ദൈവത്തിന്റെ ആൽമാവു നടത്തുന്ന ഏവരും ദൈവമക്കൾ ആകുന്നു. സർവ്വ ചരാചരങ്ങളുടെയും സൃഷ്ടാവായ ദൈവം തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും നിർമ്മിച്ച മനുഷ്യരോടുകൂടെ വസിക്കുവാൻ ആഗ്രഹിക്കുന്നു. പാപം മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റി എന്നാൽ പുത്രനാകുന്ന യേശുക്രിസ്തുവിലൂടെ പാപമോചനം തന്ന് നഷ്ടപ്പെട്ട ബന്ധം പുനഃസ്ഥാപിച്ച് ദൈവവുമായുള്ള ബന്ധത്തിലേക്ക് വീണ്ടും നമ്മെ കൂട്ടിച്ചേർത്തു. വിശുദ്ധിയാലും, സ്വർഗ്ഗീയ വിളിയാലും വിളിക്കപ്പെട്ടവരാണ് ദൈവമക്കൾ.

ദൈവമക്കളായ നാം ഒരോരുത്തരും ദൈവത്തിന്റെ അവകാശികളും, ക്രിസ്തുവിന്റെ കൂട്ടവകാശികളും ആകുന്നു. പ്രാർത്ഥിക്കുമ്പോൾ ചില വ്യക്തികൾ പറയാറുണ്ട്, കർത്താവേ അങ്ങയുടെ മുൻപിൽ കൃമിയാണ്, പുഴുവാണ് എന്നിങ്ങനെയൊക്കെ, എന്നാൽ നാം പൂർണ്ണവിശ്വാസത്തോടെ പറയേണ്ടത് നാം ദൈവത്തിന്റെ കൂട്ടവകാശികൾ ആണ് എന്നാണ്. ഹെബ്രായർ 2:11 ൽ പറയുന്നു, നമ്മുടെ മൂത്ത സഹോദരനാണ് യേശു ക്രിസ്തു. ആയതിനാൽ ക്രിസ്തുവിനൊപ്പം തന്നെ നാം കൂട്ടവകാശികൾ ആണ്, അതുകൊണ്ട് ക്രിസ്തു സ്വീകരിച്ച അനുഗ്രഹവും, വേദനയും ക്രിസ്തീയ ജീവിതത്തിൽ നാം സ്വീകരിക്കേണ്ടി ഇരിക്കുന്നു. സ്വർഗ്ഗീയ പിതാവ് യേശുക്രിസ്തുവിനെ എങ്ങനെ സ്വീകരിക്കുന്നുവോ അതുപോലെ നമ്മെയും സ്വീകരിക്കുന്നു. ഭൂമിയിലെ പിതാക്കൻമാർക്ക് മക്കളോട് വിവേചനം കാണിക്കും, എന്നാൽ സ്വർഗ്ഗീയ പിതാവ് യാതൊരു വിവേചനവും നമ്മളോട് കാണിക്കില്ല.

പഴയ നിയമ കാലത്ത്, ദൈവത്തിന് തന്റെ ഭക്തർ ദാസനും, ദാസിയും ആയിരുന്നു. അതുപോലെ സ്നേഹിതരായ പ്രവാചകൻമാർ ഉണ്ടായിരുന്നു. ഉദാഹരണമായി പറഞ്ഞാൽ അബ്രാഹം, മോശ, ദാവീദ്, ഹാനോക്ക്, അബ്രാഹം, ദാനീയേൽ, ഏലിയാവ് തുടങ്ങിയവരൊക്കെ. എന്നാൽ പുതിയ നിയമകാലത്ത് ദൈവം നാം ഓരോരുത്തരെയും യേശുവിന്റെ രക്തത്താൽ വീണ്ടെടുത്ത് സ്വന്തം മക്കളാകുന്ന കൂട്ടവകാശികൾ ആക്കി. നാം ദൈവത്തിന്റെ കൂട്ടവകാശികൾ ആയത് കൊണ്ട് , യേശുവിന്റെ സ്വഭാവമായ വിശുദ്ധിയാൽ നമുക്ക് ജീവിതം നയിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്