കൊച്ചി∙ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ തന്മയത്വത്തോടെ മികവുറ്റതാക്കിയ മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര താരവും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റ് (75) അന്തരിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം.

രാവിലെ എട്ടുമുതൽ 11 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തിക്കും.

വൈകുന്നേരം അഞ്ചുമണിയോടെ സ്വവസതിയായ ഇരിങ്ങാലക്കുട ‘പാർപ്പിട’ത്തിൽ എത്തിക്കും. സംസ്കാരം വൈകിട്ട് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ.

മലയാള സിനിമയിലെ നിറചിരി ഇനിയില്ല; ഇന്നസെന്‍റ് വിടവാങ്ങി

കൊച്ചി: നർമ്മം കൊണ്ട് മലയാള സിനിമയെ സമ്പുഷ്ടമാക്കിയ പ്രശസ്ത നടൻ ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു.

അർബുദരോഗ ബാധയെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തെ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

2012 ലാണ് ഇന്നസെന്റിന് നോണ്‍-ഹോഡ്ജ്കിന്‍സ് ലിംഫോമ സ്ഥിരീകരിച്ചത്. എയിംസില്‍ ഉള്‍പ്പെടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

അസുഖം ഭേദമായി സിനിമയില്‍ സജീവമായ ശേഷം ഈ വർഷം വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെന്‍റിലേറ്ററിന്‍റേയും മറ്റ് ഉപകരണങ്ങളുടേയും സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ഇ​ന്ന് അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഇ​ന്ന​സെ​ന്‍റി​നെ ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​രെ​ല്ലാം മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. പ്ര​തീ​ക്ഷ​യ്ക്കു​വ​ക​യി​ല്ലെ​ന്നാ​യി​രു​ന്നു മെ​ഡി​ക്ക​ൽ ബോ​ർ‌​ഡ് അ​റി​യി​ച്ചി​രു​ന്ന​ത്. അ​തു​മു​ത​ൽ ന​ട​ന്‍റെ തി​രി​ച്ചു​വ​ര​വി​ന് മ​ല​യാ​ള​ക്ക​ര ഒ​ന്നാ​കെ പ്രാ​ർ​ഥി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ഇ​ത​ര​ഭാ​ഷ​ക​ളി​ലു​ൾ​പ്പെ​ടെ എ​ഴു​ന്നൂ​റ്റ​ൻ​പ​തി​ലേ​റെ സി​നി​മ​ക​ളി​ൽ അ​ദ്ദേ​ഹം വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു അ​ദ്ദേ​ഹം. 2014 മേ​യി​ൽ ന​ട​ന്ന ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ പി​ന്തു​ണ​യോ​ടെ ചാ​ല​ക്കു​ടി​യി​ൽ​നി​ന്ന് ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

1972ൽ ​പു​റ​ത്തി​റ​ങ്ങി​യ “നൃ​ത്ത​ശാ​ല’​യി​ലൂ​ടെ അ​ര​ങ്ങേ​റി​യെ​ങ്കി​യ ഇ​ന്ന​ച്ച​നെ കൈ​പി​ടി​ച്ച് ഉ​യ​ർ​ത്തി​യ​ത് മ​ല​യാ​ള സി​നി​മ​യു​ടെ സു​വ​ർ​ണ കാ​ല​ഘ​ട്ട​മാ​യ 1980-ക​ളാ​ണ്. രാ​മു കാ​ര്യാ​ട്ടി​ന്‍റെ “നെ​ല്ല്’ അ​ട​ക്ക​മു​ള്ള ചി​ത്ര​ങ്ങ​ളി​ലെ ചെ​റി​യ റോ​ളു​ക​ളി​ൽ തു​ട​ങ്ങി​യ ഇ​ന്ന​ച്ച​ൻ പി​ന്നീ​ട് മ​ല​യാ​ള ഹാ​സ്യ​ശാ​ഖ​യു​ടെ ത​മ്പു​രാ​ക്ക​ന്മാ​രി​ൽ ഒ​രാ​ളാ​യി.

സ​വി​ശേ​ഷ​മാ​യ ശ​രീ​ര ഭാ​ഷ​യും തൃ​ശൂ​ർ ഭാ​ഷ‌​യു‌​ടെ മേ​മ്പൊ​ടി​യു​ള്ള സം​ഭാ​ഷ​ണ​രീ​തി​യും ഇ​ന്ന​സെ​ന്‍റി​നെ മ​ല​യാ​ള സി​നി​മാ​ലോ​ക​ത്ത് വേ​റി​ട്ട ശൈ​ലി​യു​ടെ ഉ​ട​മ​യാ​ക്കി. പ്രി​യ​ദ​ർ​ശ​ൻ, സ​ത്യ​ൻ അ​ന്തി​ക്കാ​ട് എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളി​ലെ ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത സാ​ന്നി​ധ്യ​മാ​യ ഇ​ന്ന​ച്ച​ൻ “ഗ​ജ​കേ​സ​രി യോ​ഗം”, “റാം​ജി​റാ​വു സ്പീ​ക്കിം​ഗ്’, “ഡോ​ക്ട​ർ പ​ശു​പ​തി’, “ദേ​വാ​സു​രം’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ അ​മ​ര​ത്വം നേ​ടി.

2009-ലെ ​മി​ക​ച്ച ന​ട​നു​ള്ള ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് നേ​ടി​യ ഇ​ന്ന​സെ​ന്‍റ് “മ​ഴ​വി​ൽ​ക്കാ​വ​ടി’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച സ​ഹ​ന​ട​നു​ള്ള 1989-ലെ ​സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​വാ​ർ​ഡി​നും അ​ർ​ഹ​നാ​യി.
സു​ഹൃ​ത്തും വെ​ള്ളി​ത്തി​ര​യി​ലെ സ്ഥി​രം കൂ​ട്ടാ​ളി​യു​മാ​യി​രു​ന്ന നെ​ടു​മു​ടി വേ​ണു​വി​നെ നാ​യ​ക​നാ​ക്കി ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി​യ്ക്കൊ​പ്പം ഒ​രു​ക്കി​യ “വി​ട പ​റ​യും മു​മ്പെ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​വ് എ​ന്ന നി​ല​യി​ൽ 1981-ലെ ​ര​ണ്ടാ​മ​ത്തെ മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള അ​വാ​ർ​ഡും നേ​ടി. ഭ​ര​ത​ൻ ഒ​രു​ക്കി​യ “ഓ​ർ​മ​യ്ക്കാ​യ്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തൊ​ട്ട​ടു​ത്ത വ​ർ​ഷം ഈ ​നേ​ട്ടം ആ​വ​ർ​ത്തി​ച്ചു.

ഇ​രു​വ​രും ചേ​ർ​ന്ന് സ്ഥാ​പി​ച്ച ശ​ത്രു കം​ബൈ​ൻ​സ് എ​ന്ന നി​ർ​മാ​ണ ക​മ്പ​നി ഇ​ള​ക്ക​ങ്ങ​ൾ, ലേ​ഖ​യു​ടെ മ​ര​ണം ഒ​രു ഫ്ലാ​ഷ്ബാ​ക്ക്, ഒ​രു ക​ഥ ഒ​രു നു​ണ​ക്ക​ഥ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളും നി​ർ​മി​ച്ചു.

ഹാ​സ്യ വേ​ഷ​ങ്ങ​ളി​ൽ നി​ന്ന് സ്വ​ഭാ​വ ന​ട​നാ​യി പ​രി​ണ​മി​ച്ച ഇ​ന്ന​സെ​ന്‍റ്, “കാ​ബൂ​ളി​വാ​ല’, “ചി​ര​ട്ട​ക്ക​ളി​പ്പാ​ട്ട​ങ്ങ​ൾ’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ലെ നോ​വി​ന്‍റെ ക​ന​ലു​ക​ൾ നീ​റ്റി.

