുകളിലും ഇത് ഉപയോഗിക്കാം എന്നും വളരെ വ്യക്തമായി പറയുന്നു. മാത്രമല്ല, മുകളിൽ മാത്യു ഉദ്ധരിച്ച ഭാഗത്ത് പറയുന്നത് പോലും “അങ്ങനെ ചെയ്യാം” എന്നു മാത്രമാണു. അങ്ങനെ ചെയ്യണം എന്നല്ല. ഇത് സഭ പലപ്പോഴും വ്യക്തമാക്കിയിട്ടും ഉണ്ട്. അതുകൊണ്ടാണു മാർപ്പാപ്പ പോലും വല്ലപ്പോഴുമെങ്കിലും “അഡ് ഓറിയൻ്റും” രീതിയിൽ ബലിയർപ്പിക്കുന്നത്. അതുകൊണ്ട് ലത്തീൻ സഭയുടെ ലിറ്റർജിക്കു വേണ്ടി ഇറക്കിയ നിർദ്ദേശങ്ങൾ ഉപയോഗിച്ച് സിറോ-മലബാർ സഭയിലെ അനുസരണക്കേട് ന്യായീകരിക്കാൻ നിൽക്കരുത്. ആ അനുസരണക്കേടിനു രണ്ടാം വത്തിക്കാൻ കൗൺസിലുമായി യാതൊരു ബന്ധവുമില്ല.

INTER OECUMENICI -ൽ തന്നെ പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം പക്ഷെ ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്.

20. Regulation of the liturgy belongs to the authority of the Church; no one, therefore, is to act on individual initiative in this matter, thereby, as might well happen, doing harm to the liturgy and to its reform under competent authority.

അതായത് ആരാധനാക്രമ കാര്യങ്ങളുടെ അവസാന വാക്ക് സഭാധികാരികളാണൂ. സഭാധികാരികൾ എന്നാൽ റോമിലെ മാർപ്പാപ്പയും മെത്രാൻ സംഘവും.

സിറോ-മലബാർ സഭയെ സംബന്ധിച്ചിടത്തോളം ഇത് സിറോ-മലബാർ മെത്രാൻ സംഘം അഥവാ സിനഡ് ആണു. രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ പേരിൽ അവിടുന്നും ഇവിടുന്നുമൊക്കെ ചെറിപിക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ഇതൊക്കെ മറന്നു പോകുന്നത് സ്വാഭാവികമാണു.

Fr. Bibin Madathil

നിങ്ങൾ വിട്ടുപോയത്