Godpel of Life kcbc pro-life samithi Life Life Is Beautiful marriage, family life Pro Life Pro Life Apostolate Pro-life Formation Respect life Right to life Syro Malabar Synodal Commission for Family, laity, and Life കുടുംബങ്ങൾക്കും, അല്മായർക്കും ജീവനും വേണ്ടിയുള്ള വത്തിക്കാനിലെ ഡികാസ്റ്ററി കുടുംബത്തിനും അൽമായർക്കും ജീവനുവേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ ഗര്‍ഭഛിദ്രം ഗര്‍ഭഛിദ്രം കൊലപാതകം ഗര്‍ഭഛിദ്രം പാടില്ല ഗര്‍ഭഛിദ്രത്തിന് എതിരെ ഗര്‍ഭസ്ഥ ശിശു ഗർഭസ്ഥ ശിശുക്കളുടെ വധം ഗർഭസ്ഥ ശിശുക്കൾ ഗർഭസ്ഥ ശിശുഹത്യ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വേണ്ടി ജനിക്കാനും ജീവിക്കാനും ജീവനെ ആദരിക്കുക ജീവന്റെ മഹത്വം ജീവന്റെ ശബ്ദമാകാന്‍ ജീവന്‍റെ സന്ദേശം ജീവന്റെ സംരക്ഷണം ജീവന്റെ സംസ്കാരം ജീവന്റെ സുവിശേഷം ജീവന്റ്റെ സംരക്ഷണം ജീവസമൃദ്ധി ജീവസംസ്‌കാരം ജീവിക്കാൻ അനുവദിക്കൂ പ്രത്യേകം പ്രാർത്ഥിക്കാം മനുഷ്യജീവൻ മനുഷ്യജീവന്റെ പ്രാധാന്യം മഹനീയ ജീവിതം

“സ്വയം പ്രതിരോധത്തിനു ഒരു മാർഗ്ഗവും ഇല്ലാത്ത ഗർഭസ്ഥ ശിശുക്കളുടെ വധം കൊലപാതകം തന്നെ “-എന്ന ബോധ്യം ലോകത്തിനു ഉണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം .

“എവിടെയാണ്‌ യഹൂദന്‍മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക്‌ അവന്റെ നക്‌ഷത്രം കണ്ട്‌ അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്‌.

“നവജാത ശിശുവായ ഉണ്ണി ഈശോയേത്തേടി പൗരസ്ത്യ ദേശത്തു നിന്നും ജറുസലേമിൽ വന്നെത്തിയ മഹാജ്ഞാനികളുടെ ചോദ്യം സാമന്ത രാജാവായ ഹേറേദോസിനെ അസ്വസ്ഥനാക്കി .

രാജാവിനുണ്ടായ അസ്വസ്ഥത ജറുസലേം മുഴുവനും പടർന്നു.ഏതു വിധേനയും ശിശുവിനെ കണ്ടു പിടിച്ച് വധിക്കണം . അല്ലാത്തപക്ഷം തൻ്റെ രാജത്വവും സുഖലോലുപമായ ആഡംബര ജീവിതവും നഷ്ടമായാലോ ?

രണ്ടാം ജറുസലേം ദൈവാലയം പുതുക്കിപ്പണിത , തുറമുഖങ്ങളും കോട്ട കൊത്തളങ്ങളും നിർമ്മിച്ച് യൂദയാ രാജ്യത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റിയ, ചരിത്രം “ഹേറേദോസ് ദി ഗ്രേറ്റ്” എന്നു വാഴ്ത്തിപ്പാടിയ മഹാനായ രാജാവ് ഒരു നിമിഷം സ്വാർത്ഥതയാൽ പരമദരിദ്രനായി .

ഒരു ശിശുവിൻ്റെ ജനനം തൻ്റെ എല്ലാ സന്തോഷങ്ങളെയും കെടുത്തിക്കളയും എന്നു ചിന്തിക്കുന്ന ദരിദ്രമായ മനോഭാവം “മഹാനായ ഹേറോദോസി”നെ ശിശുക്കളുടെ കൂട്ടക്കൊല നടത്താൻ പ്രലോഭിതനാക്കി .

ജ്‌ഞാനികളിൽ നിന്നും മനസ്‌സിലാക്കിയ സമയമനുസരിച്ച്‌ അവന്‍ ബേത്‌ലെഹെമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്‌സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു.മത്തായി 2 : 16

ഇന്നും ഒരു ശിശുവിൻ്റെ വരവിനെ ഭയന്നു ഗർഭാവസ്ഥയിൽ തന്നെ ശിശുവിനെ വധിക്കുവാൻ വെമ്പൽ കൊള്ളുന്നവരുടെ ദരിദ്രമായ മനോഭാവം ദിനം പ്രതി ഒന്നേകാൽ ലക്ഷം ഗർഭസ്ഥ ശിശുക്കളുടെ കൂട്ടക്കുരുതിക്ക് കാരണമാകുന്നുണ്ട് .

സ്വയം പ്രതിരോധത്തിനു ഒരു മാർഗ്ഗവും ഇല്ലാത്ത ഗർഭസ്ഥ ശിശുക്കളുടെ വധം കൊലപാതകം തന്നെ എന്ന ബോധ്യം ലോകത്തിനു ഉണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം .

