കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പുകളുടെ അനുപാതം പുനഃക്രമീകരിച്ച് നടപ്പിലാക്കുവാനുള്ള മന്ത്രിസഭാതീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

സിബിസിഐ ലെയ്റ്റി കൗണ്‍സിലും വിവിധ ക്രൈസ്തവ സംഘടനകളും ഉയര്‍ത്തിക്കാട്ടിയ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ വിവേചനവും നീതിനിഷേധവും ശരിയാണെന്ന് കണ്ടെത്തി ഭരണഘടനാവിരുദ്ധനടപടിക്കെതിരെയുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയത്. സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ 80:20 അനുപാതം അടിസ്ഥാനമില്ലാത്തതാണെന്ന് മനസ്സിലാക്കി നടപടികളിലേയ്ക്ക് നീങ്ങുന്ന സംസ്ഥാന സര്‍ക്കാര്‍ മറ്റു ന്യൂനപക്ഷ ക്ഷേമപദ്ധതികളിലും കാലങ്ങളായി തുടരുന്ന ക്രൈസ്തവ വിരുദ്ധത അവസാനിപ്പിക്കണം. കേന്ദ്രസര്‍ക്കാര്‍ ഫണ്ടിലൂടെ നടപ്പിലാക്കുന്ന പ്രധാന്‍ മന്ത്രി ജന്‍ വികാസ് കാര്യക്രം ഉള്‍പ്പെടെ ഇതര ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ നടത്തിപ്പിലെ വിവേചനത്തിനെതിരെ കോടതിയെ സമീപിക്കുന്ന സാഹചര്യം നിലവിലുണ്ടെന്നും ഇക്കാര്യത്തിലും തിരുത്തലുകള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

നിങ്ങൾ വിട്ടുപോയത്