പാ​​ല​​ക്കാ​​ട്: ക്രൈ​​സ്ത​​വ​​ർ​​ക്കെ​​തി​​രെ ഇ​​ന്ത്യ​​യി​​ൽ വ​​ർ​​ധി​​ച്ചു വ​​രു​​ന്ന അ​​തി​​ക്ര​​മ​​ങ്ങ​​ളിൽ പ്ര​​തി​​ഷേ​​ധി​​ച്ചു കെ​​സി​​വൈ​​എം പ​​ന്തം​​കൊ​​ളു​​ത്തി പ്ര​​ക​​ട​​നം ന​​ട​​ത്തി. കേ​​ര​​ള​​ത്തി​​ലെ മു​​പ്പ​​തോ​​ളം രൂ​​പ​​ത​​ക​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ൾ പ്ര​​തി​​ഷേ​​ധ​​പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്തു.

പാ​​ല​​ക്കാ​​ട് യു​​വ​​ക്ഷേ​​ത്ര കോ​​ള​​ജി​​നു മു​​ന്പി​​ൽ ന​​ട​​ന്ന പ്ര​​ക​​ട​​നം സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് ചാ​​ല​​ക്ക​​ര പ​​ന്തം ക​​ത്തി​​ച്ചു കൊ​​ണ്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കൃ​​ത്യ​​മാ​​യ രാ​​ഷ്ട്രീ​​യ ല​​ക്ഷ്യ​​ങ്ങ​​ളോ​​ടെ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന വ്യ​​ക്തി​​ക​​ളാ​​ണ് ഈ ​​അ​​തി​​ക്ര​​മ​​ങ്ങ​​ൾ​​ക്ക് പി​​ന്നി​​ൽ എ​​ന്നു കെ​​സി​​വൈ​​എം സം​​സ്ഥാ​​ന സ​​മി​​തി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് എ​​ഡ്വേ​​ഡ് രാ​​ജു അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്ന പ്ര​​തി​​ഷേ​​ധ യോ​​ഗ​​ത്തി​​ൽ സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഷി​​ജോ മാ​​ത്യു സ്വാ​​ഗ​​ത​​വും സം​​സ്ഥാ​​ന സി​​ൻ​​ഡി​​ക്ക​​റ്റ് അം​​ഗം സൂ​​ര​​ജ് പൗ​​ലോ​​സ് വി​​ഷ​​യാ​​വ​​ത​​ര​​ണ​​വും ന​​ട​​ത്തി. സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ റോ​​സ്മേ​​രി, ഫി​​ലോ​​മി​​ന സി​​മി, അ​​ഗ​​സ്റ്റി​​ൻ ജോ​​ണ്, സാ​​ജ​​ൻ ജോ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.