May the Lord bless the land
‭‭(Deuteronomy‬ ‭33‬:‭13‬) ✝️

ദൈവത്തിന്റെ എല്ലാ പദ്ധതികളും സ്നേഹത്തിൽ അധിഷ്ടിതമാണ്; എല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും വചന സത്യത്തിലേക്കുള്ള അറിവിലേക്ക് വരണമെന്നുമാണ് പിതാവായ ദൈവത്തിന്റെ ഹിതം.  പ്രസ്തുത വചനം പ്രതിപാദിക്കുന്നത് ജോസഫിന് ദൈവം നൽകിയ ദേശത്തെക്കുറിച്ചാണ്. സ്നേഹം നിറഞ്ഞ ദൈവീക പദ്ധതി സ്വർഗ്ഗത്തിൽ ഇപ്പോൾ തന്നെ ആയിരിക്കുന്നതുപോലെ ഭൂമിയിലും പൂർണ്ണമായി യാഥാർഥ്യമാക്കണമേ എന്നാണ് കർത്താവ് ആഗ്രഹിക്കുന്നത്. ഭൂമിയിലുള്ള എല്ലാവരും ദൈവത്തെ അറിയുകയും നിത്യജീവൻ പ്രാപിക്കുകയും ചെയ്യണമെന്നാണ് ദൈവത്തിൻറെ ആഗ്രഹം

പഴയകാല ചരിത്രങ്ങൾ നോക്കിക്കഴിഞ്ഞാൽ യൂറോപ്യൻ മിഷണറിമാർ പലരും സ്വന്തം സുഖസൗകര്യങ്ങൾ വിട്ടെറിഞ്ഞ് നമ്മുടെ ദേശത്തിൻറെ നന്മയ്ക്കുവേണ്ടി സുവിശേഷം പ്രഘോഷിക്കാൻ വന്നു.
മിഷനറിമാർ വന്നതിനെ ഫലമായി നമ്മുടെ ദേശങ്ങൾക്കും അനുഗ്രഹവും അഭിവ്യദ്ധിയും ഉണ്ടായി. ഇന്ന് പലവിധ കാരണങ്ങളാൽ നാം വസിക്കുന്ന ദേശം കൊള്ളില്ല എന്നു പറഞ്ഞ് പലരും പാലായനം ചെയ്യുന്നു അതുപോലെ നമ്മുടെ ദേശം അനുഗൃഹീതമാണ് എന്ന് പറഞ്ഞ് പല ദേശങ്ങളിൽ നിന്നും നമ്മുടെ ദേശങ്ങളിലേയ്ക്ക് കൂടിയേറി പാർക്കുകയും ചെയ്യുന്നു. എന്നാൽ എല്ലാ ദേശങ്ങൾക്കും ദൈവത്തിന് മഹത്വം അനുഗ്രഹവും നൽകിയിട്ടുണ്ട്. ചില ദേശങ്ങളിൽ നാമോരോരുത്തരും ആക്കി വച്ചിരിക്കുന്നത് ആ ദേശങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാനാണ്.

നാം ഓരോരുത്തർക്കും നാം ആയിരിക്കുന്ന ദേശത്തെ ഓർത്ത് കുറ്റപ്പെടുത്താതെ ദേശത്ത് സന്തോഷവും സമാധാനും ഉണ്ടാകാൻ അനുഗ്രഹിച്ചു പ്രാർത്ഥിക്കാം. ദിനംപ്രതി നാം ദേശങ്ങൾക്കും വേണ്ടിയും ദേശത്തെ ഭരിക്കുന്ന വ്യക്തികൾക്ക് വേണ്ടി നാം പ്രാർത്ഥിക്കണം. സൗത്ത് കൊറിയാ എന്ന രാജ്യത്തെ പ്രസിസൻറ്റ് രാജ്യത്തെ ഒരോ തീരുമാനങ്ങൾ എടുക്കുമ്പോൾ തീരുമാനങ്ങൾ ദൈവഹിതമാണോ എന്നറിയാൻ യോങ്ങ്ചോ എന്ന ദൈവവചന പ്രഘോഷനുമായി കൂടി ആലോചിക്കുമായിരുന്നു. നമ്മുടെ ദേശത്തെ ഗവൺമെൻറിൻറെ പ്രവർത്തനങ്ങളും ദൈവഹിതപ്രകാരം ആയി മാറുവാൻ നാം ഓരോരുത്തർക്കും പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

നിങ്ങൾ വിട്ടുപോയത്