കുമ്പസാരത്തെ അവഹേളിച്ച് മാർത്തോമാ സഭ വൈദീകൻ….

ഇൻസ്റ്റാഗ്രാമിലും സോഷ്യൽ മീഡിയയിലും ടിപ്പുകളും വീഡിയോകളുമായി നിറഞ്ഞു നിൽക്കുന്ന ഒരു മാർത്തോമ വൈദീകൻ….

..അദ്ദേഹത്തിന്റെ പല വീഡിയോകളും കാണാറുണ്ട്…

…നല്ല കണ്ടന്റാണ്……..ഫോളോ ചെയ്യുന്നുമുണ്ട്…

.”പക്ഷേ “……..

അദ്ദേഹം ഒരു ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പിന്റെ പരസ്യത്തിൽ അഭിനയിച്ച വീഡിയോ ഷെയർ ചെയ്തു.

….അതിനോട് ഒരു തരത്തിലും കത്തോലിക്കാ വിശ്വാസി എന്ന നിലയിൽ യോജിക്കാനാകുന്നില്ല…..

..കാരണം അതിന്റെ തീം എന്ന് പറയുന്നത് കത്തോലിക്കാ വിശ്വാസത്തിന്റെ ഭാഗമായ കുമ്പസാരം എന്ന കൂദാശയെ അവഹേളിച്ചു കൊണ്ടാണ്.

…….മാർത്തോമ സഭയിൽ ഇല്ലാത്ത ഒരു കൂദാശയായതു കൊണ്ട് കുമ്പസാരത്തിന് കത്തോലിക്കാ സഭ നൽകി വരുന്ന പ്രാധാന്യത്തെക്കുറിച്ചുള്ളഅറിവില്ലായ്മ ആയിരിക്കാം എന്നു കരുതിയപ്പോൾ താൻ ചെയ്തതിനെ ന്യായീകരിച്ച് വീഡിയോയുമായി വീണ്ടും മുന്നോട്ട് വന്നിരിക്കുന്നു….

..കത്തോലിക്കാ സഭയിൽ കുമ്പസാര രഹസ്യം വളരെ പരിപാവനമായി കരുതപ്പെടുന്ന, അത് സംരക്ഷിക്കുന്നതിന് വേണ്ടി കത്തോലിക്കാ വൈദികർ സ്വജീവൻ ബലി നൽകിയതുമായ ചരിത്രത്തിനു മുൻപിൽ ഇതര സഭയായ മാർത്തോമാ സഭയിലെ ഒരു വൈദീകൻ കച്ചവട താൽപര്യങ്ങൾക്ക് വഴങ്ങി സമൂഹത്തിനു മുൻപിൽ വികലമായി വിലകുറിച്ച് തെറ്റായ ബോധ്യം നൽകുന്ന തരത്തിൽ ആ കൂദാശയെ അവഹേളിക്കാൻ സ്വയം വഴിയൊരുക്കി എന്നത് വളരെ ഗൗരവമേറിയതാണ്……..

പ്രതിഷേധങ്ങൾക്കു നടുവിലും താൻ ചെയ്ത അവഹേളനങ്ങളെ ന്യായീകരിക്കുന്ന ഈ വൈദീകനു മുൻപിൽ ഒന്നേ പറയാനുള്ളു……

കഴിയുമെങ്കിൽ സൗഹൃദങ്ങളിലെ കത്തോലിക്കാ വൈദീകരിൽ നിന്നും കുമ്പസാരത്തിന്റെ മഹത്വവും അത് എത്ര മാത്രം പരിപാവനമായി അനുഷ്ഠിക്കപ്പെടുന്നുവെന്നും അതിനായി ഒരു വൈദീകൻ എത്രമാത്രം നിലകൊള്ളണമെന്നും അറിയുക….

….സ്വന്തം സഭയിൽ ഇല്ലാത്ത ഇതര സഭ വളരെ പരിപാവനമായി കാണുന്ന അതിപരിപാവനമായ ഒരു കൂദാശ കച്ചവട താൽപര്യങ്ങൾക്കു മുൻപിൽ ഒരു പരസ്യ ചിത്രത്തിൽ വളരെ ലാഘവത്തോടെ സമൂഹത്തിനു മുൻപിൽ തെറ്റിദ്ധാരണ പരത്തുന്ന വിധത്തിൽ അതിനെ താറടിച്ച് കാണിച്ച് അഭിനയിച്ചിട്ടും ന്യായീകരിച്ചു കൊണ്ടിരിക്കുന്ന ഈ വൈദീകന് എന്തുകൊണ്ട് എന്തിനാണ് കേരള കത്തോലിക്കർ തനിക്കെതിരെ ഇത്ര ശക്തമായി പ്രതിഷേധിക്കുന്നു എന്നത് ഉൾപ്പെടയുള്ള കാര്യങ്ങൾ മനസ്സിലാകാനുള്ള യുക്തിയും ബോധവും ഉണ്ടാകട്ടെ അത് ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

…….മാർത്തോമാ സഭ മേലധികാരികളോടാണ്….

..ഇതര സഭകളുടെ കൂദാശകളെ വന്ദിച്ചില്ലങ്കിലും ഇങ്ങനെ നിന്ദിക്കരുത്…..

ഈ വൈദീകന്റെ പ്രവൃത്തിയിൽ വിയോജിപ്പോടെ ശക്തമായി പ്രതിഷേധിക്കുന്നു….

Clinton Damian

നിങ്ങൾ വിട്ടുപോയത്