സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല, സ്നേഹം മാത്രം പറഞ്ഞു, അതു കാണിച്ചു ജീവിച്ചു ആരെയും മുറിപ്പെടുത്താതെ, കണ്ടു മുട്ടിയവർക്കെല്ലാം സ്നേഹം നൽകി കടന്നുപോയ ഒരു സന്യാസ വര്യൻ…

ക്ഷമിക്കുന്ന സ്നേഹത്തിന്റെ വക്താവായ വി. ജോണ് ഗ്വൽബെർട്ടിന്റെ ജീവിത ശൈലിലേയ്ക്ക് കടന്നു വന്ന് ആ ജീവിത രീതി ജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ചു ആരെയും മാറ്റി നിറുത്താതെ തന്റെ സഹൃദ വലയത്തിന് അതിർ വരബുകൾ കെട്ടാതെ എല്ലാവരെയും ചേർത്തു പിടിച്ച ഒരപ്പന്റെ, കൂടെപ്പിന്റെ, കൂട്ടുകാരന്റെ സ്നേഹം നൽകി കടന്നു പോകുന്ന ഷാജിയച്ചന്റെ വേർപാട് ജീവിതത്തിൽ നികത്താനാകാത്ത വിടവ് ആണേയെന്നു തിരുച്ചറിബോൾ പ്രിയപ്പെട്ട വരുടെ ഉള്ള് പിടയുകയാണ്.

..പ്രിയപ്പെട്ടവർ ഷായിപ്പാനെയെന്നും ഷാജിയച്ചാ എന്നും വിളിക്കുന്നത് കേൾക്കുബോൾ ആ മുഖത്തു വിടരുന്ന പുഞ്ചിരിയും സന്തോഷവും വിവരിക്കാവുന്നതിലുമപ്പുറമാണ്ഷാജിയച്ചൻ യാത്രയാവുകയാണ് , വേദനകൾ ഇല്ലാത്ത സഹനങ്ങൾ ഇല്ലാത്ത നിത്യതയുടെ സുന്ദര തീരത്തേക്ക് 54 വർഷത്തെ ജീവിതം അതിൽ 23 വർഷം കർത്താവിന്റെ പുരോഹിതനായി ജീവിക്കുവാനുള്ള അസുലഭ ഭാഗ്യം.

എൽപ്പിക്കപ്പെട്ട ഇടങ്ങളും നിയോഗിക്കപ്പെട്ട ഉത്തരവാദിത്വങളിലും ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ ജീവിതം. ആടിന്റെ മണമുള്ള, ആടിനെ അറിയുന്ന ഇടയൻ. അച്ചൻ ആയിരുന്ന ഇടങ്ങലില്ലെല്ലാം അച്ചന്റെ സേവന സന്നദ്ധതകൊണ്ട് അനുഗ്രഹീതമായിരുന്നു. ഗുരുതരമായ രോഗം അതി കഠിനമായ പരീക്ഷണങ്ങൾ മുന്നിൽവെച്ചപ്പോഴും അസഹനീയമായ വേദന ശരീരത്തെ പലപ്പോഴും ക്ഷീണിപ്പിച്ചപ്പോഴും അതൊന്നും അച്ചന്റെ മുഖത്തു വിടരുന്ന പുഞ്ചിരിയും സന്തോഷവും മയ്ക്കുവാൻ തക്ക കഴിവുള്ളതായിരുന്നില്ല..

