കെസിബിസി പ്രോലൈഫ് സമിതിയ്ക്കു പുതിയ നേതൃത്വം

പ്രതിസന്ധികളിൽ പ്രത്യാശ നൽകുവാൻ
പ്രൊ ലൈഫ് പ്രവർത്തകർക്ക് കഴിയുന്നു.


കൊച്ചി. വ്യക്തികളും കുടുംബങ്ങളും വിവിധ പ്രതിസന്ധികളിൽ അകപ്പെടുമ്പോൾ പ്രത്യാശ പകരുവാൻ പ്രൊ ലൈഫ് പ്രവർത്തകർക്ക് സാധിക്കുന്നുവെന്നു കെസിബിസി ഫാമിലി, പ്രൊ ലൈഫ് കമ്മിഷൻ ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി പറഞ്ഞു.
പ്രൊ ലൈഫ് പ്രവർത്തനങ്ങൾക്ക് പ്രസക്തി ഏറെ വർദ്ധിചിച്ചുവെന്നും അദ്ദേഹം പറഞ്ഞു.എറണാകുളം പി ഒ സിയിൽ നടന്ന പ്രൊ ലൈഫ് സമിതി നേതൃസമ്മേളനം ഉത്ഘാടനം ചെയ്തു പ്രസഗിക്കുകയായിരുന്നു അദ്ദേഹം .

മുൻ പ്രസിഡന്റ്‌ ശ്രീ സാബു ജോസ് അധ്യക്ഷത വഹിച്ചു. മുൻ ജനറൽ സെക്രട്ടറി അഡ്വ. ജോസി സേവ്യർ വാർഷിക സമ്മേളനത്തിന്റെ റിപ്പോർട്ട്‌ അവതരിപ്പിച്ചു, തുടർന്ന് അദ്ദേഹം സമിതിയുടെ രജിസ്റ്ററും രേഖകളും കൈമാറി.

ശ്രീ സാബു ജോസിനെയും അഡ്വ. ജോസി സേവ്യറിന്റെയും നേതൃത്വത്തിലുള്ള സമിതി കേരള സഭയിൽ വളരെ ശക്തമായ ശുശ്രുഷകൾ കാഴ്ചവെച്ചുവെന്ന് ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി പറഞ്ഞു. അദ്ദേഹം സാബു ജോസിനെയും അഡ്വ. ജോസി സേവ്യറിനെയും പൊന്നാടഅണിയിച് ആദരിച്ചു.ഫാ. പോൾ സിമേതി സ്വാഗതവും ജോൺസൻ സി എബ്രഹാം നന്ദിയും പറഞ്ഞു.

കെസിബിസി പ്രോലൈഫ് സമിതിയുടെ സംസ്ഥാന പ്രസിഡന്റായി ജോണ്‍സണ്‍ ചുരേപ്പറമ്പിലിനെ തെരഞ്ഞെടുത്തു. ജെയിംസ് ആഴ്ച്ചങ്ങാടനാണ് ജനറല്‍ സെക്രട്ടറി. ടോമി പ്ലാത്തോട്ടം ട്രഷറര്‍,

മറ്റു ഭാരവാഹികള്‍:സിസ്റ്റര്‍ മേരി ജോര്‍ജ്, ജോര്‍ജ് എഫ്. സേവ്യര്‍, സാബു ജോസ് ആനിമേറ്റര്‍മാര്‍.

ഡോ. ഫ്രാന്‍സിസ് ജെ. ആറാടന്‍, ഡോ. ഫെലിക്സ് ജെയിംസ്, മോന്‍സി ജോര്‍ജ് വൈസ് പ്രസിഡന്റുമാര്‍, ജെസ് ലിന്‍ ജോ, സെമിലി സുനില്‍, ലിസ തോമസ്, ഇഗ്‌നേഷ്യസ് വിക്ടര്‍, നോര്‍ബര്‍ട്ട് കക്കാരിയില്‍, ബിജു കോട്ടേപ്പറമ്പില്‍ സെക്രട്ടറിമാര്‍.

ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ,മാർ സെബാസ്ററ്യൻ വാണിയെപുരയ്‌ക്കൽ എന്നിവർ സമിതിയുടെ വൈസ് ചെയര്മാന്മാരായി പ്രവർത്തിക്കുന്നു . കെസിബിസി ഫാമിലി കമ്മീഷൻെറ സെക്രട്ടറി ഫാ. പോൾ സിമേതിയാണ് ഡയറക്ടർ.

ബിഷപ്പ് ഡോ .പോൾ ആൻ്റണി പിതാവിന്റെ മുൻപാകെ പ്രവർത്തകസമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു .

https://www.facebook.com/watch/?extid=CL-UNK-UNK-UNK-AN_GK0T-GK1C&v=638320960884656

ആശംസകൾ

നിങ്ങൾ വിട്ടുപോയത്