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ! ആദിമുതൽ എന്നേയ്ക്കും ആമ്മേൻ .

ഈശോയേ , എല്ലാ ജീവനും സംരക്ഷണവും രക്ഷയും നൽകേണമേ !

തിരുപിറവിയുടെ തിരുനാൾ -ക്രിസ്‌മസ്‌ ആഘോഷങ്ങൾക്കായി ഒരുങ്ങുമ്പോൾ നമ്മുടെ ധ്യാന ചിന്തകൾ സജീവമാകേണ്ട സമയം .

ദൈവം ദാനമായി നൽകിയ ജീവനെക്കുറിച്ചുള്ള മനോഭാവം എന്താണ് ?

“സ്വയം പ്രതിരോധത്തിനു ഒരു മാർഗ്ഗവും ഇല്ലാത്ത ഗർഭസ്ഥ ശിശുക്കളുടെ കാര്യത്തിൽ എന്തായിരുന്നു നമ്മുടെ നിലപാട് ?ഒരു കുഞ്ഞിൻെറ പിറവിയിൽ നിഷേധ നിലപാട് എപ്പോഴെങ്കിലും സ്വീകരിച്ചിട്ടുണ്ടോ ?

ആരോഗ്യ സംരക്ഷണ രംഗത്തെ സേവനത്തിനിടയിൽ ഗർഭാവസ്ഥയിൽ തന്നെ ശിശുവിനെ വധിക്കുവാൻ പിന്തുണ |പ്രോത്സാഹനം നൽകിയിട്ടുണ്ടോ ?

ഒരു കുഞ്ഞിനെ പ്രസവിക്കുവാൻ -വളർത്തുവാൻ വിഷമിക്കുന്ന മാതാവിനെ |മാതാപിതാക്കളെ സഹായിച്ചിട്ടുണ്ടോ ?

SAVE A CHILD ,SAVE A FAMILY ..കഴിയുമെങ്കിൽ അതിനുള്ള അവസരം പ്രയോജനപ്പെടുത്തിയോ ?ഇനിയും അത്തരം സാദ്ധ്യതകൾ കണ്ടെത്തി പ്രയോജനപ്പെടുത്തുമോ ?
അലങ്കാരം ,ഭക്ഷണം ,വസ്ത്രം ,ആഘോഷങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ അർഹതയുള്ള വ്യക്തികൾക്ക് ,കുടുംബങ്ങൾക്ക് എങ്ങനെ സന്തോഷത്തിന്, പ്രത്യാശയ്ക്കുവേണ്ടി സഹായം എത്തിക്കും ?

ഒരു കുടുംബത്തിന് ഭക്ഷണം ,ഒരു കുഞ്ഞിന് പുതിയ ഉടുപ്പ് നൽകുവാൻ കഴിയില്ലേ ? ഉദരത്തിൽ കുഞ്ഞിനെ വഹിക്കുന്ന മാതാവിനും ശിശുവിനുവേണ്ടിയും പ്രാര്ഥിക്കാറുണ്ടോ ?

ജീവൻെറ ശുശ്രുഷയായ പ്രൊ ലൈഫ് പ്രവർത്തനങ്ങളിൽ കൂടുതൽ സമയം കണ്ടെത്തുമോ ?
ജീവൻെറ മഹത്വം മനസ്സിലാക്കാതെ നിരാശയിൽ കഴിയുന്ന ,എന്തിന് ജീവിക്കണം എന്ന് കരുതി പ്രത്യാശ നഷ്ട്ടപ്പെട്ട് ആത്മഹത്യയെക്കുറിച് ചിന്തിക്കുന്നവർക്കായി പ്രാർത്ഥിക്കുകയും ,കർത്താവ് പ്രേരണ നൽകുന്നവരെകണ്ട് പ്രതീക്ഷ നൽകുവാനും ,അവരെ ദൈവ സ്നേഹത്തിലേക്ക് നയിക്കുവാനും ശ്രദ്ധിക്കുമോ ?
മദ്യം ,മയക്കുമരുന്ന് എന്നിവയ്ക്ക് അടിമപ്പെട്ടവർക്കായി പ്രാർത്ഥിക്കുമോ?അങ്ങനെയുള്ളവരെ പിന്തിരിപ്പിക്കുവാൻ ശ്രമിക്കുമോ ?
കുറ്റവാളികളാകുവാൻ സാദ്ധ്യതയുള്ള വ്യക്തികളെ ധ്യാനം ,കൗൺസിലിംഗ് എന്നിവയ്ക്കായി അയക്കുമോ ?……
ഇങ്ങനെ നമ്മുടെ സമയവും സമ്പത്തും ദൈവമഹത്വത്തിനും മനുഷ്യനന്മയ്ക്കുമായി വിനിയോഗിക്കുമെന്ന് തീരുമാനിക്കുമോ . ദൈവ കൃപകൾ ഏറെ ലഭിക്കും .നമുക്കൊരുമിച് പ്രാർത്ഥിക്കാം .,പ്രവർത്തിക്കാം .
സാബു ജോസ് .9446329343

സാബു ജോസ് .9446329343
എക്സിക്യൂട്ടീവ് സെക്രട്ടറി
പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ,സീറോ മലബാർ സഭ,

നിങ്ങൾ വിട്ടുപോയത്