കൊച്ചി : പ്രശസ്ത ചിത്രകാരനും, പത്രപ്രവർത്തകനും, സിനിമ പരസ്യകലാ മേഖലയിലും കലാസംവിധാന രംഗത്തും തന്റെ വ്യക്തിപ്രാഭവം പ്രകടമാക്കിയ ആർട്ടിസ്റ്റ് കിത്തോ വ്യക്തിജീവിതത്തിൽ ഒരു സൗമ്യ സാന്നിധ്യമായിരുന്നു.. അദ്ദേഹത്തിന്റെ വേർപാട് കേരള കലാ-സാംസ്കാരിക-അദ്ധ്യാത്മിക മേഖലയ്ക്ക് വലിയ നഷ്ടമാണ് എന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു.

ജ്യേഷ്ഠസഹോദര തുല്യമായ വാത്സല്യമായിരുന്നു കിത്തോച്ചേട്ടൻ. ഹൃദയവേദനയോടെ യാത്രാമൊഴി🌹🌹🌹🌹🙏🙏🙏🙏

എന്‍റെ മേശപ്പുറത്ത് രണ്ടുതരം വര്‍ക്കുകള്‍. ഒന്ന് സിനിമയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍, സെക്സും സ്റ്റണ്ടും വയലന്‍സും… അതേ മേശയില്‍ ക്രൂശിതനായ ക്രിസ്തുവും വ്യാകുലയായ കന്യാമറിയവും പുല്‍ക്കൂട്ടിലെ ഉണ്ണിയും…”

വൈരുധ്യങ്ങളുടെ ഈ പണി മേശയില്‍ തലകുമ്പിട്ടിരുന്ന് കിത്തോച്ചേട്ടന്‍ ധ്യാനിച്ചു – ഏതാണു തന്‍റെ വഴി? ഒടുവില്‍ സിനിമയുടെ ഗ്ലാമര്‍ ലോകത്തോടു വിട പറയാന്‍ തീരുമാനിച്ചു. വചനോത്സവം മാസികയ്ക്കു പുറമെ മറ്റു പല ആനുകാലികങ്ങളും രൂപകല്‍പന ചെയ്തു. പള്ളികളുടെ അള്‍ത്താര, ഗ്രോട്ടോ നിര്‍മ്മാണം, ധ്യാനകേന്ദ്രങ്ങളുടെയും കണ്‍വെന്‍ഷനുകളുടെയും സ്റ്റേജുകള്‍…. ഇങ്ങനെ പലവിധത്തില്‍ കിത്തോച്ചേട്ടന്‍റെ കഴിവുകള്‍ വിനിയോഗിക്കപ്പെട്ടു

ആർട്ടിസ്റ്റ് കിത്തോ ചേട്ടന്റെ ദീപ്തമായ സ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലികൾ.

കലാസംവിധായകൻ കിത്തോ അന്തരിച്ചു.

മലയാള സിനിമാരംഗത്ത് വളരെ പ്രശസ്തനായ ആർട്ടിസ്റ്റ് കിത്തോ(83) ഇന്ന്(18.102022) രാവിലെ ലിസി ആശുപത്രിയിൽ നിര്യാതനായി.

1970 ഐ.വി. ശശി സംവിധാനം ചെയ്ത ഈ മനോഹരതീരം എന്ന ചിത്രത്തിലൂടെ കലാസംവിധായകനായി രംഗപ്രവേശം ചെയ്തു.

എറണാകുളം കലൂരിൽ പൈലി വെറോണിക്ക ദമ്പതികളുടെ മകനായ കിത്തോ ചെറുപ്രായത്തിൽ തന്നെ ചിത്രരചനയിൽ താല്പര്യം പ്രകടിപ്പിച്ചു. വിശാലമായ വീട്ടുമുറ്റത്ത് ചിത്രങ്ങൾ വരച്ചാണ് തുടക്കം. വരയ്ക്കുന്നതോടൊപ്പം ചെളികൊണ്ട് പ്രതിമകൾ ഉണ്ടാക്കുവാനും തുടങ്ങി.

സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ചിത്രരചനയിൽ അതീവ താല്പര്യം പ്രകടിപ്പിച്ച കിത്തോ എറണാകുളത്തെ പ്രശസ്തമായ ബ്ലോക്ക് മേക്കിങ് കമ്പനിയിലേക്ക് ചിത്രങ്ങൾ വരച്ചു കൊടുത്തിരുന്നു. അതിന് തരക്കേടില്ലാത്ത പ്രതിഫലവും കിട്ടിയിരുന്നു.

