ഭർതൃ ഗൃഹത്തിൽ മരിച്ച വിസ്മയയുടെ കൊല്ലം നിലമേലുള്ള കുടുംബ വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും മന്ത്രി വീണ ജോർജ് സന്ദർശിച്ചു.

24 വയസ്സ് വരെ മാത്രം ജീവിതമുണ്ടായിരുന്ന ആ പെണ്‍കുട്ടി സ്ത്രീധന സമ്പ്രദായത്തിൻ്റെ ഇരയാണ്. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയക്ക് ഭര്‍ത്താവില്‍ നിന്നും പീഡനമേറ്റിരുന്നുവെന്നാണ് കുടുംബം വെളിപ്പെടുത്തുന്നത് .

അർച്ചന സുചിത്ര എന്നീ രണ്ട് പെൺകുട്ടികളുടെ അസ്വാഭാവിക മരണങ്ങളും ഈ ദിവസങ്ങളിൽ ഉണ്ടായി. അതീവ ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നത്. പഴുതുകളടച്ചുള്ള അന്വേഷണവും നടപടികളും ഉണ്ടാകും. സ്ത്രീധനത്തിന്റെ പേരില്‍ ഇനി ഒരു പെണ്‍ജീവനും ഇവിടെ നഷ്ടപ്പെടരുത്. അതിനായി നമുക്ക് ഒരുമിച്ച് നില്‍ക്കാം.

നിങ്ങൾ വിട്ടുപോയത്