മുല്ലപെരിയാര്‍:മുന്നറിയിപ്പുകളില്ലാതെ ഡാം തുറക്കുന്നത് പ്രതിഷേധാര്‍ഹം

കൊച്ചി: മുന്നറിയിപ്പുകളില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നതു പ്രതിഷേധാര്‍ഹമാണെന്നു സീറോ മലബാര്‍സഭ പ്രൊലൈഫ് അപ്പോസ്തലേറ്റ്. കേരളത്തിലെ ഇടുക്കി അടക്കം നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറി വീടുകളും വസ്തുവകകളും നശിക്കുമ്പോള്‍ ഭരണാധികാരികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. വലിയ ആശങ്കയും ജീവനെക്കുറിച്ചുള്ള ഭയവും നിലവിലുള്ളപ്പോള്‍ മുന്നറിയിപ്പില്ലാതെ രാത്രിയില്‍ ഷട്ടറുകള്‍ തുറന്നുവിടുന്നത് ജന ജീവിതത്തെ വെല്ലുവിളിക്കുന്ന അവസ്ഥയാണ്.

കേരളത്തിലെ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ എന്നിവര്‍ ഒത്തൊരുമയോടെ കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും പ്രൊലൈഫ് അപ്പോസ്തലേറ്റ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിന്റെ പേരില്‍ ഭരണാധികാരികളും ഉദ്യോഗസ്ഥരും ജനങ്ങളെ എപ്പോഴും കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അല്പമെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ ജനങ്ങളുടെ ജീവന്‍ വച്ചു കളിക്കരുതെന്നും സെക്രട്ടറി സാബു ജോസ് കളിക്കരുതെന്നും അഭ്യർത്ഥിച്ചു .

അതിർത്തിയിലെ പ്രശ്നബാധിത കുടുംബങ്ങളുടെ സ്ഥിതിവിവരങ്ങൾ സർക്കാർ ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകണം.കിടപ്പുരോഗികൾ അടക്കമുള്ള കുടുംബങ്ങളുടെ വിഷമങ്ങൾ മനസ്സിലാക്കണം .ദുരന്തബാധിത പ്രദേശങ്ങൾ നിർണയിച്ചു, അവർക്കായി പുനരദിവാസ ക്ഷേമപധ്യതികൾ അസൂത്രണം ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു .

മേല്‍നോട്ട സമിതിയുടെ പേരുപറഞ് ഡാമിന്റെ നിയന്ത്രണകാര്യത്തില്‍ വ്യക്തതയില്ലാത്ത നിലപാടുകള്‍ ആവര്‍ത്തിക്കുന്ന രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ സമീപനത്തില്‍ ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ മനുഷ്യര്‍ നിസഹായരാണെന്നും സാബു ജോസ് പറഞ്ഞു.

നിങ്ങൾ വിട്ടുപോയത്