കൊല്ലം : സമൂഹം നന്മയിൽ നിലനിന്നു പോയിരുന്നതിനുള്ള പ്രധാനകാരണം മനുഷ്യമനസുകളിൽ സ്ഥാപിക്കപ്പെട്ടിരുന്ന ധാർമികതയുടെ അളവുകോലാണ്. എന്റെ ഇഷ്ടം എന്റെ ശരിയെന്നുള്ള ആശയം നവസമൂഹങ്ങൾ ഏറ്റെടുത്തപ്പോൾ ധാർമികത തമസ്കരിക്കപ്പെട്ടു. ഈ വഴിയിലൂടെ തിന്മ മനുഷ്യമനസുകളിൽ പ്രവേശിക്കുകയും അതുവഴി നവസമൂഹത്തെ ഗ്രസിച്ചിരിക്കുന്ന വലിയ തിന്മയായി അധാർമികത സ്ഥാനം പിടിക്കുകയും ചെയ്തുവെന്ന് കെ സി ബി സി ഫാമിലി കമ്മീഷൻ – പ്രോലൈഫ് സമിതി ചെയർമാനും കൊല്ലം രൂപതാധ്യക്ഷനുമായ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി.
കെ സി ബി സി പ്രോലൈഫ് സമിതി കൊല്ലം രൂപതയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജീവസംരക്ഷണം വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്.

കൊല്ലം രൂപതാ ഫാമിലി അപ്പോസ്റ്റലേറ്റ് – പ്രോലൈഫ് ഡയറക്ടർ ഫാ. ജോയ്സൺ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ സി ബി സി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. പോൾസൻ സിമേതി, കെ സി ബി സി പ്രോലൈഫ് സമിതി പ്രസിഡന്റ്‌ സാബു ജോസ്, ആനിമേറ്റർ ജോർജ് എഫ് സേവ്യർ വലിയവീട്, കെ സി ബി സി പ്രോലൈഫ് സമിതി തിരുവനന്തപുരം മേഖലാ പ്രസിഡന്റ്‌ ആന്റണി പത്രോസ്, ജോയിന്റ് സെക്രട്ടറി ജീവാ ജേക്കബ്, സോജാ ലീൻ ഡേവിഡ്, സുനിത, ജോസ്ഫിൻ ജോർജ് വലിയവീട് എന്നിവർ സംസാരിച്ചു.

പ്രോലൈഫ് എന്ത് എന്തിന്? എന്ന വിഷയത്തിൽ ജോർജ് എഫ് സേവ്യർ വലിയവീടും, ജീവനെതിരെയുള്ള കടന്നുകയറ്റങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ എന്ന വിഷയത്തിൽ ഫാ. ജോയ്സൺ ജോസഫും ക്ളാസുകൾ നയിച്ചു.

നിങ്ങൾ വിട്ടുപോയത്

“24 ആഴ്ച വരെ പ്രായമായ ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാമെങ്കിൽ അതിനുശേഷം എന്തുകൊണ്ട് പാടില്ല എന്ന ചോദ്യവും പ്രസക്തമല്ലേ?”|ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം