മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് കുറവിലങ്ങാട് പള്ളിയിൽ നടത്തിയ സുവിശേഷ പ്രസംഗത്തിൽ നിന്നും പ്രചോദനം ലഭിച്ച ഒരു യുവാവിൻെറ പ്രൊ ലൈഫ് ശുശ്രുഷകൾ ,സഭയുടെയും സമൂഹത്തിൻെറയും ആദരവുകൾക്ക് അർഹമാകുന്നു .

“ജീവസമൃദ്ധി” പദ്ധതിയുടെ പ്രവർത്തനങ്ങളുടെ പേരിൽ KCBC Prolife സമിതിയുടെ ആദരവ്‌, മാർച്ച്‌ 25 നു കൊല്ലത്തു വെച്ചു നടന്ന പ്രോലൈഫ് ദിനാചരണത്തിൽ, മന്ത്രി ചിഞ്ചു റാണിയുടെയും പോൾ ആന്റണി മുല്ലശ്ശേരി പിതാവിന്റെയും പക്കൽ നിന്നും സ്വീകരിച്ചു..🙏🏻🙏🏻

ജീവസമൃദ്ധിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് സഭയുടെ ഭാഗത്തു നിന്നും ഒരു നല്ല പ്രോത്സാഹനം ആയി ഇതിനെ കാണുന്നു..ജീവസമൃദ്ധി പദ്ധതിയുമായി സഹകരിക്കുന്ന എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ പ്രേത്യേകം അറിയിക്കുന്നു..

ഇത് ശ്രീ ജോജി വർഗീസ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ എഴുതിയ വാക്കുകളാണ് .

എറണാകുളം – അങ്കമാലി അതിരൂപതയിലെ കോലഞ്ചേരിക്വീൻ മേരീസ്‌ഇടവകയിലെ ഊട്ടുപുരയ്‌ക്കൽ കുടുംബത്തിലെ അംഗമാണ് ശ്രീ ജോജി .

ശ്രീ ജോജി വർഗീസിനെ കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പൊതുസമ്മേളനത്തിൽവെച് ആദരിച്ചതിൽ എനിക്കും ഏറെ സന്തോഷമുണ്ട് ,അഭിമാനവും .

ഈ കാലഘട്ടത്തിൽ ജോജി സമൂഹത്തിന് വലിയ മാതൃകയാണ് .ജോജി എങ്ങനെ ജീവസമൃദ്ധി സന്ദേശം മനോഹരമായി പ്രചരിപ്പിക്കുന്നുവെന്ന് അറിയുന്നത് നന്നായിരിക്കും .

പാലാരൂപതയുടെ അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൻെറ കുറവിലങ്ങാട് പള്ളിയിൽ നടത്തിയ കുടുംബങ്ങളുടെ സംരക്ഷണത്തിൻെറ ആവശ്യകത വ്യക്തമാക്കിയ പ്രസംഗത്തിലെ സന്ദേശമാണ് ജോജിയുടെ ജീവസമൃദ്ധിക്ക് പ്രചോദനമായത് .

പിതാവിൻെറ പ്രസംഗം ചിലർ വിവാദമാക്കുവാൻ ശ്രമിച്ചതും ഓർക്കുന്നു .പിതാവിൻെറ പ്രസംഗം സമൂഹത്തിലും സഭയിലും കുടുംബങ്ങളിലും വലിയ നന്മകൾക്കും പ്രവർത്തനങ്ങൾക്കും പ്രചോദനമായി മാറി .അതിൻെറ ഒരു ഉദാഹരണമാണ് ജോജിയുടെ കാരുണ്യപ്രവർത്തനം .

വലിയ കുടുംബങ്ങളെ സഹായിക്കാനുള്ള മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൻെറ പദ്ധതിയുടെ പ്രഖ്യാപനത്തോട് അനുബന്ധിച്ചു കോലഞ്ചേരി ഇടവകയിലും ആരംഭിക്കുവാൻ കുവൈറ്റിൽ ജോലിചെയ്യുന്ന ജോജി തീരുമാനിച്ചു .

സ്വന്തം ജീവിതാനുഭവം മൂലം മനസ്സിൽ നേരത്തെ ഉണ്ടായിരുന്ന ഒരു പദ്ധതി, അതായത് നാലാമത്തെ കുട്ടിയുടെ മുതൽ ജനനത്തോട് അനുബന്ധിച്ചു പതിനായിരം രൂപാ സാമ്പത്തീക സഹായം ചെയ്യുന്ന പദ്ധതി അദ്ദേഹത്തിൻെറ പിതാവ് ശ്രീ വർഗീസ് ആന്റണിയുടെ പേരിൽ തുടങ്ങാൻ ആഗ്രഹിച്ചു .

