ആദരാഞ്ജലികൾ

പ്രിയരെ

നമ്മുടെ പ്രിയപ്പെട്ട ചെറിയാൻ നേരേവീട്ടിൽ അച്ചന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ (28-5-21) ഉച്ചക്ക് 12 മണിയ്ക്ക് മരട് വി. ജാന്നാ പള്ളിയിലെത്തിച്ച് പൊതുദർശനത്തിന് സൗകര്യമൊരുക്കുന്നു.

1.30 മുതൽ 2. 30 pm വരെ ഇടപ്പള്ളി തോപ്പിലെ വീട്ടിലെത്തിച്ച് പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തുന്നു.

3 മുതൽ 4 വരെ മൃതദേഹം തോപ്പിൽ മേരിക്യൂൻ ദേവാലയത്തിൽ എത്തിച്ച് അന്തിമോപചാരമർപ്പിക്കാൻ അവസരമൊരുക്കുന്നു.

4 മണിക്ക് പള്ളിയിലെ മൃതസംസ്കാരശുശ്രൂഷകൾ ആരംഭിയ്ക്കും.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ കഴിവതും എല്ലാവരും ഓൺലൈനിൽ ചടങ്ങുകൾ വിക്ഷിക്കുകയാകും ഉചിതം

ഫാ. മാത്യു കിലുക്കൻ

PRO എറണാകുളം-അങ്കമാലി അതിരൂപത

നേരേ വീട്ടിൽ ചെറിയാൻ അച്ചന്റെ മൃതസംസ്കാരശുശ്രൂഷയുടെ ലൈവ് സ്ട്രീമിങ്ങ് ഉണ്ടായിരിക്കും

നമ്മുടെ അതിരൂപതാംഗവും ഇപ്പോള്‍ മരട് സെന്‍റ് ജാന്ന പള്ളി വികാരിയുമായ ബഹുമാനപ്പെട്ട ചെറിയാന്‍ നേരേവീട്ടില്‍ അച്ചന്‍ വ്യാഴാഴ്ച (27.05.2021) ഉച്ചകഴിഞ്ഞ് 2 മണിക്ക് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. 49 വയസായിരുന്നു. അച്ചന്‍ വാഹനാപകടത്തെത്തുടര്‍ന്ന് ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അച്ചന്‍റെ മൃതദേഹം നാളെ (28.05.2021, വെള്ളിയാഴ്ച) 12 മണി മുതല്‍ 1 മണി വരെ സെന്‍റ് ജാന്ന പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അതിനുശേഷം 1.30 മുതല്‍ 2.30 വരെ തോപ്പില്‍ മേരി ക്വീന്‍ പള്ളിയുടെ അടുത്തുള്ള അച്ചന്‍റെ ഭവനത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 2.30-ന് വീട്ടില്‍ നിന്ന് മൃതസംസ്കാരശുശ്രൂഷയുടെ ഒന്നാം ഭാഗം തുടങ്ങി മൃതദേഹം 3 മണിയോടു കൂടി തോപ്പില്‍ മേരി ക്വീന്‍ പള്ളിയില്‍ എത്തിക്കും.

4 മണിക്ക് വിശുദ്ധ കുര്‍ബാനയോടുകൂടി തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. അഭിവന്ദ്യ മാര്‍ ആന്‍റണി കരിയില്‍ പിതാവ് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. സമാപനശ്രുശ്രൂഷയ്ക്ക് കാർഡിനൽ ജോർജ്‌ ആലഞ്ചേരി പിതാവ് കർമികത്വം നിർവഹിക്കും.

1997 ജനുവരി 1-ന് മാര്‍ ജേക്കബ് മനത്തോടത്ത് പിതാവില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. കൊരട്ടി, എറണാകുളം ബസിലിക്ക ഇടവകകളില്‍ അസിസ്റ്റന്‍റ് വികാരിയായും, പെരുമാനൂര്‍, ഞാറക്കല്‍ ഇടവകകളില്‍ റസിഡന്‍റായും, ഏലൂര്‍, താമരച്ചാല്‍പുരം ഇടവകകളില്‍ വികാരിയായും, തൃക്കാക്കര മൈനര്‍ സെമിനാരിയില്‍ സ്പിരിച്വല്‍ ഡയറക്ടറായും, അതിരൂപത തിരുബാലസഖ്യം ഡയറക്ടറായും, സത്യദീപം ചീഫ് എഡിറ്ററായും, നാഷണല്‍ & ഇന്‍റര്‍നാഷണല്‍ ജീസസ് യൂത്ത് ചാപ്ലൈയിന്‍ ആയും ചെറിയാച്ചന്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മാതാപിതാക്കള്‍: ജോസഫ് – മേരി. സഹോദരങ്ങള്‍: ദേവസ്സി, വര്‍ഗീസ്.

NB: കോവിഡ് പ്രോട്ടോകോള്‍ മൂലം മൃതസംസ്കാരശുശ്രൂഷയില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ പരിമിതികള്‍ ഉള്ളതിനാല്‍ ബഹുമാനപ്പെട്ട അച്ചന്മാര്‍ സൗകര്യപ്രദമായ ഏതെങ്കിലും സമയത്തു വന്ന് പ്രാര്‍ത്ഥിക്കുന്നതായിരിക്കും ഉചിതം. മൃതസംസ്കാരശുശ്രൂഷയുടെ ലൈവ് സ്ട്രീം ഉണ്ടായിരിക്കും.

അച്ചന്‍റെ വീട്ടിലേക്കുള്ള വഴി

എറണാകുളം – ഇടപ്പള്ളി. ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ നിന്ന് പൂക്കാട്ടുപടി റൂട്ടില്‍ ഒന്നര കിലോമീറ്റര്‍ മുന്നോട്ടു പോകുമ്പോള്‍ ഉണിച്ചിറ ജംഗ്ഷന്‍. ഉണിച്ചിറ ജംഗ്ഷനില്‍ നിന്നു ആദ്യത്തെ വലത്തോട്ടുള്ള സാന്‍ജോ ഭവന്‍ വഴി 500 മീറ്റര്‍ പോകുമ്പോള്‍ തോപ്പില്‍ ജംഗ്ഷന്‍ കാണാം. അവിടെ നിന്ന് ഇടത്തോട്ട് 50 മീറ്റര്‍ മുന്നോട്ടു പോകുമ്പോള്‍ തോപ്പില്‍ പള്ളി കാണാം. പള്ളിയുടെ അവിടെ നിന്ന് പാലാരിവട്ടം റൂട്ടില്‍ 100 മീറ്റര്‍ മുന്നോട്ടു പോകുമ്പോള്‍ ഇടതുവശത്തായി ഒരു വഴി കാണാം. ആ വഴിയിലൂടെ 200 മീറ്റര്‍ മുന്നോട്ടു പോകുമ്പോള്‍ അച്ചന്‍റെ വീട് കാണാം.

ഫാ. ഡാര്‍വിന്‍ ഇടശ്ശേരി
Archdiocesan Internet Mission

നിങ്ങൾ വിട്ടുപോയത്