സാധാരണ വിശ്വാസികളൊന്നും കുര്ബാനപരിഷ്കരണത്തിന്റെ പേരിൽ മെത്രാപ്പോലീത്തയെ തടയാൻ വരില്ല…

അവർക്കു കുർബാന വേണം എന്നെ ഉള്ളു…ഭൂരിഭാഗം വിശ്വാസികളുടെ മനസും അങ്ങനെ തന്നെ. സിറോ മലബാർ സഭയിലെ 34 രൂപതകളിലും അത് തെളിഞ്ഞുകഴിഞ്ഞു.

എവിടെയെങ്കിലും അവർ അതിനു തുനിയുന്നുണ്ടെങ്കിൽ നിരന്തരമായ മസ്തിഷ്കപ്രക്ഷാളനത്തിലൂടെ അവരിൽ പ്രാദേശികതാവാദവും പ്രാദേശികവിദ്വേഷവും കുത്തിവെക്കാൻ ആർക്കൊക്കെയോ കഴിഞ്ഞിരിക്കുന്നുവെന്നു വ്യക്തം.

ചങ്ങനാശേരി അതിരൂപതക്കെതിരെ വിദ്വേഷപ്രസംഗം നടത്തുന്ന ഒരു പണ്ഡിതവൈദികനെ സോഷ്യൽ മീഡിയയിൽ ഇന്നലെ കണ്ടു.

ചങ്ങനാശേരി അതിരൂപതയിലെ പുണ്യപിതാക്കന്മാർ എന്നും ഉറച്ച നിലപാടുകൾ എടുത്തിട്ടുണ്ട്…

അതൊരിക്കലും രൂപത എന്ന സങ്കുചിത ചിന്തയിൽ ആയിരുന്നില്ല…സഭക്കും സഭയുടെ തനിമക്കും വേണ്ടിയായിരുന്നു.

അതുകൊണ്ടുതന്നെ സഭയുടെ ഐക്യത്തിനുവേണ്ടി വിട്ടുവീഴ്ചകൾ ചെയ്യാനും ഈ അതിരൂപതക്കായി…

വര്ഷങ്ങളോളം സെമിനാരിയിൽ നൂറുകണക്കിന് വൈദികരെ അനുസരണം പഠിപ്പിച്ചു, സിനഡ് കുർബാന ചൊല്ലി, കഴിഞ്ഞിരുന്ന വൈദികർ പോലും സ്വന്തം രൂപതയിൽ തിരിച്ചെത്തിയപ്പോൾ പ്രാദേശിക സങ്കുചിത ത്വങ്ങളിൽ അഭയം തേടിയതിൽ അദ്‌ഭുതമില്ല…

അത്രമാത്രം വശ്യമാണ് പ്രാദേശികതാവാദം.ഒരു കാര്യം മാത്രം ഓർത്താൽ നന്ന്….

പ്രാദേശികവിദ്വെഷം കുത്തിവെക്കപ്പെട്ട സമൂഹങ്ങളിലൊന്നും വിചാരിച്ചപോലെ അത് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നു ചരിത്രം നമ്മെ പഠിപ്പിക്കുന്നു. എന്നുവേണമെങ്കിലും ഈ പ്രാദേശികവികാരം നിങ്ങൾക്കെതിരെയും തിരിയാം…

ബിഷപ്പ് മാർ തോമസ് തറയിൽ