മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകുന്നതിനു വേണ്ടി വിവിധ ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ “എക്ലേസിയ യുണൈറ്റഡ് ഫോറ”ത്തിൻ്റെ (ഇ.യു.ഫോറം) ആഭിമുഖ്യത്തിൽ പ്രാർത്ഥനാദിനം സംഘടിപ്പിക്കുന്നു.

നവംബർ 30 ന് മുല്ലപ്പെരിയാർ അണക്കെട്ടിന് സമീപത്തുള്ള സെൻ്റ് ജോർജ് ചർച്ച് പാരീഷ് ഹാളിലാണ് രാവിലെ 9.30 മുതൽ വൈകുന്നേരം 4 വരെ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.വിവിധ ക്രൈസ്തവ സഭകളുടെ തലവന്മാരെയും ബിഷപ്പുമാരെയും വൈദികരേയും പാസ്റ്റർമാരേയും പ്രാർത്ഥനാദിനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ഇ.യു ഫോറം ചെയർമാൻ റവ ഡോ ജോൺസൺ തേക്കടയിൽ, ജനറൽ സെക്രട്ടിറി അഡ്വ സോണു അഗസ്റ്റിൻ എന്നിവർ അറിയിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഭീഷണിയുടെ കീഴിലുള്ള എല്ലാ ജില്ലകളിൽ നിന്നും സാധിക്കുന്നിടത്തോളം ആളുകൾ പ്രാർത്ഥനയ്ക്ക് കടന്നുവരണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

നിങ്ങൾ വിട്ടുപോയത്