കെ സി ബി സി പ്രോലൈഫ് സമിതിയുടെ സംസ്ഥാനതല പ്രോലൈഫ് ദിനാഘോഷം കൊല്ലത്ത്.

“ജീവൻെറ സംരക്ഷണത്തിനായി പ്രവർത്തിക്കുക പ്രാർത്ഥിക്കുക ജീവിക്കുക എന്നതാണ് ഈ വർഷത്തിലെ ചിന്താവിഷയം

കൊല്ലം : പ്രോലൈഫ് ദിനമായ മാർച്ച് 25 വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ കെ സി ബി സി പ്രോലൈഫ് സമിതിയുടെ സംസ്ഥാനതല ആഘോഷം കൊല്ലം ഭാരതരാജ്ഞി പാരീഷ് ഹാളിൽ നടക്കും.പ്രൊ ലൈഫ് ദിനത്തിൻെറ പ്രചാരണപ്രവർത്തനങ്ങളുടെ ഉത്‌ഘാടനം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി കൊല്ലത്തുവെച്ചു നടന്ന സമ്മേളനത്തിൽ നിർവഹിച്ചു

ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂറ്റിയഞ്ചിൽ മംഗല വാർത്താ ദിനമായ മാർച്ച് ഇരുപത്തിയഞ്ചിന് ജോൺ പോൾ സെക്കന്റ് മാർപ്പാപ്പ ഈവാഞ്ജലീയം വിത്തെ അഥവാ ജീവന്റെ സുവിശേഷം എന്ന ചാക്രിക ലേഖനം വിശ്വാസികൾക്കായി സമർപ്പിച്ചു. അന്ന് മുതലാണ് മാർച്ച്‌ 25 പ്രോലൈഫ് ദിനമായി ലോകമെമ്പാടും ആഘോഷിക്കപ്പെടാൻ തുടങ്ങിയത്.

പ്രോലൈഫ് ദിനാഘോഷങ്ങളുടെ സമാപനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഫാമിലി കമ്മീഷൻ ചെയർമാനും കൊല്ലം രൂപതാധ്യക്ഷനുമായ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി അധ്യക്ഷത വഹിക്കും.

ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

കെ സി ബി സി ഫാമിലി കമ്മീഷൻ വൈസ് ചെയർമാൻമാരായ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.

ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്
മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ

കെ സി ബി സി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. ക്ളീറ്റസ് വർഗീസ്, കെ സി ബി സി പ്രോലൈഫ് സംസ്ഥാന പ്രസിഡന്റ്‌ ജോൺസൻ ചൂരേപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ,സീറോ മലബാർ പ്രോലൈഫ് അപ്പോസ്‌തലെറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്,കെ ആർ എൽ സി സി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. ജോൺ, കൊല്ലം രൂപതാ പ്രോലൈഫ് ഡയറക്ടർ ഫാ. ജോയ്സൺ ജോസഫ്,കെ സി ബി സി പ്രോലൈഫ് സമിതി ആനിമേറ്റർ ജോർജ് എഫ് സേവ്യർ വലിയവീട്,സെക്രട്ടറി സെമിലി സുനിൽ,കെ സി ബി സി പ്രോലൈഫ് സമിതി മുൻ ഡയറക്ടർ ഫാ. പോൾ സിമേതി, കെ എൽ സി എ കൊല്ലം രൂപത പ്രസിഡന്റ്‌ അനിൽ ജോൺ, കെ എൽ സി ഡബ്ല്യൂ എ കൊല്ലം രൂപതാ പ്രസിഡന്റ്‌ ജെയിൻ ആൻസിൽ ഫ്രാൻസിസ്,കെ സി വൈ എം മുൻ സംസ്ഥാന പ്രസിഡന്റ്‌ എഡ്‌വേർഡ് രാജു,കെ സി ബി സി പ്രോലൈഫ് സമിതി ട്രഷറർ ടോമി പ്ലാത്തോട്ടം എന്നിവർ സംസാരിക്കും.

യോഗത്തിൽ വിവിധ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ആദരിക്കും.

വെള്ളിയാഴ്ച രാവിലെ പത്തിന് ആരംഭിക്കുന്ന സംസ്ഥാന തല പ്രോലൈഫ് ദിന ആഘോഷത്തിന്റെ ഉദ്ഘാടനം ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസും,അധ്യക്ഷത ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കലും നിർവ്വഹിക്കും.

തുടർന്ന് ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബില്ലിനെക്കുറിച്ച് ഫാ. ക്ളീറ്റസ് വർഗീസും,ജീവന്റെ സുവിശേഷം ചാക്രിക ലേഖനത്തെക്കുറിച്ച് ജെയിംസ് ആഴ്ചങ്ങാടനും ക്‌ളാസുകൾ നയിക്കും.

ആനിമേറ്റർമാരായ സാബു ജോസ് , സിസ്റ്റർ മേരി ജോർജ്, ജോർജ് എഫ് സേവ്യർ വലിയവീട്,വൈസ് പ്രസിഡന്റ്‌ മാരായ മോൻസി ജോർജ്, ഡോ.ഫ്രാൻസീസ് ജെ ആറാടൻ, ഡോ.ഫെലിക്സ് ജെയിംസ് സെക്രട്ടറിമാരായ ഇഗ്‌നേഷ്യസ് വിക്ടർ, ലിസ തോമസ്,ബിജു കോട്ടെപ്പറമ്പിൽ,നോർബർട്ട് കക്കാരിയിൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും.
പ്രോലൈഫ് ദിനാഘോഷത്തിൽ കേരള സഭയിലെ മുപ്പത്തിരണ്ട് രൂപതകളുടെ പ്രതിനിധികൾ പങ്കെടുക്കും.ഹോളിക്രോസ്സ് കോളേജ് ഓഫ് നഴ്സിംഗിലെയും ബെൻസിഗർ കോളേജ് ഓഫ് നഴ്സിംഗിലെയും വിദ്യാർത്ഥിനികളും കെ. സി. വൈ. എം പ്രവർത്തകരും കലാപരിപാടികൾ നടത്തും.

ഇന്ന് കൊല്ലം പ്രെസ്സ്‌ ക്ലബ്ബിൽ പത്രസമ്മേളനം നടന്നു . പത്രസമ്മേളനത്തിൽഫാ. ജോയ്സൺ ജോസഫ് ( പ്രോലൈഫ് രൂപത ഡയറക്ടർ), ജോർജ് എഫ് സേവ്യർ വലിയവീട് (കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാന ആനിമേറ്റർ, സ്വാഗതസംഘം ജനറൽ കോർഡിനേറ്റർ ), ഇഗ്‌നേഷ്യസ് വിക്ടർ ( കെ സി ബി സി പ്രോലൈഫ് സംസ്ഥാന സെക്രട്ടറി, എഡ്‌വേർഡ് രാജു ( പബ്ലിസിറ്റി കമ്മിറ്റി കൺവീനർ, കെ സി വൈ എം മുൻ സംസ്ഥാന പ്രസിഡന്റ്‌ ), എ ജെ ഡിക്രൂസ് ( പബ്ലിസിറ്റി കമ്മിറ്റി കൺവീനർ, കെ സി ബി സി മദ്യവിരുദ്ധ സമിതി, കൊല്ലം രൂപത ജനറൽ സെക്രട്ടറി )പങ്കെടുത്തു .

നിങ്ങൾ വിട്ടുപോയത്