ജോജി വികാരി അച്ചനെ ബന്ധപ്പെടുകയും അച്ചൻ പിന്നീട് അതിനു അനുവാദം നൽകുകയും പദ്ധതി 2021 ഓഗസ്റ്റിൽ ഇടവകയിൽ തുടങ്ങുവാൻ തീരുമാനിച്ചു . ജോജിയുടെ ഫേസ്ബുക്കിലെ കുറിപ്പിൽ ‘കോലഞ്ചേരി ഇടവകയിൽ നാലാമത്തെ കുഞ്ഞു ജനിക്കുമ്പോൾ പതിനായിരം രൂപാ സമ്മാനമായി നൽകുവാൻ-‘ തീരുമാനിച്ച വിവരം അറിഞ്ഞപ്പോൾ ഫോൺ നമ്പർ സംഘടിപ്പിച്ചു ഞാൻ വിളിച്ചു .

“കോലഞ്ചേരി ഇടവകയിൽ നാലാമത്തെ കുഞ്ഞു ജനിക്കും വരെ കാത്തിരിക്കാതെ ഇപ്പോൾത്തന്നെ അർഹതയുള്ള കുടുംബങ്ങൾക്ക് സമ്മാനം ( ,അതെ സഹായവും തന്നെ .)നൽകിയാൽ നന്നായിരിക്കുമെന്ന് ” പറഞ്ഞു .അന്ന് കുറഞ്ഞത് ഒരു ലക്ഷം രൂപ അദ്ദേഹം മാറ്റിവെച്ചിട്ടുണ്ടെന്നും ജോജി പറഞ്ഞത് ഓർക്കുന്നു . KCBC പ്രോലൈഫ് സമിതിയുടെ പ്രസിഡന്റ്‌ ആയി ഞാൻ പ്രവർത്തിക്കുന്ന കാലഘട്ടമായിരുന്നു .

കേരളത്തിൻെറ വിവിധ പ്രദേശങ്ങളിൽ ധാരാളം കുടുംബങ്ങൾ ജോജിയുടെ സമ്മാനം അപ്പോൾത്തന്നെ സ്വീകരിക്കാനുണ്ടെന്നുള്ള അറിവായിരുന്നു ജോജിയുടെ മുമ്പിൽ അങ്ങനെയൊരു അഭ്യർത്ഥന നടത്തുവാൻ കാരണം . പിന്നീട് ഞാൻ നിർദേശിച്ച ഒരു കുടുംബത്തിന് അദ്ദേഹത്തിൻെറ ഇടവകയ്ക്ക് പുറത്തു ആദ്യമായി 2021, സെപ്റ്റംബർ 21 നു പദ്ധതിയിൽ പറഞ്ഞിരിക്കുന്നതുപോലെ 10,000 സാമ്പത്തീക സഹായം / സമ്മാനം നൽകി..

പിന്നീട് ജോജി കേരളത്തിൻെറ വിവിധ പ്രദേശങ്ങളിലെ അർഹതയുള്ള കുടുംബങ്ങളെ സഹായിക്കുന്നത് കാണുവാൻ സാധിച്ചു .

വലിയ കുടുംബങ്ങളുടെ സന്തോഷം തിരിച്ചറിഞ്ഞപ്പോൾ , തൻെറ പിതാവിൻെറ പേരിനേക്കാൾ മറ്റൊരു പേര് നിർദേശിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ജോജി ഫേസ്ബുക്കിൽ അഭ്യർത്ഥന നടത്തി . “ജീവസമൃദ്ധി ” -എന്ന പേര് പദ്ധതിക്കു നിര്ദേശിക്കുവാൻ എനിക്ക് അധികം ആലോചിക്കേണ്ടതില്ലായിരുന്നു .കാരണം 2011 -ൽ ഞാൻ പ്രൊജെക്ട് കോ -ഓർഡിനേറ്ററായി കെസിബിസി പ്രൊ ലൈഫ് സമിതി നേതൃത്വം നൽകിയ പദ്ധ്യാതിയുടെ പേര് “ജീവസമൃദ്ധി ” എന്നായിരുന്നു .കൊച്ചി ചാവറ ഫാമിലി വെൽഫേർ സെന്ററിൻെറ സഹകരണത്തോടെയാണ് ആ പദ്ധ്യതി നടപ്പിലാക്കിയത് .യുവ തലമുറയിലെ നാലാമത്തെ കുഞ്ഞുങ്ങളുള്ള കുടുംബങ്ങളെയും, കൂടുതൽ മക്കളുള്ള പഴയ തലമുറയിലെ കുടുംബങ്ങളെയും പൊതുവേദിയിൽ ആദരിക്കുന്ന പദ്ധ്യതി . മാനന്തവാടിയിലും കണ്ണൂരും പതിനഞ്ചു മക്കളെ സന്തോഷത്തോടെ സ്വീകരിച്ച കുടുംബങ്ങളെ ആദരിക്കുവാൻ കഴിഞ്ഞതും സ്മരിക്കുന്നു .

