ചിക്കാഗോ: ചിക്കാഗോ രൂപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലാപ്പാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ തിരുക്കർമ്മങ്ങൾ ഒക്ടോബർ ഒന്നാം തിയതി ശനിയാഴ്ച രാവിലെ ആരംഭിക്കും. രാവിലെ 9:00 മണിക്ക് മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയും മറ്റ്‌ മെത്രാന്മാരും വൈദികരും അൾത്താര ശുഷ്രൂഷികളും മാർതോമ ശ്ലീഹാ കത്തീഡ്രലിന്റെ പാരിഷ് ഹാളിൽ നിന്ന് പ്രദക്ഷിണമായി ദേവലായത്തിലേക്ക് പ്രവേശിക്കും.

പാരിഷ് ഹാളിൽ നിന്ന് കുരിശിൻതൊട്ടി ചുറ്റി ദേവലായത്തിലേക്ക് പ്രവേശിക്കുന്ന പ്രദക്ഷിണത്തിൽ പതിനാറോളം മെത്രാന്മാരും നൂറിലധികം വൈദികരും പങ്കെടുക്കും. സൺ‌ഡേ സ്കൂൾ വിദ്യാർഥികൾ പേപ്പൽ പതാകയേന്തി ഇരുവശങ്ങളിലായി അണിനിരക്കും. തിരുകർമ്മങ്ങൾക്ക് മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകും. ശാലോം ടി.വിയിൽ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണവും ഉണ്ടാവും.

വി. കുർബാനയ്ക്ക് ശേഷം ഉച്ചഭക്ഷണവും തുടർന്ന് പൊതുയോഗവും ഉണ്ടായിരിക്കുന്നതാണ്. പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മറ്റികൾ സജീവമായി പ്രവർത്തിക്കുന്നു.

ജനറൽ കൺ‌വീനര്‍മാരായ ഫാ. തോമസ് കടുകപ്പിള്ളി, ഫാ. തോമസ് മുളവനാൽ എന്നിവർ മാർഗനിർദ്ദേശങ്ങളുമായി മുൻപിൽ തന്നെയുണ്ട്. കമ്മറ്റികളെയെല്ലാം എകോപിപ്പിച്ച് നേതൃത്വം കൊടുക്കുന്നത് ജനറൽ കോഓർഡിനേറ്ററായ ജോസ് ചാമാക്കാലയും യൂത്ത് കോഡിനേറ്റർമാരായ ബ്രയൻ കുഞ്ചെറിയായും, ഡീന പുത്തൻപുരക്കലും ചേർന്നാണ്. സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുന്ന ദിനത്തിനായി ആകാംക്ഷാപൂര്‍‌വ്വം കാത്തിരിക്കുകയാണ് ചിക്കാഗോയിലെ സിറോ മലബാർ വിശ്വാസി സമൂഹം.

നിങ്ങൾ വിട്ടുപോയത്