ഒരു നിമിഷം

  • വിശ്വസ്തർ .

……….ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എ. ഐ. സി. സി. പ്രസിഡണ്ട് തിരഞ്ഞെടുപ്പുമായി ചേർത്ത് ശ്രദ്ധിച്ച ഒരു വാക്കാണ് വിശ്വസ്തൻ. വിശ്വസ്തർ എക്കാലത്തും നേതൃത്വത്തിൽ ഇരിക്കുന്നവരുടെ മനസ്സ് അറിഞ്ഞു പ്രവർത്തിക്കുന്നവരായിരിക്കും. ഒപ്പം, നേതൃത്വത്തിന്, നന്മയുടെ വഴി തുറക്കുന്നവരും . “കാര്യസ്ഥന് വിശ്വസ്തത കൂടിയ തീരൂ ” എന്ന് വിശുദ്ധ ബൈബിൾ . [1കൊറി : 4/2]

ഭരണ- രാഷ്ട്രീയ- മത – സാമൂഹ്യ മേഖലകളിൽ നേതൃത്വം കൊടുക്കുന്നവർക്ക് ഒന്നോ രണ്ടോ വിശ്വസ്തൻ ഉണ്ടായിരിക്കും. അവരായിരിക്കും നേതൃത്വത്തിന്റെ ഉപദേശകരും വഴികാട്ടികളും . – അവരാകട്ടെ അണിയറയിലുമായിരിക്കും . പക്ഷേ,ഇന്ന് അണിയറ മാറിയല്ലോ ? –

നേതൃത്വം വിശ്വസ്തരായി കൂടെ കൂട്ടിയിട്ടുള്ള ഇക്കുട്ടരുടെ കാഴ്ചയും കാഴ്ചപ്പാടും ആയിരിക്കും അതതു മേഖലകളിലെ വളർച്ചയും വിളർച്ചയും .

ആശാന് അക്ഷരം ഒന്നു പിഴച്ചാൽ …… എന്നപോലെ, വിശ്വസ്തർ നാളയെക്കുറിച്ച് കാഴ്ചയില്ലാത്തവരായാൽ ….. സ്വാർത്ഥമതികളായാൽ ….. പിന്നീട് ദുരന്തം പേറുന്നത് ജനതയായിരിക്കും.

” നഗ്നനായ രാജാവിൻറെ ” കഥയിൽ സത്യത്തിൽ മന്ത്രിയും സേനാനായകനും ഉൾപ്പെടെ ഉള്ള ഭരണവർഗ്ഗം, രാജാവിൻറെ വിശ്വസ്തർ ആയിരുന്നു. ആ വിശ്വാസത്തിലാണ് രാജാവ് നഗ്നനായി എഴുന്നുള്ളിയതും.

പക്ഷേ, അവരുടെ വിശ്വസ്തത, സ്വാർത്ഥതയുടേത് ആയിരുന്നു. രാജാവിന്റെ ഇഷ്ടം മുതലെടുത്ത് , അതിൽനിന്ന് കൂടുതൽ ആനുകൂല്യങ്ങളും അധികാരങ്ങളും കവരുക എന്നത് മാത്രമായിരുന്നു വിശ്വസ്തരുടെ മനസ്സിലിരിപ്പ്.

അവരുടെ കപടത മുറ്റിയ വിശ്വസ്തത തിരിച്ചറിയാൻ നഗ്നനായ രാജാവിന് കഴിഞ്ഞതുമില്ല. രാജാവിൻറെ ഇഷ്ടത്തിനൊപ്പം വിശ്വസ്തർ കൈയടിച്ചു , ആർത്തു വിളിച്ചു.

രാജാവ് സ്വന്തം നഗ്നത തിരിച്ചറിയാതെ മുന്നോട്ട് ….. അങ്ങാടിയിൽ ഒരു തെരുവു ബാലൻ വിളിച്ചു പറയുന്നതുവരെ .!

ഇന്ന് നമ്മുടെ ഭരണ- മത – സാമൂഹ്യ മേഖലകളിൽ ഇതിൻറെ പുനരവതാരങ്ങൾ കാണാം. അങ്ങാടിയിൽ വിളിച്ചു പറയുന്ന ബാലൻ ഒഴിച്ച് …….

ദാവീദ് മഹാരാജാവിന്റെ വിശ്വസ്തനായിരുന്നു നാത്താൻ പ്രവാചകന്‍. ദാവിദിന്റെ ആറാം പ്രമാണ ലംഘനത്തിൽ, “ആ മനുഷ്യൻ നീ തന്നെ ” [2 സാമു: 12 / 7 ] എന്ന് ചൂണ്ടിപ്പറയാൻ നാത്താൻ പ്രവാചകന് ആർജ്ജവം ഉണ്ടായി എന്നതാണ്
ആ കഥയിലെ വേറിട്ട അസ്ഥിത്വം. ഇന്നുകളിൽ ഇത്തരം നത്താൻ പ്രവാചകന്മാർ അന്യം നിന്നുവോ ……?

