29 വർഷത്തെ മഹനീയമായ സർക്കാർ സേവനത്തിൽ നിന്നും വിരമിച്ചശേഷം ജൂൺ 1 മുതൽ ശ്രീ ജെയിംസ് ആഴ്ച്ചങ്ങാടൻഇനി മുഴുവൻ സമയ പ്രൊ ലൈഫ് ശുശ്രുഷയിലേയ്ക്ക് പ്രവേശിക്കുന്നു .

കോവിഡ് അ​സി​. നോ​ഡ​ൽ ഓ​ഫീ​സ​ർ​
എ.ഐ. ജെയിംസ് നാളെ
കളക്ടറേറ്റിന്‍റെ പടികളിറങ്ങുന്നു.


തൃ​ശൂ​ർ: ജി​ല്ല​യി​ലെ കോ​വി​ഡ് 19 പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​സി​. നോ​ഡ​ൽ ഓ​ഫീ​സ​റാ​യി​ ശ്രദ്ധേയമായ സേവനം കാഴ്ചവച്ച് ജില്ലയെ പ്രതിരോധ പ്രവർ ത്തനങ്ങളിൽ സംസ്ഥാനത്ത് ഒന്നാമതെത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ഒാഫീസർ എ.ഐ. ജെയിംസ് നാളെ കളക്ടറേറ്റിന്‍റെ പടികളിറങ്ങുന്നു.

1993 മേയ് 31 ന് ​റ​വ​ന്യൂ വ​കു​പ്പി​ൽ​ പിഎസ്‌സി വ​ഴി ജോലിയിൽ പ്രവേശിച്ച ഇദ്ദേ ഹം 29 വർഷത്തെ സേവനത്തിനുശേഷമാണ് നാളെ വിരമിക്കുന്നത്. റി​സ​ർ​വേ സൂ​പ്ര​ണ്ട് ഓ​ഫീ​സ്, ആ​ർഡഒ ഓ​ഫീ​സ്, റ​വ​ന്യൂ റി​ക്ക​വ​റി ഓ​ഫീ​സ്, ത​ല​പ്പി​ള്ളി താ​ലൂ​ക്ക് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്ത​ശേ​ഷം പതിനെട്ട് ഇടങ്ങളിൽ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു.
2019 ജൂ​ലാ​യ് മു​ത​ൽ ഡെപ്യൂട്ടി ​ത​ഹ​സി​ൽ​ദാ​രായി. പൊ​ന്നാ​നി, ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ഓ​ഫീ​സുകളിൽ സേ​വ​ന​മ​നു​ഷ്ടി​ച്ചു. അ​തി​നി​ട​യി​ൽ കു​ന്നംകു​ളം ലാ​ന്‍ഡ് ട്രി​ബ്യൂ​ണ​ലി​ന്‍റെ പ്ര​ഥ​മ ഹെ​ഡ് മി​നിസ്ടീ​രി​യ​ൽ ഓ​ഫീ​സ​റാ​യും സേ​വ​നം ചെ​യ്തു.

തൃശൂർ കളക്ടറേറ്റ് ഓഫീസ് സ്റ്റാഫിനോടും ദുരന്ത നിവാരണം ഡെ. കളക്ടറോടുമൊപ്പം ഒരു ഫോട്ടോ ഷൂട്ട് .
സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള തേക്കിൻകാട് മൈതാനിയിലെ എക്സിബിഷനിലെ റവന്യു വകുപ്പ് പവലിയനിൽ …..


2020 ന​വം​ബ​ർ മു​ത​ൽ തൃ​ശൂ​ർ ക​ള​ക്ട​റേ​റ്റ് ഹൗ​സിം​ഗ് സെ​ക്‌ഷൻ സൂ​പ്ര​ണ്ടാ​യും കോ​വി​ഡ് -19 അ​സി. നോ​ഡ​ൽ ഓ​ഫീ​സ​റാ​യും സേ​വ​ന​മ​നു​ഷ്ടി​ച്ചു.
2021 ലെ ​ഇ​ല​ക്‌ഷന് ഇ​ല​ക​്ഷ​ൻ ക​മ്മീ​ഷ​ൻ ആ​ദ്യ​മാ​യി എ​ല്ലാ ബൂ​ത്തു​ക​ളും വെബ്കാസ്റ്റ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ തൃ​ശൂ​ർ ജി​ല്ല​യി​ലെ വെബ് കാസ്റ്റിംഗ് നോ​ഡ​ൽ ഓ​ഫീ​സ​റാ​യി നി​യ​മി​ക്കപ്പെട്ടു. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും ന​ല്ല രീ​തി​യി​ൽ വെബ് കാസ്റ്റിംഗ് ന​ട​ത്തി​യ ജി​ല്ല തൃ​ശൂ​ർ ആയി​രു​ന്നുവെന്നതു സർവീസിൽ പൊൻതൂവലായി.


ഭാ​ര്യ: ജെ​സി (സൈ​ക്കോ സോ​ഷ്യ​ൽ കൗ​ണ്‍​സി​ല​ർ, വ​നി​ത ശി​ശു​ക്ഷേ​മ വ​കു​പ്പ്). മ​ക്ക​ൾ: ജോ​യേ​ൽ, ജോ​ണ്‍ (ഇരുവരും വൈ​ദി​ക വി​ദ്യാ​ർ​ഥിക​ൾ), ജെ​യ്‌്മ​രി​യ, ജോ​ഷ്വ, ജെ​റോം, പരേതനായ ജോ​സ​ഫ്, ജോ​സി​യ.


കെസിബിസി പ്രോ​ലൈ​ഫ് സ​മി​തി ജ​നറൽ സെ​ക്ര​ട്ട​റി​യും തൃ​ശൂ​ർ അ​തി​രൂ​പ​ത​ ലീ​ജി​യ​ൻ ഓ​ഫ് അ​പ്പ​സ്തോ​ലി​ക് ഫാ​മി​ലീ​സ് (ലോ​ഫ്) എ​ന്ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ട്ര​ഷ​റ​റു o പാസ്റ്ററൽ കൗൺസിൽ അംഗവുമാ​ണ്.

ല്ഹയിം മീറ്റ് -2022
ഒരു ഉദ്ഘാടന ചിത്രം ….

ശ്രീ ജെയിംസ് ആഴ്ച്ചങ്ങാടന് കെസിബിസി പ്രൊ ലൈഫ് സമിതിയുടെ മുൻ പ്രസിഡണ്ടും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റിൻെറ എക്സിക്യൂട്ടീവ് സെക്രട്ടറി ശ്രീ സാബു ജോസ് ,കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിടെണ്ട് ശ്രീ ജോൺസൺ സി ഏബ്രഹാമും സംസ്ഥാന സമിതി അംഗങ്ങളും പ്രാർത്ഥനയും ആശംസകളും അർപ്പിച്ചു .

ആശംസകൾ

നിങ്ങൾ വിട്ടുപോയത്