കുട്ടികളെ വളര്‍ത്താനും പരിപാലിക്കാനും കൃപ ലഭിച്ചവര്‍ക്ക് പ്രശാന്തും കുടുംബവും മാതൃകയായി മാറട്ടെ! |മക്കള്‍ ഭാരമല്ല, ആനന്ദമാണ് എന്ന് തിരിച്ചറിഞ്ഞവര്‍ക്ക് ഈ കുടുംബം ഒരു വഴിവിളക്കായി തീരട്ടെ!

ഒന്നോ രണ്ടോ മക്കളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ പെടുന്ന പാട് ചില്ലറയല്ല. അപ്പനുമമ്മയും ജോലിക്കാരാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.

രാവിലെ എട്ടരക്കോ മറ്റോ അത്തരമൊരു വീട്ടില്‍ ചെന്നാല്‍ കാണാം അപ്പന്റെയും അമ്മയുടെയും വട്ടത്തിലുള്ള ഓട്ടം, കുട്ടികളുടെ നെട്ടോട്ടം.സ്‌കൂള്‍ യൂണിഫോം തേക്കാന്‍ ഓടുകയാണ് അപ്പന്‍, ടിഫിന്‍ ബോക്‌സില്‍ കുട്ടികള്‍ക്ക് ഇഷ്ടഭക്ഷണം നിറയ്ക്കാന്‍ പാടുപെടുകയാണ് അമ്മ…

സമയം വൈകുന്നതിന്റെ ടെന്‍ഷന്‍ മക്കളുടെ മുഖത്ത്. ബ്രേക്ക് ഫാസ്റ്റ് റെഡിയായി വരുന്നതേയുള്ളൂ. അതിനിടയില്‍ ഒരാളുടെ കണക്ക് നോട്ട് ബുക്ക് കാണാനില്ല, ഇന്നലെ കൊടുത്തുവിട്ട ഇംഗ്ലീഷിന്റെ ഹോം വര്‍ക്ക് ചെയ്തിട്ടില്ല… ടീച്ചറിന്റെ ശകാരങ്ങളെക്കുറിച്ചുള്ള തേങ്ങലുകളും പുതിയ വാട്ടര്‍ ബോട്ടില്‍ വേണം എന്നിങ്ങനെ സങ്കടങ്ങളും…

.ഇതിന് അകമ്പടിയെന്നോണം മൂളലുകളും… കുറച്ച് ശകാരങ്ങളും.

മക്കളുടെ പ്രഭാത കൃത്യങ്ങളെല്ലാം ഒരുവിധം പൂര്‍ത്തിയാക്കി സ്‌കൂള്‍ ബസില്‍ അവരെ കയറ്റി വിടുമ്പോഴാണ് അപ്പന്റെയും അമ്മയുടെയും നടുവൊന്ന് നേരെ നില്‍ക്കുന്നത്. ഇത് രണ്ടോ മൂന്നോ കുട്ടികളുള്ള ഒരു സാധാരണ കുടുംബത്തിന്റെ കാര്യമാണ്.

അങ്ങനെയാണേല്‍ പത്തോ പന്ത്രണ്ടോ മക്കളുള്ള കുടുംബത്തിലെ കാര്യമെന്തായിരിക്കും?

നമുക്കൊന്നു നോക്കാം. ഇക്കഴിഞ്ഞ ദിവസം കണ്ണൂര്‍ ശ്രീകണ്ഠാപുരം സെന്റ് ജൂഡ്‌സ് പള്ളിയില്‍ ഒരു മാമ്മോദീസ നടന്നു. സ്‌നേഹിതനായ തോമസ് കുര്യന്റെ ഭാര്യാ സഹോദരന്‍ പ്രശാന്ത് മാത്യുവിന്റെ പതിനഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദീസ.ഈ ബിഗ് ഫാമിലിയെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്.ഒരുപാടാളുകള്‍ പറഞ്ഞിട്ടുമുണ്ട്.

ഒന്ന് രണ്ടു തവണ പ്രശാന്തിനോട് സംസാരിക്കാനുമിടയായി. മക്കള്‍ ദൈവം നല്‍കുന്ന ദാനമാണെന്ന വിളി പ്രത്യേകമായി ഏറ്റെടുത്ത ഈ കുടുംബത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ അതുകൊണ്ട് ഒരുപാട് സന്തോഷവും തോന്നിയിട്ടുണ്ട്.

പ്രശാന്തിന്റെ കുടുംബത്തിന്റെ സന്തോഷം ലോകത്തെ അറിയിക്കാനുള്ള ആഗ്രഹം കുറെയേറെ നാളായി ഉണ്ടായിരുന്നു.

ഒരു വീഡിയോ എടുക്കാനുള്ള ആഗ്രഹം ഒരിക്കല്‍ക്കൂടി അറിയിച്ചു.ചിരിച്ചു കൊണ്ടുള്ള പതിവുപടി പിന്നെയും…’ഇപ്പം വേണ്ട ഞാന്‍ പറയാം…’

ഒരു സാമൂഹ്യ മാധ്യമത്തിലും ഇതുവരെ തലകാട്ടാത്ത വ്യക്തിയാണ് പ്രശാന്ത്. ഫേസ്ബുക്കിലോ ഇന്‍സ്റ്റായിലോ ഒന്നും അക്കൗണ്ടുമില്ല.

തന്റെ വിളി വ്യക്തിപരം മാത്രം. എന്ന ചെറുവാക്കിലും പുഞ്ചിരിയിലും എല്ലാം പൂര്‍ണ്ണമാകുന്നു. ഭാര്യ ടീനയും അങ്ങനെ തന്നെ.

മക്കള്‍

:David, Jacob, Mary, John, Emmanuel, Therese, Alphonse, Josephine, Francina, Joseph, Margaret, Franklin, Catherine, Paul, Chritsy

കുട്ടികളെ വളര്‍ത്താനും പരിപാലിക്കാനും കൃപ ലഭിച്ചവര്‍ക്ക് പ്രശാന്തും കുടുംബവും മാതൃകയായി മാറട്ടെ! മക്കള്‍ ഭാരമല്ല, ആനന്ദമാണ് എന്ന് തിരിച്ചറിഞ്ഞവര്‍ക്ക് ഈ കുടുംബം ഒരു വഴിവിളക്കായി തീരട്ടെ! —

Jaimon Kumarakom

സഭയിലും സമൂഹത്തിലും സാക്ഷ്യമുള്ള കുടുംബജീവിതം നയിക്കുന്ന ഈ കുടുംബത്തിന് തുടർന്നും ഏറെ ദൈവകൃപകൾ ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു
.ആശംസകൾ .
സാബു ജോസ് ,
എക്സിക്യൂട്ടീവ് സെക്രട്ടറി .പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ,സീറോ മലബാർ സഭ .9446329343

നിങ്ങൾ വിട്ടുപോയത്