ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളിൽ നീതി ദൈവഹിതത്തോടുളള ശരിയായ ബന്ധത്തെക്കുറിക്കുന്നു. ദൈവഹിതത്തിനു അനുരൂപമായിരിക്കുക എന്ന ധ്വനിയാണ് പുതിയനിയമം നീതിക്കു നല്കുന്നത്. കർത്താവായ യേശുവിലും അവന്റെ രക്ഷണ്യപവൃത്തിയിലും വിശ്വസിക്കുന്നതിലൂടെ പാപിയായ മനുഷ്യൻ ദൈവനീതി പ്രാപിക്കുന്നു. കർത്താവ് പല കാലഘട്ടങ്ങളിലായി പല നീതിമാൻമാരെയും ദൈവ പ്രവർത്തിയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നു.

തിരുവചനം നോക്കിയാൽ അബ്രാഹത്തിനെ നീതിമാൻമാരുടെ പിതാവ് എന്നു വിളിക്കാം. നീതിമാന്റെ പ്രധാനപ്പെട്ട ഗുണം ദൈവത്തിലുള്ള വിശ്വാസത്തിലാണ് ജീവിക്കുന്നത്. സാഹചര്യങ്ങൾ പ്രതികൂലം ആയിരുന്നിട്ടും, അബ്രാഹം ദൈവത്തിൽ പൂർണ്ണമായി വിശ്വസിച്ചു. അത് അബ്രാഹത്തിനു നീതിയായി പരിഗണിച്ചു. പ്രതിസനധികളിൽ കുലുങ്ങാതെ, പൂർണ്ണമായി ദൈവത്തിൽ വിശ്വസിച്ച നീതിമാൻ ആയിരുന്നു ജോബ്. കർത്താവിന്റെ ഹൃദയപ്രകാരം ജീവിച്ച മറ്റൊരു നീതിമാനായ വ്യക്തിയായിരുന്നു ദാവീദ്. ഈ ഭൂമിയിൽ കർത്താവ് തിരഞ്ഞെടുക്കുന്ന നീതിമാൻമാർ, കർത്താവിന്റെ സ്ഥാനപതികൾ ആണ്.

പുതിയ നിയമത്തിലേയ്ക്കു നോക്കിയാൽ പാപകരമായ അവസ്ഥയിൽ ജീവിച്ചിരുന്ന പലരെയും നീതിമാരായി കർത്താവ് തിരഞ്ഞെടുത്തു. പാപകരമായ അവസ്ഥയിൽ ജീവിച്ചവർ ആയിരുന്നു യേശുവിന്റെ ശിഷ്യൻമാരിൽ പലരും, അവരെയെല്ലാം പാപത്തിന്റെ അവസ്ഥയിൽ നിന്ന് നീതിമാൻമാരായി തിരഞ്ഞെടുത്തു.

ഇന്ന് നാം ഓരോരുത്തരെയും പാപത്തിന്റെ അവസ്ഥയിൽ നിന്ന്, നീതിമാൻമാരായി തിരഞ്ഞെടുക്കുവാൻ കർത്താവ് ആഗ്രഹിക്കുന്നു. നാം ഒരോരുത്തർക്കും നീതിമാൻമാരായി തിരഞ്ഞെടുക്കുവാൻ കർത്താവിന്റെ കരങ്ങളിൽ ഏൽപിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

🧡ആമ്മേൻ 💕

Malayalam Bible Verses

നിങ്ങൾ വിട്ടുപോയത്