മക്കളെ സ്വീകരിച്ചതിൻെറ പേരിൽ സഭ ആദരിച്ചതിൻെറ സന്തോഷം സംതൃപ്തി -ആ മാതാപിതാക്കൾക്ക് വളരെ വലുതായിരുന്നു .മംഗളപത്രത്തോടൊപ്പം ബൈബിളും നല്ല ചില പുസ്തകങ്ങളും നൽകിയിരുന്നുവെങ്കിലും പണമൊന്നും നൽകിയിരുന്നില്ല .ഓരോ കുഞ്ഞിനെ സ്വീകരിക്കുമ്പോഴും ഓരോ കുടുംബവും ഏറെ സന്തോഷിക്കുന്നു .ആശുപത്രിയിലെ വലിയ ബിൽതുക അടയ്ക്കുവാൻ പലപ്പോഴും കുടുംബങ്ങൾ വിഷമിക്കുന്നു .

ജോജി അദ്ദേഹത്തിൻെറ ഭാര്യയെ കുഞ്ഞിനെ പ്രസവിക്കുവാൻആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നേരിട്ട സാമ്പത്തിക വിഷമത്തെക്കുറിച്ചും ഒരിക്കൽ ജോജി ഫേസ്ബുക്കിൽ എഴുതിയിരുന്നത് ഓർക്കുന്നു .

ഓരോ വേദനകളും വിഷമങ്ങളും മറ്റൊരു നന്മയ്ക്ക് ഇടവരുത്തുന്നു .സെപ്റ്റംബർ 2021 ആദ്യത്തെ 10,000₹ കൊടുത്തു.. പിന്നെ ഇന്നേവരെ 20 കുടുംബങ്ങൾക്ക് 10,000₹ കൊടുക്കുവാൻ സാധിച്ചു .എന്നാൽ ആദ്യം ആഗ്രഹിച്ച സ്വന്തം ഇടവകയിൽ നാലാമത്തെ കുഞ്ഞു ജനിക്കാത്തതുകൊണ്ട് നാപ്പിലാക്കുവാൻ കഴിഞ്ഞിട്ടില്ല .

ജീവസമൃദ്ധി -എന്ന പേര് ഒരു കമ്മറ്റിയുടെ സഹായത്തോടെ ജോജി തിരഞ്ഞെടുത്തു .വാഗ്‌ദാനം ചെയ്‌ത സമ്മാനം ആയിരം രൂപ എനിക്ക് ജോജി അയച്ചുതന്നു .

ജീവസമൃദ്ധി സന്ദേശം സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തത് കണ്ടത് വഴി അനേകർ ജോജിയെ ബന്ധപ്പെട്ടു . പിന്നീട് ജീവസമൃദ്ധിക്ക് ഒരു watsap ഗ്രൂപ്പ്‌ തുടങ്ങുകയും പദ്ധതിയുമായി സഹകരിക്കാൻ താല്പര്യം ഉള്ളവരെ ഗ്രൂപ്പിൽ ചേർക്കാനും തുടങ്ങി.. കുടുംബങ്ങളുടെ ഡീറ്റെയിൽസ് കിട്ടുമ്പോൾ ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ഓരോരുത്തരും അവരോരാൽ കഴിയുന്ന തുക contribute ചെയ്യുകയും 10,000 ആയി കഴിയുമ്പോൾ ഡെലിവറിക്ക് ശേഷം കുടുംബത്തിന് തുക ബാങ്ക് ട്രാൻസ്ഫർ ചെയ്തു കൊടുക്കുകയും ചെയ്യുന്നു .അങ്ങനെ ഇന്നേവരെ കേരളത്തിന്‌ അകത്തും പുറത്തും വിവിധ രൂപതകളിൽ ആയി ഇരുപതോളം കുടുംബങ്ങളെ സഹായിക്കാൻ ജീവസമൃദ്ധി പദ്ധതി വഴി ഈശോ അനുഗ്രഹിച്ചുവെന്ന് മാർച് 25 -ന് കൊല്ലത്തുവെച് ആദ്യമായി കണ്ടപ്പോൾ ജോജി പറഞ്ഞു .

കെസിബിസി പ്രൊ ലൈഫ് സമിതിയുടെ സമ്മേളനം നടക്കുന്നതിൻെറ ഭാഗമായി ഏതാനും വ്യക്തികളെ ആദരിക്കുവാൻ തീരുമാനിച്ചപ്പോൾ ജോജിയുടെ പ്രവർത്തനങ്ങളെക്കുറിച്ചു ഞാൻ പറഞ്ഞപ്പോൾ എല്ലാവരും അത് വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്‌തു .

ഫോണിലൂടെ സംസാരിച്ചു മാത്രം അറിയാവുന്ന ജോജിയെ മംഗളവാർത്താ ദിനത്തിൽ ആദരിച്ച ചടങ്ങിലും സംബന്ധിക്കുവാൻ സാധിച്ചു . ജോജി രാവിലെ എത്തി വിവിധ ക്ലാസ്സുകളിലും ഗ്രൂപ് ചർച്ചകളിലും സംബന്ധിക്കുന്നതു ശ്രദ്ധിച്ചു .

പിതാവ് – വർഗീസ് ആൻ്റണി , അമ്മ- മേരികുട്ടി , ഭാര്യസ്റ്റെഫി-, 2 മക്കൾ (ജോസ്മി – 5, ജോസഫ് – 3). എന്നിവർ അടങ്ങുന്നതാണ് ജോജിയുടെ കുടുംബം .അദ്ദേഹമിപ്പോൾ കോലഞ്ചേരിയിൽ ഉണ്ട് .വിദേശത്തു ജോലിക്കായി പോകും .

ആവശ്യപ്പെടുന്നവർക്ക് ജോജിയുടെ ഫോൺ നമ്പർ നൽകുന്നതാണ് .

രണ്ട് മക്കളുള്ള ഒരു കുടുംബം അനേകം കുടുംബങ്ങൾക്ക് അനുഗ്രഹമായി മാറുന്നു .ഈ നന്മകൾ കേട്ടറിഞ്ഞു അനേകം നന്മകൾ നിറഞ്ഞ വ്യക്തികളും പങ്കാളികളായി മാറുന്നു .

സോഷ്യൽ മീഡിയയിലൂടെ പ്രൊ ലൈഫ് സന്ദേശങ്ങൾ എങ്ങനെ നന്നായി പ്രയോജനപ്പെടുത്താമെന്നതിൻെറ മാതൃകയാണ് ജോജി അനുഭവങ്ങളിലൂടെ വ്യക്തമാക്കുന്നത് .

ദിവസവും യുട്യൂബിലൂടെയും വാട്‍സ്അപ്പ് ഗ്രൂപ്പുകളിലൂടെയും,ജീവനെ ആദരിക്കുകയോ സ്‌നേഹിക്കുകയോ സംരക്ഷിക്കുകയോ ചെയ്യാത്തവർ നടത്തുന്ന പ്രവർത്തനങ്ങൾ വേദനയുളവാക്കുന്നു . അങ്ങനെയുള്ളവർ ജോജിയുടെ പ്രവർത്തനത്തിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുവാൻ പ്രാർത്ഥിക്കുന്നു .

പ്രൊ ലൈഫ് ദിന സമ്മേളനംകഴിഞ്ഞു കൊച്ചിയിലേയ്ക്ക് വാഹനത്തിൽ മടങ്ങുമ്പോൾ കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ഇപ്പോഴത്തെ പ്രേസിടെണ്ട് ശ്രീ ജോൺസൻ സി എബ്രഹാം ജോജിയുടെ കാരുണ്യപ്രവർത്തനങ്ങളെ അനുമോദിച്ചു സംസാരിച്ചു .

ജീവസമൃദ്ധി …ആദരിക്കലും സമ്മാനവും വ്യാപകമാക്കണമെന്നും അദ്ദേഹം പറഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന സെക്രട്ടറി ശ്രീമതി ലിസാ തോമസും ,ടാബി ജോർജും കൈയ്യടിച്ചു പിന്തുണ നൽകി .

