സഭാ മാതാവായ മറിയത്തിന്റെ തിരുനാൾ

ഇന്ന് ജൂൺ 6, സഭാ മാതാവായ മറിയത്തിൻ്റെ തിരുനാൾ തിരുസഭ ആഘോഷിക്കുന്നു. ആ തിരുനാളിനെപ്പറ്റി ഒരു ചെറിയ കുറിപ്പ്. 2018 ലാണ് ഫ്രാൻസീസ് പാപ്പ പെന്തക്കുസ്താ ഞായാറാഴ്ചക്കു ശേഷം വരുന്ന ദിവസം സഭാ മാതാവായ മറിയത്തിന്റെ (Mater Ecclesia) ഓർമ്മയായി ആഗോള സഭയിൽ ആഘോഷിക്കണമെന്നു പ്രഖ്യാപിച്ചത്.

ഈ ഓർമ്മ തിരുനാളിൽ ക്രിസ്തുവിന്റെ അമ്മയായ മറിയത്തിന്റെയും അവന്റെ മൗതീക ശരീരമായ സഭയുടെയും അമ്മയുമെന്ന നിലയിൽ മറിയത്തിന്റെ കർത്തവ്യം വ്യക്തമാക്കുന്നു. വി. ലൂക്കാ പറയുന്നതനുസരിച്ച് പെന്തക്കുസ്താ ദിനം പരിശുദ്ധാത്മാവു ശിഷ്യന്മാരുടെ മേൽ ഇറങ്ങി വന്നപ്പോൾ മറിയം അവരോടൊപ്പം ഉണ്ടായിരുന്നു. അപ്പസ്തോലന്മാരുടെ ആദ്യകാല ശുശ്രൂഷക്കു മറിയം സാക്ഷി ആയിരുന്നു.

ആദിമ ക്രൈസ്തവർ മറിയത്തെ സഭയുടെ ആത്മീയ മാതൃത്വത്തിന്റെ പ്രതീകമായി മനസ്സിലാക്കിയിരുന്നു. “ സഭയിൽ, വൈദീകരിലും സന്യാസികളിലും വിശ്വാസികളിലും മാതൃത്വ ബോധം പ്രോത്സാഹിപ്പിക്കാനും, യഥാർത്ഥ മരിയ ഭക്തിയിൽൽ വളരുന്നതിനു മാണു ” ഫ്രാൻസീസ് പാപ്പ സഭാ മാതാവായ മറിയത്തിന്റെ പുതിയ ഓർമ്മ ദിനം സഭയിൽ ആരംഭിച്ചത്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ജനതകളുടെ പ്രകാശം Lumen Gentium, എന്ന പ്രമാണരേഖയുടെ എട്ടാം അധ്യായം ക്രിസ്തുവിന്റെയും സഭയുടെയും രഹസ്യത്തിൽ കന്യകാമറിയത്തിന്റെ സ്ഥാനം എന്ന താണ്. വിശുദ്ധ പോൾ ആറാമാൻ പാപ്പയാണ് രണ്ടാം വത്തിക്കാൻ കൗൺസിലിൽ മറിയത്തിനു സഭാ മാതാവ് എന്ന പേരു നൽകിയത്.

സഭാ മാതാവായ മറിയത്തിൻ്റെ തിരുനാൾ ദിനത്തിൽ മറിയത്തെയും ക്രിസ്തുവിൻ്റെ മൗതീക ശരീരമായ സഭയും നമുക്കു സ്നേഹിക്കാൻ പഠിക്കാം.

Fr Jaison Kunnel MCBS