എറണാകുളം സെന്റ് അഗസ്റ്റിൻസ് സ്കൂളിലും മഹാരാജാസ് കോളേജിലുമാ യിരുന്നു വിദ്യാഭ്യാസം. പ്രീ യൂണിവേഴ്സിറ്റി തലത്തിൽ പഠിക്കുമ്പോൾ തന്നെ മികച്ച ആർട്ടിസ്റ്റിനുള്ള കോന്നോത്ത് ഗോവിന്ദമേനോൻ ഗോൾഡ് മെഡൽ കരസ്ഥമാക്കി.

ചിത്രരചനയിലെ താൽപര്യം മുൻനിർത്തി കോളേജ് വിദ്യാഭ്യാസം മതിയാക്കി പ്രശസ്ത ചിത്രകാരനായ എം ആർ ഡി ദത്തൻ നടത്തിയിരുന്ന കൊച്ചിൻ ആർട്സിൽ പഠിക്കാൻ തുടങ്ങി. നാലുവർഷത്തെ അവിടുത്തെ പഠനം പൂർത്തിയാക്കിയ ശേഷം സ്വന്തമായി ഒരു പ്രസ്ഥാനം തുടങ്ങാനായി ആലോചിച്ചു. അങ്ങനെ എംജി റോഡിൽ തുടക്കത്തിൽ തന്നെ കിത്തോ ഇലസ്ട്രേഷൻ ആൻഡ് ഗ്രാഫിക്സ് എന്ന സ്ഥാപനം ആരംഭിച്ചു.

ഇന്നത്തെ പ്രശസ്ത തിരക്കഥാകൃത്തായ കലൂർ ഡെന്നിസുമായി ചെറുപ്പം മുതലേ നല്ല അടുപ്പമാണ്. അന്ന് കലൂർ ഡെന്നിസ് സിനിമ തിരക്കഥാകൃത്ത് ആയിട്ടില്ല. ചെറു കഥാകൃത്താണ്. അക്കാലത്തെ കലൂർ ഡെന്നിസ് ചിത്രകൗമുദി തുടങ്ങിയ പ്രശസ്ത വാരികകളിൽ ചെറുകഥകളും നോവലും എഴുതിയിരുന്നു. ഡെന്നിസ്സിൻ്റെ കഥകൾക്ക് ഇലസ്ട്രേഷൻ വരച്ചാണ് വരച്ചാണ് തുടക്കം.

കിത്തോ യുടെ വരകൾക്ക് വലിയ പ്രശസ്തി ലഭിച്ചു. തുടർന്ന് കിത്തോക്ക് ധാരാളം ആനുകാലികങ്ങളിൽ വരക്കാൻ അവസരം ലഭിച്ചു. മലയാള മനോരമ,മാതൃഭൂമി, കേരളടൈംസ് തുടങ്ങിയ ദിനപത്രങ്ങളിലെ സ്ഥിരം ചിത്രകാരനായിരുന്നു കിത്തോ. ഓഫ്സെറ്റ് പ്രിന്റിംഗ് ഒന്നുമില്ലാതിരുന്ന അക്കാലത്ത് ചിത്രകാരൻ കൈകൊണ്ട് തലക്കെട്ട് എഴുതണം. മനോരമയുടെ ഫ്രണ്ട് പേജിൽ സ്കൈലാബ് പതിക്കുന്ന ചിത്രം കിത്തോ വരച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനിടയിൽ കലൂർ ഡെന്നിസുമായി ചേർന്ന് ചിത്രപൗർണമി എന്ന ഒരു സിനിമ വാരിക ആരംഭിച്ചു. സെബാസ്റ്റ്യൻ പോളാ യിരുന്നു ചീഫ് എഡിറ്റർ. ഈ സിനിമ പ്രസിദ്ധീകരണത്തിന് ഇടയിൽ ധാരാളം സിനിമാക്കാരുമായി കിത്തോക്ക് പരിചയപ്പെടാൻ അവസരമുണ്ടായി. അങ്ങനെയാണ് പ്രശസ്ത സംവിധായകൻ ഐ വി ശശിയുമായി പരിചയപ്പെട്ടത്.