.പൗരോഹിത്യത്തെ ഏറെ സ്നേഹിച്ചു കരുതിയ അച്ചൻ എല്ലാവരെയും സ്നേഹിച്ചു കൂടെ നിറുത്തി ഞങ്ങൾ സഹോദരന്മാർക്ക് അക്ഷരാർഥത്തിൽ അച്ചൻ ഒരു സ്നേഹ സാന്നിധ്യമായിരുന്നു. അപ്രീതിക്ഷിതമായ ഈ വേർപാട് ഒത്തിരി വേദനാജനമെങ്കിലും സ്വർഗ്ഗത്തിൽ ഒരു മാലാഖ ഇനിമുതൽ പ്രാർത്ഥിക്കാനുണ്ടേയെന്നുള്ളത് നമ്മുക്ക് ശക്തി പകരുന്നു. പ്രിയപ്പെട്ട അച്ചാ അങ്ങു അർപ്പിച്ച വി.കുര്ബാനകളും പരികർമ്മം ചെയ്ത പ.കുദാശകളും സ്വർഗീയ യാത്ര യിൽ അങ്ങേയ്ക്ക് പാഥേയമാകട്ടെ…

അനേകരെ ആശീർവദിക്കാൻ ഉയർത്തിയ ആ അഭിഷിക്ത കരങ്ങൾ സ്വർഗ്ഗത്തിൽ ഇരുന്ന് ഞങ്ങളുടെ നേരെ ഇനിയും നീട്ടേണമേ ദീപ്ത സുന്ദരമായ ഓർമ്മകളുമായി നിറമിഴിയോടെ പ്രിയപ്പെട്ട അച്ചാ അങ്ങേയ്ക്ക് വിട….

ഈ കൈത്താങ്ങ് എന്നും കൂടെ ഉണ്ടായിരുന്നു….അങ്ങനെ ചേർത്ത് പിടിച്ചിരുന്നു..

.സഹോദര സ്നേഹത്തിന്റെ മാഹാത്മ്യം ജീവിച്ചു കാണിച്ചു ആരോടും ഒരു പരാതിയും പരിഭവവും ഇല്ലാതെ ശാന്തമായ ഒരു ഇളം കാറ്റുപോലെ തഴുകി തലോടി, എല്ലാവരേയും ഒരു കൂടെപ്പിറപ്പായി കണ്ടു സ്നേഹിച്ചു നമ്മെ ഒക്കെ അത്ഭുതപ്പെടുത്തി കടന്നുപോയ സന്യാസി….

നമ്മുക്ക് നഷ്ടപ്പെട്ടത് തീക്ഷ്ണതയുള്ള, ക്ഷമിക്കാനറിയുന്ന, ആരെയും മുറിപ്പെടുത്താൻ ആഗ്രഹിക്കാത്ത, ഈ ഭൂമിയിൽ ദൈവത്തിന്റെ കൈയൊപ്പ് ചാർത്തിയ, ആരെയും വെറുക്കാൻ അറിയാത്ത, സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു നല്ല മനുഷ്യനെയാണ്…

. നമ്മുടെയൊക്കെ നന്മയിൽ, വളർച്ചയിൽ അതിയായി ആഗ്രഹിച്ചു സന്തോഷത്തോടെ പ്രോത്സാപ്പിക്കുന്ന, കൂടെ നിൽക്കുന്ന ഒരിക്കൽ കണ്ടാൽ ഒന്നു മിണ്ടിയാൽ ഹൃദയം കവരുന്ന കളങ്കമില്ലാതെ, കലർപ്പില്ലാതെ നമ്മെ അറിഞ്ഞു സ്നേഹിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ഷാജിയച്ചൻ….

കളിയും കാര്യവും ചിരിയും കുസൃതിയും കോർത്തിണക്കി എപ്പോഴും പുഞ്ചിരി തൂകി, ഇങ്ങനെ ചേർത്ത് നിർത്തിയതിന്,കൂട്ട് കൂടിയതിന്, സ്നേഹിച്ചതിന്….. പ്രിയപ്പെട്ട അച്ചാ നന്ദി മാത്രം….

പ്രിയപ്പെട്ടവരെ നമ്മുക്കും ഇങ്ങനെ ഒക്കെ അകാൻ കഴിയട്ടെ…..!!!!!

മറക്കില്ലാട്ടോ ……..മരിച്ചാലും

Vineesh Jose Tharayil

നിങ്ങൾ വിട്ടുപോയത്