ബിഷപ്പ് ആന്റണി കരിയില്‍ രാജിവച്ചു

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്റണി കരിയില്‍ രാജിവച്ചതായി അറിയുന്നു .. രാജിക്കത്ത് വത്തിക്കാന്‍ സ്ഥാനപതിക്ക് കൈമാറിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു ..സഭാ സംവിധാനങ്ങളോ പബ്ലിക് റിലേഷൻസ് വിഭാഗമോ രാജി സ്ഥിരീകരിച്ചിട്ടില്ല . രാജി സീറോ മലബാർ സഭയും ,വത്തിക്കാനും അംഗീകരിക്കുന്നതോടെ എറണാകുളം -അങ്കമാലി അതിരൂപതയില്‍ താല്‍ക്കാലികമായി അഡ്മിനിസ്‌ട്രേറ്റീവ് ഭരണം നിലവിൽവരും .

മെത്രാപ്പൊലീത്തന്‍ വികാരി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ആന്റണി കരിയിലിന് നേരത്തെ വത്തിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നതായി മാധ്യമങ്ങൾ വ്യക്തമാക്കുന്നു . കത്ത് നല്‍കിയിട്ടും രാജി വയ്ക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ നേരില്‍ കാണാന്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി കൊച്ചിയിലെത്തിയത് .

എറണാകുളം അങ്കമാലി അതിരൂപതയുടെ അതി മെത്രാസന മന്ദിരത്തിലെത്തിയാണ് വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോ പോൾ ദ് ഗിറേലി, അതിരൂപത കൂരിയാ അംഗങ്ങളെയും, മെത്രാപോലി ആർച്ച്ബിഷപ്പ് ആന്റണി കരിയിലിനേയും കണ്ടത്. എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമന്ത രൂപതയായ കോതമംഗലം രൂപത മെത്രാനും പൗരസ്ത്യ കാനോൻ നീയമ വിദഗ്ധനുമായ ബിഷപ്പ് ജോർജ് മഠത്തിൽ കണ്ടത്തിലും വത്തിക്കാൻ സ്ഥാനപതിക്കൊപ്പം മീറ്റിംഗുകളിൽ പങ്കെടുത്തു.

ആരാധനക്രമം നടപ്പാക്കുന്നതിന് സമയം നിശ്ചയിക്കുന്നതടക്കം വത്തിക്കാൻ നിർദ്ദേശിച്ച കാര്യങ്ങൾ നടപ്പാക്കാനുള്ള സമയം ഇന്ന് അവസാനിക്കുകയാണെന്ന് വത്തിക്കാൻ സ്ഥാനപതി കരിയിൽ മെത്രാപോലീത്തയെ ഓർമ്മിപിച്ചു. എന്നാൽ ഡിസംബർ 25 വരെ സമയം വേണമെന്ന മുൻനിലപാട് കരിയിൽ ആവർത്തിച്ചു. ഇതോടെ രാജി അല്ലങ്കിൽ പുറത്താക്കൽ എന്ന വത്തിക്കാൻ തീരുമാനം സ്ഥാനപതി അറിയിച്ചു. പുറത്താക്കൽ ഒഴിവാക്കാൻ ആർച്ച്ബിഷപ്പ് കരിയിൽ രാജി കത്തിൽ ഒപ്പുവച്ചു. ഇതോടെ അതിരൂപത കൂരിയാ അടക്കമുള്ള കാനോനീക സമതികൾ മരവിപിച്ചതായും , രൂപത അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിലേക്ക് മാറിയതായും വത്തിക്കാൻ സ്ഥാനപതി നിലവിലെ കൂരിയായേയും , ബിഷപ്പ് ജോർജ് മഠത്തിൽ കണ്ടത്തിലിനെയും അറി യിച്ചുവെന്ന് അറിയുന്നു . നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയോടെ വത്തിക്കാൻ സ്ഥാനപതി അതിരൂപതാ ആസ്ഥാനത്തു നിന്ന് മടങ്ങി.

ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച രണ്ട് മണിക്കൂര്‍ നേരം നീണ്ടു. രാജിക്കത്തും റിപ്പോർട്ടും വത്തിക്കാന് കൈമാറി പുതിയ ഭരണ സംവിധാനം പ്രഖ്യാപിക്കുമ്പോഴായിരിക്കും രാജിനിലവിൽ വരുക .അതിരുപത കൂരിയ , പാസ്റ്ററൽ കൗൺസിൽ , വൈദിക സമതി അടക്കം കാനോനിക സമതികൾ പിരിച്ചു വിടും .

രാജിയിലേയ്ക്ക് നയിച്ച കാര്യങ്ങൾ എന്തൊക്കെയാണെന്ന് സഭാ നേതൃത്വം വ്യക്തമാക്കിയിട്ടില്ല .

നിങ്ങൾ വിട്ടുപോയത്