ചിത്രത്തിന്റെ പരസ്യകലയും കലാസംവിധാനവും കിത്തോ നിർവഹിച്ചു. തുടർന്ന് ജേസി, ജോഷി,സത്യൻ അന്തിക്കാട്, ഫാസിൽ,കമൽ, വിജിതമ്പി, മോഹൻ, ഹരികുമാർ, തമ്പി കണ്ണന്താനം,കെ. എസ്. സേതുമാധവൻ, ജോർജ് കിത്തു, തുളസിദാസ് തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങൾക്കായി പ്രവർത്തിച്ചു. കമ്പ്യൂട്ടർ ഒന്നുമില്ലാത്ത അക്കാലത്ത് കിത്തോ ഡിസൈനിങ്ങിൽ പല പുതുമകളും കൊണ്ടു വന്നു. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ആരോരുമറിയാതെ എന്ന ചിത്രത്തിനുവേണ്ടി കാർട്ടൂൺ പോസ്റ്ററുകൾ ഇറക്കി. ഈ സിക്സ് ഷീറ്റ് പോസ്റ്ററിൽ മധു,ഭരത് ഗോപി, കരമന ജനാർദ്ദനൻ നായർ,നെടുമുടി വേണു എന്നിവർ ചേർന്നുള്ള, ഒരു രഥം വലിക്കുന്ന കാർട്ടൂൺ പോസ്റ്റർ ഏറെ പ്രശസ്തി നേടിയിരുന്നു. ഏതാണ്ട് നൂറോളം ചിത്രങ്ങൾക്ക് പരസ്യകലയും അമ്പതോളം സിനിമകൾക്ക് കലാസംവിധാനവും നിർവഹിച്ചു. ഈ പ്രവർത്തനങ്ങൾക്കൊപ്പം മോഹൻ സംവിധാനം ചെയ്ത ആലോലം എന്ന സിനിമയ്ക്കു വേണ്ടി കഥ എഴുതി. കമൽ സംവിധാനം ചെയ്ത ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ് എന്ന ചിത്രം നിർമിച്ചു.

സിനിമയിലെ പല മേഖലകളിലും ഉള്ള പരിചയം കിത്തോയെ സിനിമയിൽത്തന്നെ തളച്ചിട്ടില്ല. ക്രമേണ സിനിമാ മേഖലയിൽനിന്നും പതുക്കെ പിന്മാറി.

തുടർന്ന് ആത്മീയ ജീവിതത്തിലേക്കും ബൈബിൾ സംബന്ധിയായ പുസ്തകങ്ങളുടെ വരകളിലേക്കും വഴിമാറി. കേരളത്തിലങ്ങോളമിങ്ങോളമുള്ള ധാരാളം പള്ളികളുടെ അൾത്താര വർക്കുകളും പെയിൻ്റിങ്ങുകളും ചെയ്തു.

വളരെ പ്രശസ്തമായ കുട്ടികളുടെ മാസികയായ സ്നേഹസേനയുടെ ആർട്ട് വർക്കും ചെയ്തുപോന്നു.

ജർമനിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന രശ്മി മാഗസിന് മികച്ച രൂപകൽപ്പനക്കുള്ള സംസ്ഥാന സർക്കാരിന്റെ 1997 അവാർഡ് കിത്തോക്ക് ലഭിച്ചിരുന്നു. കേരളത്തിലെ പ്രശസ്തമായ പല സ്ഥാപനങ്ങൾക്ക് വേണ്ടി കിത്തോ എംബ്ലം വരച്ചു. കലാഭവൻ, സി എ സി തുടങ്ങിയവ ഇതിൽപ്പെടുന്നു.CLC യുടെ സുവർണ്ണ കാലഘട്ടിൽ മാർച്ച് 25നും സംസ്ഥാന സമ്മേനങ്ങൾക്കും ബൈബിൾ ഗ്രമങ്ങൾക്കും നിരവധി ആകർഷണിയങ്ങളായ പോസ്റ്ററുകൾ അദ്ദേഹം വരച്ചു നൽകി കിട്ടുണ്ട്. കോട്ടപുറം രൂപത CLC യുടെ നേതത്വത്തിൽ ഗോതുരുത്തിൽ വച്ച് ആർച്ച് ബിഷപ്പ് ജോസഫ് മുണ്ടുകുളം ആദരിക്കുകയുണ്ടായി.

ഭാര്യ ലില്ലി. മക്കൾ അനിൽ കിത്തോ, കമൽ കിത്തോ.മരുമക്കൾ നീതു കമൽ, സ്വീറ്റി അനിൽ.

സംസ്കാരം കലൂർ സെൻറ് ഫ്രാൻസിസ് പള്ളിയിൽ പതിനെട്ടാം തീയതി വൈകുന്നേരം അഞ്ചുമണിക്ക്. പ്രണാമം🌹

നിങ്ങൾ വിട്ടുപോയത്