പു​സ്ത​ക​ര​ച​ന​യി​ലും മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം ഇ​ന്ന​ച്ച​ൻ കൈ​വ​ച്ചു. ഞാ​ൻ ഇ​ന്ന​സെ​ന്‍റ് (സ്മ​ര​ണ​ക​ൾ), മ​ഴ​ക്ക​ണ്ണാ​ടി (ചെ​റു​ക​ഥാ സ​മാ​ഹാ​രം), കാ​ൻ​സ​ർ വാ​ർ​ഡി​ലെ ചി​രി എ​ന്നി​വ​യാ​ണ് മ​റ്റ് പു​സ്ത​ക​ങ്ങ​ൾ. ചി​രി​ക്കു പി​ന്നി​ൽ എ​ന്ന പേ​രി​ൽ ആ​ത്മ​ക​ഥ​യും പ്ര​സി​ദ്ധീ​ക​രി​ച്ചു.

2014-ൽ ​ചാ​ല​ക്കു​ടി​യി​ൽ​നി​ന്നും ഇ​ട​ത് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച ഇ​ന്ന​സെ​ന്‍റ് മു​തി​ർ‌​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​സി. ചാ​ക്കോ​യെ അ​ട്ടി​മ​റി​ച്ചാ​ണ് ലോ​ക്സ​ഭ​യി​ലെ​ത്തി​യ​ത്. 2019-ൽ ​എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച ഇ​ന്ന​സെ​ന്‍റ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ബെ​ന്നി ബെ​ഹ​നാ​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പർശിച്ച് നിലപാടുകൾ എടുത്ത പൊതുപ്രവർത്തകനുമായിരുന്നു ഇന്നസെന്റ്.

ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സ്വഭാവ നടനായും ഹാസ്യ നടനായും നിർമാതാവ് എന്ന നിലയിലുമെല്ലാം തിളങ്ങി.

എക്കാലവും ഇടതുപക്ഷ മനസ്സ് സൂക്ഷിച്ച ഇന്നസെന്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യർത്ഥന പ്രകാരം ലോക്സഭ സ്ഥാനാർഥി ആയതും വിജയിച്ചശേഷം പാർലമെന്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ ശ്രദ്ധേയമാംവിധം ഉന്നയിച്ചതും കേരളം നന്ദിയോടെ ഓർക്കും.

നിശ്ചയദാർഢ്യത്തോടെ രോഗത്തോട് അവസാന നിമിഷം വരെ പൊരുതിയതിലൂടെ വലിയൊരു മാതൃകയാണ് ഇന്നസെന്റ് സ്വന്തം ജീവിതം കൊണ്ട് കാട്ടിയത്. രോഗം എന്ന് കേൾക്കുന്ന മാത്രയിൽതന്നെ തളർന്നുപോകുന്ന പലർക്കും ഇടയിൽ രോഗസംബന്ധമായ അസ്വാസ്ഥ്യങ്ങൾ നിലനിൽക്കെത്തന്നെ ആത്മവിശ്വാസത്തോടെ വ്യക്തി ജീവിതവും പൊതുജീവിതവും അദ്ദേഹം മുന്നോട്ട് കൊണ്ടുപോയി.

ചലച്ചിത്രത്തിൽ എന്നതുപോലെ ജീവിതത്തിലും നർമ്മമധുരമായ വാക്കുകൾ കൊണ്ടും പെരുമാറ്റം കൊണ്ടും സമൂഹത്തെ സന്തോഷിപ്പിക്കുക എന്നതാണ് തനിക്ക് ചെയ്യാനുള്ളത് എന്ന വിശ്വാസക്കാരനായിരുന്നു ഇന്നസെന്റ്. പല പതിറ്റാണ്ടുകൾ മലയാള ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയെ നീണ്ടകാലം ശ്രദ്ധേയമാവിധം നയിച്ചു.

നമ്മുടെ കലാസാംസ്കാരിക രംഗങ്ങൾക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളത്. അത് മലയാളികളുടെ ആകെ നഷ്ടമാണ്.

സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.

നിങ്ങൾ വിട്ടുപോയത്