മാത്രമല്ല, ചൂണ്ടി പറയേണ്ടവർ, ഹേറോദേസ് രാജാവിന്റെ വിശ്വസ്തയായ സലോമിമാരേ പോലെ, തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയുയർത്തുന്ന, സത്യം വിളിച്ചു പറയുന്ന, സ്നാപക യോഹന്നാൻ മാരുടെ തല, താലത്തിൽ ഗിഫ്റ്റ് ചോദിക്കുന്നവരായി തീർന്നിരിക്കുന്നു. ? ” തിരിച്ചറിവില്ലാത്ത രാജാക്കന്മാർ തല വെട്ടിയെടുപ്പിക്കുന്നു ….! ” [മത്താ: 14 /10]

യേശുതമ്പുരാന്റെ വിശ്വസ്തനായിരുന്നു വി :പത്രോസ് . ഗലീലിയൻ തൻറെ പീഡാനുഭവ- ഉത്ഥാനത്തിന്റെ ഒന്നാം പ്രവചനം പറഞ്ഞപ്പോൾ , തൊട്ടുമുൻപ് – തന്റെ ഗുരു ,ജീവനുള്ള ദൈവത്തിൻറെ പുത്രനാണെന്ന് പറഞ്ഞ പത്രോസ്, ഇന്നത്തെ നമ്മുടെ ജീവിത പരിസരങ്ങളിൽ കൂടുതലായി കാണുന്ന വിശ്വസ്തരെ പോലെയായി മാറി.
തമ്പുരാനെ മാറ്റിനിർത്തി, “അങ്ങനെ സംഭവിക്കാതിരിക്കട്ടെ ” എന്ന് പറഞ്ഞു.
ഇത് ഒരുതരം സുഖിപ്പിക്കൽ ….. മുഖസ്തുതിയുടെ മറുപടി …. ആയി , പത്രോസിന്റെ പ്രതികരണം.

അതിനു മുൻപ്, പത്രോസേ…, നിൻറെ പാറമ്മേൽ ഞാൻ എന്റെ പള്ളി പണിയും എന്നുപറഞ്ഞ തമ്പുരാൻ,
തിരിഞ്ഞു നിന്ന് ,പത്രോസിനെ “സാത്താനേ ” എന്നു വിളിച്ചു. [മത്താ:16 /23]

ഓർക്കണം ….. തമ്പുരാനേ പോലെ, നേതൃത്വത്തിലിരിക്കുന്നവർ മുഖസ്തുതിയിലടങ്ങിയ കതിരും – പതിരും തിരിച്ചറിഞ്ഞ്, യേശുവിനെപ്പോലെ പ്രതികരിക്കുക എന്നതാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്.

അതേ ……. നമ്മുടെ രാഷ്ട്രീയ- മത – സാമൂഹ്യ നേതൃത്വങ്ങളിൽ ഒരുതരം സുഖിപ്പിക്കലും മുഖസ്തുതിയും ക്രമാതീതമായി വളർച്ച പ്രാപിച്ചിരിക്കുന്നില്ലേ?

വാഴ്ത്തി പാട്ടുകളുടെ ആരവമല്ലേ ഉയർന്നു കേൾക്കുന്നതും …..? അപ്പോഴും നമ്മൾ യേശു എൻറെ രക്ഷകൻ എന്ന ഗാനം ഉച്ചത്തിൽ ആലപിക്കുന്നുണ്ട്.!

പറഞ്ഞവസാനിപ്പിക്കുന്നത് ….. നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരേയല്ല വേണ്ടത്. നേതൃത്വത്തിന് വഴിതെറ്റുമ്പോൾ സത്യം ചൂണ്ടിപ്പറയുന്ന വിളിച്ചുപറയുന്ന നാത്താൻ മാരും , തെരുവു ബാലന്മാരും ആണ് വേണ്ടത്. അത്തരം അറിയപ്പുകൾ കേൾക്കാനും , തിരുത്തി പ്രവർത്തിക്കാനുമുള്ള മനസ്സ് നേതൃത്വത്തിനും വേണം. അതില്ലാത്തതു തന്നെയല്ലേ ഈ കാലത്തിൻറെ മഹാദുരന്തവും ….?

“സ്വന്തം നഗ്നത / കഴിവില്ലായ്മ ……. മനസ്സിലാക്കാത്ത ഭരണാധികാരികൾ / നേതാക്കൾ … ചരിത്രത്തിൽ അപഹാസ്യരായി തീരും എന്നത് കാലം തെളിയിച്ച സത്യം…….! “

വിശ്വസ്തനെ ഒരാൾക്കും ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതല്ല. വിശ്വസ്തൻ സ്വയം സൃഷ്ടിക്കപ്പെടുന്നതാണ്. എനിക്ക് ഒരു വിശ്വസ്തനെ വേണമെങ്കിൽ, ഒരു സുപ്രഭാതത്തിൽ വിശ്വസ്തനാകണം എന്ന് പറയുകയല്ല വേണ്ടത്. അപകട / ആപത്തു / ആവശ്യ നേരത്ത് വിശ്വസ്തൻ സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്.

രാഹുൽഗാന്ധി – ഗഹ് ലോത് ബന്ധം വിശ്വസ്തൻ ആണെന്ന് കരുതപ്പെടുകയായിരുന്നു.

തന്റെ കൂടുതൽ സുരക്ഷിത്വം / അധികാരം, നോക്കിയ നേതാവാണ് ഗഹ് ലോത്. കോഴിതള്ള , അടയിരുന്ന് വിരിയിക്കുന്ന താറാവിൻ കുഞ്ഞുങ്ങളെപ്പോലെ ……..!

അധികാരികളിൽ തങ്ങളുടെ നിലനില്പൂറപ്പിച്ച്, സുരക്ഷിതമായ അകലത്തിൽ കേവല വിമർശനങ്ങൾ ഉന്നയിച്ച്, വാഴ്ത്തി പാട്ടുകാരാകുന്ന വിശ്വസ്തരല്ലേ ,ഇന്ന് ഈ നാടിൻറെ ദുരന്തം ? രാഷ്ട്രീയ- മത – സാമൂഹിക- മേഖലകളിലും ……!

നല്ലൊരു ,
ഞായർ ….

. ആഴ്ചയുടെ പ്രഭാത
വന്ദനം
. 🌹 🙏

  • തണ്ണിക്കോട്ട് .

നിങ്ങൾ വിട്ടുപോയത്