Now in Christ Jesus you who once were far off have been brought near by the blood of Christ.(Ephesians 2:13)

ലോകത്തിലെ പാപങ്ങൾ നീക്കം ചെയ്യുവാനാണ് ക്രൂശിൽ തന്റെ വിലയേറിയതും കുറ്റമറ്റതുമായ രക്തം യേശു ചൊരിഞ്ഞത്. യേശുക്രിസ്തുവിന്റെ രക്തത്താൽ പിതാവായ ദൈവം നമുക്ക് സമാധാനം നൽകിത്തരുവാൻ ഇടയായി. മനസുകൊണ്ട് ദൈവത്തോട് അകന്നിരുന്ന നമ്മളെ അവന്റെ രക്തത്തിൽ നിഷ്കളങ്കരും കുറ്റമില്ലാത്തവരും നീതിമാൻമാരുമാക്കി തീർത്തു. യേശുവിന്റെ രക്തം പാപിയായ നമ്മെ വിശുദ്ധനാക്കി മാറ്റി.

പാപിയുടെ വിലയായി കുറ്റമില്ലാത്ത രക്തമാണ് പിശാച് ആവശ്യപ്പെട്ടത്. പാപത്തെ വെറുക്കുന്ന ദൈവം പാപിയെ സ്നേഹിക്കുന്നു. അതുകൊണ്ടാണ് കർത്താവ് വീണ്ടെടുപ്പിന്റെ വിലയായി സ്വന്തരക്തം കാൽവരി കുരിശിൽ ചിന്തിയത്. അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപത്തിൽ നിന്നും നമ്മെ ശുദ്ധീകരിക്കുന്നു (1 യോഹന്നാൻ 1:7) എന്ന് തിരുവചനം പറയുന്നു. തന്റെ ശരീരത്തിലെ അവസാനതുള്ളി രക്തം വരെയും അവൻ നമുക്കായി ചിന്തി. അവന്റെ ശരീരം മുഴുവനും വേദന! ചാട്ടവാറുകൊണ്ടുള്ള അടികൾ അവൻ ഏറ്റുവാങ്ങി. തലയിൽ മുൾക്കിരീടം ധരിപ്പിക്കപ്പെട്ടു. എന്തിനുവേണ്ടി?

പ്രിയപ്പെട്ടവരേ, നാം സകലവിധ അനുഗ്രഹങ്ങളും പ്രാപിച്ച് ജീവിക്കുന്നതിനായാണ് യേശു ക്രൂശിൽ എല്ലാ വേദനയും സഹിച്ചത്. ഇന്ന് നിങ്ങൾ കടന്നുപോകുന്ന പ്രശ്നങ്ങളോർത്ത് ഭാരപ്പെടേണ്ടാ! നിങ്ങൾക്കായി വേദനകൾ സഹിച്ച ക്രിസ്തു നിങ്ങളോടുകൂടെ ഉണ്ട്. നിങ്ങളുടെ പാപങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരമായി അവൻ തന്റെ വിലയേറിയ രക്തം ചിന്തിയിരിക്കുന്നു. ആ രക്തത്തിനാൽ നിങ്ങൾക്ക് എല്ലാവിധ പാപങ്ങളിൽ നിന്നും മോചനം ഉണ്ട്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 💕

നിങ്ങൾ വിട്ടുപോയത്