കർത്താവേ നിന്റെ മഹത്വമേറിയ ത്രിത്വത്തിന്റെ നിഗൂഢമായ ശക്തിയും അനന്തമായ അനുഗ്രഹവും വിജയം വരിച്ച സ്ലീവായുടെ നിരന്തരമായ സഹായവും ഞങ്ങൾക്കുണ്ടാകുമാറാകട്ടെ.

അനുഗ്രഹീതയും കൃപ നിറഞ്ഞവളും കന്യകയുമായ മാർത്ത് മറിയത്തിന്റെ അപേക്ഷയും മാർ യൗസേപ്പിന്റെയും മാർ യോഹന്നാൻ മാംദാനയുടെയും പ്രാർത്ഥനാ സഹായവും വിശുദ്ധ ശ്ലീഹന്മാരുടെയും സുവിശേഷകരുടെയും അഭ്യർത്ഥനകളും വിശ്രുതനായ ഞങ്ങളുടെ പിതാവ് മാർ തോമാ ശ്ലീഹായുടെയും കിഴക്കിന്റെ പ്രേഷിതരായ മാർ അദ്ദായിയുടെയും മാർ മാറിയുടെയും ആദ്യ രക്തസാക്ഷിയായ മാർ എസ്തപ്പാനോസിന്റെയും സുറിയാനി സഭകളുടെ മുഴുവൻ മൽപ്പാനും റൂഹാദ്‌ഖുദ്ശായുടെ വീണയുമായ മാർ അപ്രേമിന്റെയും ധീരയോദ്ധാവും വിശ്രുത രക്തസാക്ഷിയുമായ മാർ ഗീവർഗീസിന്റെയും മാർ ശെമയോൻ ബർസബായുടെയും മാർ ഖുറിയാഖോസിന്റെയും മാർ ഹോർമീസിന്റെയും വിശുദ്ധരായ ബർബരായുടെയും ശ്മോനിയുടെയും അവളുടെ മക്കളുടെയും മാർത്ത് അല്ഫോൻസാമ്മയുടെയും മാർത്ത് എവുപ്രാസ്യാമ്മയുടെയും മാർ ഖുരിയാഖോസ് ഏലിയാസ് അച്ചന്റെയും മാർത്ത് മറിയം ത്രേസ്യാമ്മയുടെയും മറ്റെല്ലാ സഹദാമരുടെയും മൽപന്മാരുടെയും വിശുദ്ധരുടെയും പ്രത്യേകമായി സഹദാ മാർ സെബാസ്ത്യാനോസിന്റെയും ഞങ്ങളുടെ സഭയിലെ വാഴ്തപ്പെട്ട തേവർ പറമ്പിൽ കുഞ്ഞച്ചന്റെയും റാണി മരിയാമ്മയുടെയും പ്രാർത്ഥനയും ഞങ്ങളെ സഹായിക്കുമാറാകട്ടെ.

അവ ഞങ്ങൾക്ക് അഭയവും സഹായവും ദുഷ്ടപിശാചിലും അവന്റെ സൈന്യങ്ങളിൽ നിന്നു സംരക്ഷണവും പ്രത്യേകിച്ചു ലോകവും ഞങ്ങളുടെ ദേശവും നേരിടുന്ന ഭീകര പകർച്ചവ്യാദികളായ കൊറോണ, നിപ തുടങ്ങിയ രോഗങ്ങളിൽ നിന്നും സംരക്ഷണവും നൽകി നിത്യഭാഗ്യത്തിലേയ്ക്കു ഞങ്ങളെ നയിക്കുമാറാകട്ടെ.

വിശുദ്ധരായ നിങ്ങളുടെ പ്രാര്ഥനയാൽ രോഗികളെ പരിചരിക്കുന്ന ഞങ്ങളുടെ സഹോദരങ്ങൾക്ക് ആത്മധൈര്യവും ആരോഗ്യവും ഉണ്ടാകുമാറാകട്ടെ.

പിതാവും പുത്രനും റൂഹാദ്ഖുദ്‌ശായുമായ സർവേശ്വരാ, എന്നേയ്ക്കും.

ആമേൻ

നിങ്ങൾ വിട്ടുപോയത്