സുഹൃത്തെ കാരുണ്യം എന്നത് ദയയാണ് .. ദയയും കാരുണ്യവും പരസ്പരം ഇഴുകി ചേർന്നതാണ് .എന്നാൽ സ്നേഹം എന്നത് കുണയല്ല ‘ എന്നാൽ സ്നേഹമില്ലാത്ത കരുണ ഉപ്പിൽ ഉപ്പ് രസം ഇല്ലാത്തതുപോലെയാണ് … സ്നേഹം എന്നത് നിസ്വാർത്ഥമായ ചതിക്കാത്ത പഴിപറയാത്ത , എന്തും സഹിക്കുന്ന ത്യജിക്കുന്ന , ഒന്നും പ്രതീക്ഷിക്കാത്ത, ചീഞ്ഞ് പോകാൻ അനുവദിക്കാത്ത, നമ്മളെ തന്നെ വിട്ടുകൊടുക്കുന്ന അവസ്ഥയാണ്. കാരുണ്യത്തിൽ സ്നേഹമില്ലങ്കിൽ അത് വെറും ഒരു പ്രവൃത്തി മാത്രമാണ് … അമ്മ തൻ്റെ കുഞ്ഞിന് നൽകുന്ന ഒരാരോ കാര്യത്തിലും സ്നേഹമാണ് നൽകുന്നത്. വഴിയിൽ അപകടത്തിൽ പ്പെട്ട് കിടക്കുന്ന ഒരു ആൾക്ക് നൽകുന്നത് കാരുണ്യം ആണങ്കിൽ അയാളുടെ മനസിനെ കീഴടക്കുന്ന ഉപകാരം ചെയ്ത വ്യക്തിയുടെ പെരുമാറ്റമാണ് അദ്ദേഹത്തിൻ്റെ സ്നേഹം . സ്വാർത്ഥതയുള്ള സ്നേഹം സ്നേഹമല്ല … താങ്കളുടെ മാതാപിതാക്കളോടും സഹോദരങ്ങളെയും കൂട്ടുകാരെയും യഥാർത്ഥത്തിൽ അടുപ്പിച്ച് നിർത്തുന്ന “സത് വികാരമാണ് സ്നേഹം ” നിസ്വാർത്ഥ സ്നേഹം നമ്മളിൽ ഉണ്ടെങ്കിൽ കാരുണ്യം താനെ ഉണ്ടാവും എന്നാൽ സ്നേഹമില്ലാത്ത കാരുണ്യം വെറും കാരുണ്യമായി തന്നെ നിലനിൽക്കും. അത്തരം കാരുണ്യത്തിലെ കാരുണ്യം വെറും കാരുണ്യം മാത്രമായിരിക്കും .

സർവ്വഗുണങ്ങളുടെയും ഇരിപ്പിടമാണ് സ്നേഹം ! സ്നേഹത്തിൽ നിന്നാണ് മറ്റെല്ലാ ഗുണങ്ങളും വികാരങ്ങളും ജനിക്കുന്നത് ! “സ്നേഹം സർവ്വോൽകൃഷ്ടം “

സ്നേഹം അഭിനയിക്കുന്നവരോട് കരുണ കാണിക്കരുത് കാരണം അവർ നിങ്ങളെ അവരുടെ നിരന്തര ആവശ്യങ്ങൾക്കായ് ഉപയോഗപ്പെടുത്തും കാരുണ്യം ആവശ്യമുള്ള ജീവനുകൾ അത് നൽകാൻ നമ്മളെ തടയുന്നു കാരണം സ്വാർത്ഥതയുള്ള മനുഷ്യർ അവരുടെ കാര്യങ്ങൾ മാത്രം ചിന്തിക്കുന്നു.

എല്ലാവരോടും കരുണ ഉണ്ടാവുക ഹൃദയം തുറന്നു ഈശ്വരനെ മാത്രം സ്നേഹിക്കുക പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല