ഭൂമിയിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് കഴിയാത്തത് ഉണ്ടോ? ജനനത്തെയും, മരണത്തെയും അവിടുന്ന് നിയന്ത്രിക്കുന്നു. നമ്മളുടെ ജീവിതത്തിലെ പ്രശനങ്ങളുടെമേൽ കർത്താവിന് കഴിയാത്തതായിട്ട് എന്തെങ്കിലും ഉണ്ടോ? ജീവിതത്തിൽ ദൈവിക പ്രവർത്തിക്കുവേണ്ടി വളരെനാൾ കാത്തിരിക്കേണ്ടി വന്നേക്കാം. ദൈവത്തിന്റെ സമയത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് വളരെ കയ്പ്പ് നിറഞ്ഞതാണ്. പ്രതികൂല സാഹചര്യങ്ങളിൽ നൂറു ശതമാനം കർത്താവിനെ ആശയിക്കുക എന്നതാണ് നാം ചെയ്യേണ്ടത്. നാം പ്രാർത്ഥിച്ച കാര്യത്തിന് ദൈവം ഉത്തരം നൽകുവാൻ താമസിക്കുകയാണെങ്കിൽ പോലും നാം ദൈവത്തിൽ നിന്ന് അകന്നു പോകാതെ ചേർന്ന് നിൽക്കുകയും, പ്രാർത്ഥനയിൽ മടുപ്പ് കാണിക്കുകയും ചെയ്യരുത്.

നാം കാത്തിരിക്കുന്ന സമയത്തിന്റെ മൂല്യം മനസിലാക്കി കൂടുതൽ ശക്തിയോടെ ദൈവത്തോട് ചേർന്ന് നിൽക്കുകയും, ദൈവഹിത പ്രവർത്തിയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യുക. തിരുവചനത്തിൽ അബ്രാഹത്തിന്റെ കാത്തിരിക്കലിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ദൈവം അബ്രാഹത്തോട് ദൈവം സന്തതിയെ നൽകുമെന്ന് വാഗ്ദാനം നൽകിയത് തൊണ്ണൂറ്റിയൊൻപതാം വയസിലാണെന്ന് നാം കാണുന്നു. തൊണ്ണൂറ്റിയൊൻപത് വയസ് വരെയുള്ള അദ്ദേഹത്തിന്റെ ജീവിതം ഒന്ന് ചിന്തിച്ചു നോക്കുക, അബ്രാഹം വളരെയേറെ, വേദനകളും, പീഡനങ്ങളും സഹിച്ചിട്ടുണ്ടാകാം. ആഗ്രഹം സാധിക്കാതെ വന്നപ്പോൾ ദൈവത്തോട് പരാതി പറഞ്ഞിട്ടുണ്ടാകാം. എങ്കിലും ദൈവത്തോട് അബ്രാഹം ചേർന്ന് നിന്നു.

ദൈവിക പ്രവർത്തനം നമ്മളുടെ ജീവിതത്തിൽ നടക്കണമെങ്കിൽ ദൈവിക വഴികളിലൂടെയും, ജീവിതവിശുദ്ധിയിലും നടക്കണം. ദിനംപ്രതി പ്രാർത്ഥിക്കുകയും, എന്നാൽ പ്രാർത്ഥന സ്വയം താൽപര്യങ്ങൾക്കനുസരിച്ചാകാതെ, ദൈവത്തിന്റെ ഹിതം ജീവിതത്തിൽ നടക്കുവാൻ പ്രാർത്ഥിക്കുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ

Phone 9446329343

നിങ്ങൾ വിട്ടുപോയത്