അപ്പോൾ ഞാൻ ഓർത്തു ..കെസിബിസി പ്രൊ ലൈഫ് സമിതി ജീവസമൃദ്ധി നടത്തിയപ്പോൾ ,ചാവറ വഴി ശ്രീ ജോൺസൻ അന്ന് പ്രോഗ്രാം കോ ഓർഡിനേറ്റർ ആയിരുന്നു .പിന്നീട് അദ്ദേഹം പ്രൊ ലൈഫിൽ കൂടുതൽ ആകൃഷ്ടനായി . വരാപ്പുഴ അതിരൂപതയുടെയും എറണാകുളം മേഖലയുടെയും അദ്ദേഹം പ്രസിഡണ്ടായി ,പിന്നീട് തിരഞ്ഞെടുപ്പിലൂടെ സംസ്ഥാന സാരഥിയുമായി

അതെ പ്രവർത്തിക്കുന്നവരെ കർത്താവ് ഉയർത്തി കൂടുതൽ അവസരങ്ങൾ നൽകുന്നു . നമുക്ക് കർത്താവ് നൽകുന്ന ചിന്തകളും അറിവും അനുഭവങ്ങളും സമ്പത്തും സമയവും സമർപ്പിക്കുമ്പോൾ അത് അത്ഭുതകരമായി വളരും ,കർത്താവ് വളർത്തും .

ജോജിയെപ്പോലെ നല്ല ആശയങ്ങൾ അവതരിപ്പിക്കുന്നവരെ പിന്തുണയ്ക്കുവാൻ കൂടുതൽ വ്യക്തികളും കുടുംബങ്ങളും മുന്നോട്ടുവരണമെന്നു അഭ്യർത്ഥിക്കുന്നു . .ജോജിയുടെ പ്രവർത്തനങ്ങൾക്ക്‌ സഭാതലത്തിലുള്ള പിന്തുണയും പ്രോത്സാഹനവും കൂടുതൽ ലഭിക്കുവാൻ ആവശ്യമായ കാര്യങ്ങളും ചെയ്യുന്നതാണ് .’

അഭിവന്ന്യ പിതാക്കന്മാരുടെ പ്രസംഗവും ഇടയലേഖനങ്ങളും സന്ദേശങ്ങളും , സമകാലിക പത്രവാർത്തകളും ലേഖനങ്ങളുമെല്ലാം നമ്മുടെ മനസ്സിനെ പ്രചോദിപ്പിക്കുകയും ,അതുവഴി പുതിയ ദർശനങ്ങൾ ലഭിക്കുമ്പോൾ ,അതൊരു തോന്നലായി കരുതാതെ ,എന്നോട് എന്തോ ചെയ്യുവാൻ കർത്താവ് പ്രേരിപ്പിക്കുന്നുവെന്ന ബോദ്ധ്യം മനസ്സിൽ നിറയണം .അതാണ് ജോജിയുടെ ചിന്തയും തീരുമാനങ്ങളും ,ഇപ്പോൾ രൂപംകൊണ്ട ജീവസമൃദ്ധി ശുശ്രുഷകളും . അങ്ങനെ പ്രവർത്തിക്കുന്ന സെബി മാളിയേക്കൽ ,യുഗേഷ് -ബെന്നി പുളിക്കൽ ,സെലെസ്റ്റിൻ ജോൺ ,സിസ്റ്റർ മേരി ജോർജ് ,ജോൺസൻ സി എബ്രഹാം ,ആൻ്റണി പത്രോസ് എന്നി പ്രൊ ലൈഫ് ശുശ്രുഷകരെയും മാർച് 25 -ന്ആദരിച്ചിരുന്നു . ഇതുപോലെ ആദരവ് അർഹിക്കുന്ന അനേകർ നമ്മുടെ സമൂഹത്തിലുണ്ട് .അവരെക്കുറിച്ചുള്ള വിവരങ്ങൾ സഭാധികാരികളെ അറിയിക്കണം .

ജീവസമൃദ്ധിയും ജീവൻെറ സമഗ്രസംരക്ഷണവുമാണ്’ കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ലക്ഷ്യം . നമുക്കൊരിമിച്ചു തുടർന്നും പ്രാർത്ഥനയോടെ പ്രവർത്തിക്കാം .

ആശംസകളോടെ ,

സാബു ജോസ്

9446329343 .