വിധിയെന്നത് ചില വസ്തുതകളെയും അറിവുകളെയും ആധാരമാക്കി, ചില തീരുമാനങ്ങളെടുക്കാൻ നമ്മെ സഹായിക്കുന്ന ഒരു പ്രക്രിയ ആണെന്ന്. ആയതിനാൽ, ശരിയായ തീരുമാനങ്ങൾ എടുക്കണമെങ്കിൽ നമ്മുടെ വിധി ശരിയായിരിക്കണം. എന്നാൽ, ശരിയായി വിധിക്കുവാൻ ധാരാളം തടസ്സങ്ങൾ നമ്മിലും നമ്മുടെ ചുറ്റിലും ഉണ്ട്. ഒന്നാമതായി നമ്മെ വഴിതെറ്റിക്കുന്നത് വിധിക്കാൻ നമ്മെ സഹായിക്കുന്ന വസ്തുതകളും അറിവുകളും തന്നെയാണ്. നമ്മുടെതന്നെ മുൻധാരണകളും ലോകം പകർന്നുനല്കുന്ന തെറ്റിധാരണകളും പലപ്പോഴും വസ്തുതകളായി രൂപം മാറി നമ്മുടെ വിധിയെ സ്വാധീനിക്കാറുണ്ട്.

ദൈവം നമ്മെ വിധിക്കുന്നത്, നമ്മുടെ പാപങ്ങൾ കൂട്ടിനോക്കി നമ്മെ നരകാഗ്നിയിലേക്ക്‌ എറിയാനാണെന്നു നമ്മൾ പലപ്പോഴും കരുതാറുണ്ട്‌. പക്ഷേ, നമ്മെ ദൈവത്തിൽനിന്നും അകറ്റി നിർത്തുന്നതിനല്ല ദൈവം നമ്മെ വിധിക്കുന്നത്. പാപം നിറഞ്ഞ നമ്മുടെ ഹൃദയത്തിൽ ദൈവത്തെ തേടുന്ന നന്മയുടെ ഒരു കിരണമെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നു പരിശോധിച്ചറിയുന്നതും, ഉണ്ടെങ്കിൽ നമ്മുടെ ആത്മാവിനെ വിശുദ്ധീകരിച്ച് സ്വർഗ്ഗരാജ്യത്തിലേക്ക് സ്വീകരിക്കുന്നതുമാണ് ദൈവത്തിന്റെ വിധി.

വിധിക്കാനുള്ള നമ്മുടെ പ്രവണതയെ മറ്റുള്ളവരെ വെറുക്കാനും അകറ്റാനുമുളള ഉപാധിയാക്കി മാറ്റാതെ, നന്മതിന്മകളെ വിവേചിച്ചറിയുവാനും, നന്മയെ സ്വീകരിക്കുവാനും തിന്മയിൽനിന്നും അകന്നു നില്ക്കാനുമുള്ള മാർഗ്ഗമായി മാറ്റാൻ നമുക്കാവണം. കർത്താവേ, എന്റെ ഇഷ്ടങ്ങൾക്കും സൌകര്യങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കാത്തവരെ എന്നിൽനിന്നും അകറ്റുന്നതിനായി വിമർശനാത്മകമായി വിധിച്ച എല്ലാ അവസങ്ങളെയും ഓർത്തു ഞാൻ മാപ്പപേക്ഷിച്ചു പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്