ഇരിങ്ങാലക്കുട ; ഇരിങ്ങാലക്കുട രൂപതാ പ്രോലൈഫ് ദിനാചരണവും പ്രോലൈഫ് ട്രസ്റ്റിന്റെ പ്രവർത്തനോദ്ഘാടനവും ഓഫീസ് വെഞ്ചരിപ്പും* ഇരിങ്ങാലക്കുട രൂപതാ ഭവനത്തിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സദസ്സിൽ വച്ച് നടന്നു.

He was born on 14.12.1961, belongs to the parish of Kuzhikattussery in the Eparchy of Irinjalakuda. He had his priestly studies at Vadavathoor and was ordained a priest on 28-12-1985. He has secured a Doctorate in Liturgy from the Oriental Institute, Rome. He has served the diocese as Asst. in BLM Centre, Aloor, Father Prefect and Vice-Rector in the Minor Seminary, Father Prefect of the Mission Training College, Secretary of the Pastoral Council, Convener of the Liturgical Commission of the Eparchy, Director of Catechism, Justice Forum and Prathyasa. When nominated Bishop of Irinjalakuda, he was working as the Secretary of the Major Archiepiscopal Commission for Liturgy, Commission for Clergy and Institutes of Consecrated Life, and Executive Director or LRC. He was appointed Bishop of Irinjalakuda on 18 January 2010. His Episcopal Ordination and enthronement took place on 18 April 2010 when the resignation of Bishop James Pazhayattil from the office of the Bishop of Irinjalakuda became effective.

മരണസംസ്കാരത്തെ ഇല്ലായ്മ ചെയ്ത് ജീവ സംസ്കാരം സൃഷ്ടിക്കുവാനും ആ ജീവ സംസ്കാരം പരിപോഷിപ്പിക്കുവാനും നമുക്ക് അടിസ്ഥാനപരമായ ഉത്തരവാദിത്വവും കടമയുമുണ്ടെന്നും അത് നിർവഹിക്കുവാൻ എല്ലാവരും മുമ്പോട്ട് വരണമെന്നും മാർ പോളി കണ്ണൂക്കാടൻ പിതാവ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.

പിതാവിന്റെ ഷഷ്ഠിപൂർത്തി സ്മാരകമായി രൂപതയിലെ കുടുംബങ്ങളെ ആത്മീയമായും സാമ്പത്തികമായും മാനസികമായും സഹായിക്കുവാൻ വേണ്ടിയുള്ള ഈ ട്രസ്റ്റ് മാർ പോളി കണ്ണൂക്കാടൻ പിതാവിന്റെ സ്വപ്ന പദ്ധതിയാണ്.

പ്രതിമാസം 2000 രൂപ നിരക്കിൽ അർഹരായ നിർധന കുടുംബങ്ങൾക്ക് 5 വർഷത്തേക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിക്ക് ഇതിനോടൊപ്പം തുടക്കം കുറിച്ചു. കൂടാതെ കുട്ടികളുടെ പഠന ചിലവിലേക്കായി സ്കോളർഷിപ്പുകൾ, മറ്റ് സഹായ പദ്ധതികൾ മുതലായവ ഈ ട്രസ്റ്റിലൂടെ നടപ്പിലാക്കുവാനാണ് തീരുമാനം.

രൂപതാ വികാരി ജനറാളും ട്രസ്റ്റ് പ്രസിഡന്റുമായ മോൺ. ജോസ് മഞ്ഞളി . സ്വാഗതം ആശംസിക്കുകയും പ്രോലൈഫ് രംഗത്തെ പ്രവാചക ശബ്ദമായ ഡോ. ഫിന്റോ ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ജനറാൾമാരായ മോൺ ലാസർ കുറ്റിക്കാടൻ, മോൺ. ജോയി പാല്യേക്കര എന്നിവരും CMI ദേവമാത പ്രൊവിൻഷ്യൽ റവ.ഫാ. ഡേവീസ് പനക്കലും അനുഗ്രഹ പ്രഭാഷണം നടത്തി.,

KCBC ഫാമിലി കമ്മീഷൻ സെക്രട്ടറി റവ ഫാ. പോൾസൻസിമേതി , KCBC പ്രോലൈഫ് സംസ്ഥാന സമിതി പ്രസിഡണ്ടും, സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്ഥലേ റ്റിന്റെ സെക്രട്ടറിയുമായ ശ്രീ സാബു ജോസ് , CMC ഉദയ പ്രൊവിൻഷ്യൽ സി.ഡോ. വിമല, KCBC പ്രോലൈഫ് സമിതി വൈസ് പ്രസിഡന്റ ശ്രീ ജെയിംസ് ആഴ്ചങ്ങാടൻ, ട്രസ്റ്റ് സെക്രട്ടറി ശ്രീ. ജോളി ജോസഫ് , ശ്രീമതി ബിൻഷ ജോബി എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റ് ഡയറക്ടർ ഫാ.ജോജി പാലമറ്റത്ത്, ട്രസ്ററ് ജോയിന്റ് ഡയറക്ടറും രൂപതാ ചാൻസറുമായ റവ ഫാ. നെവിൻ ആട്ടോക്കാരൻ , അസി.ഡയറക്ടർ റവ.ഫാ സിബു കള്ളാപറമ്പിൽ എന്നിവർ ചടങ്ങുകൾക്ക് നേത്യത്വം നൽകി.

രൂപതാ കൂരിയയിൽ തന്നെ ആരംഭിച്ച ഓഫീസ് ഉദ്ഘാടനം നടത്തുകയും വെഞ്ചരിക്കുകയും ചെയ്തു. ട്രസ്റ്റിന്റെ ലോഗോ ട്രസ്റ്റ് സെക്രട്ടറി ശ്രീ ജോളി ജോസഫിന് കൈമാറി കൊണ്ട് രൂപതാ മെത്രാൻ പ്രകാശനം നടത്തി.

സന്യാസിനി സഭകളുടെ പ്രൊവിൻഷ്യാൾമാർ , ഫൊറോന വികാരിമാർ , രൂപതയിലെ ആശുപത്രി ഡയറക്ടന്മാർ, രൂപതാ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും ഭാരവാഹികൾ, കാത്തലിക് കപ്പിൾസ് മൂവ്മെന്റ് , രൂപതാ പ്രോലൈഫ് സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

കേരള സഭയിൽ ഇത്തരത്തിൽ ആദ്യമായി ആ ഇരിഞ്ഞാലക്കുട രൂപത ആരംഭിച്ച ട്രസ്റ്റിനെ അഭിനന്ധിച്ചുകൊണ്ടുള്ള കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ അനുമോദനപത്രം ഡയറക്ടർ ഫാ. പോൾ സൺ സിമേതിയും പ്രസിഡന്റ്‌ സാബു ജോസും ചേർന്ന് ചടങ്ങിൽ വച്ച് ട്രസ്റ്റ്‌ ഭാരവാഹികൾക്ക് കൈമാറി.

ജോളി ജോസഫ് ,ഇരിഞ്ഞാലക്കുട

കേരളത്തിൽ ജീവൻെറ സംസ്‌കാരം സജീവമാകുന്നു .

ആശംസകൾ

നിങ്ങൾ വിട്ടുപോയത്