എന്റെ ജീവിതാനുഭവങ്ങളിലൂടെ…

🌹ദാനധർമ്മം.. ദശാംശം🌹 Part 2

പഠനമൊക്കെ കഴിഞ്ഞു മുംബൈയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് 2010 ഇൽ വിദേശത്തു ജോലിക്ക് അവസരം കിട്ടുന്നത്.. ആദ്യമായി വിദേശത്തു ജോലി കിട്ടുന്ന ഏതൊരാളെയും പോലെ പൈസ മുഴുവൻ ഓരോ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചു..

അങ്ങനെ 20 മാസം മുന്നോട്ടു പോയി.. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ബന്ധു വഴി അമേരിക്കയിൽ ജോലി ശെരിയാക്കാമെന്നു പറഞ്ഞു ഒരു കേസ് വരുന്നതും അതിന്റെ കാര്യങ്ങൾക്കു വേണ്ടി അവർ പറഞ്ഞതുപോലെ ഒരു തുക (75000 ₹) അഡ്വാൻസ് ആയി നൽകുകയും ചെയ്തത്. കുറച്ചു നാളുകൾക്കു ശേഷം അവർ പറഞ്ഞതനുസരിച്ചു ഉണ്ടായിരുന്ന ജോലിയും രാജിവെച്ചു അമേരിക്കയിൽ പോവാൻവേണ്ടി നാട്ടിൽ വന്നു🤦🏻‍♂️.. നാട്ടിൽ വന്നു കുറച്ചു നാൾ കഴിഞ്ഞിട്ടും കാര്യത്തിന് ഒരു നീക്കുപോക്കും ഇല്ല.. അവസാനം കളിപ്പിക്കപ്പെട്ടു എന്ന് മനസിലായി.. കൊടുത്ത പൈസയിൽ ഒരു 5000 ₹ രൂപ ഒഴികെ ബാക്കി എല്ലാം ഒരു പോക്ക് പോയി..

ജോലി കിട്ടി പോകുന്നതിനു മുന്നേ അമ്മ പറഞ്ഞിരുന്നു ശമ്പളത്തിൽ നിന്നും ദശാംശമൊക്കെ കൃത്യമായി കൊടുക്കണമെന്ന്.. ഇതിനെക്കുറിച്ചൊക്കെ അറിയാമായിരുന്നെങ്കിലും അത്ര കാര്യമായി എടുത്തില്ല.. അങ്ങനെ ജോലിയും കൂലിയും ഒന്നുമില്ലാതെ ഇരുന്നപ്പോൾ ആണ് എനിക്ക് അന്ന് അമ്മ പറഞ്ഞ ദശാംശത്തെക്കുറിച്ചു വെളിപാട് ഉണ്ടായത്..

ഞാൻ അപ്പോൾ 20 മാസം കൊണ്ട് എനിക്ക് കിട്ടിയ സാലറി കണക്കുകൂട്ടി ടോട്ടൽ എത്ര എന്ന് നോക്കി.. എന്നിട്ടു നഷ്ട്ടപെട്ട തുകയും നോക്കി.. കിറുകൃത്യം 20 മാസത്തെ ശമ്പളത്തിന്റെ 10% ആണ് നഷ്ട്ടം വന്നത്.. അതായത് 35000₹ x 20 = 700000, അപ്പോൾ എനിക്കൊരു കാര്യം മനസിലായി, ദശാംശത്തെക്കുറിച്ചു നമ്മൾ മനസിലാക്കിയതിനു ശേഷം അത് നമ്മൾ അർഹതപ്പെട്ടവർക്ക് നൽകാതെ ഇരുന്നാൽ ഇങ്ങനെയൊക്കെ നഷ്ട്ടം വരുമെന്ന്..

(അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്ന് നാട്ടു ഭാഷയിൽ പറയാം😜) പിന്നെ ഒരു കാര്യം കൂടി മനസിലാക്കി, പാവങ്ങൾക്ക് കൊടുക്കേണ്ട പൈസയുടെ കാര്യത്തിൽ ദൈവം ബാങ്ക്കാരേക്കാളും കണിശക്കാരൻ ആണെന്നും.. ഓരോ മാസം കൊടുത്തില്ലെങ്കിലും സാരമില്ല.. ഒന്ന് രണ്ടു വർഷം കൂടുമ്പോൾ കറക്റ്റ് ആയിട്ട് പൈസ മേടിച്ചിരിക്കും എന്ന്

അങ്ങനെ അതെല്ലാം കഴിഞ്ഞു 9 മാസത്തിനു ശേഷം 2012 ഒക്ടോബറിൽ വീണ്ടും വിദേശത്തേക്ക് ജോലിക്കു പോയി.. പക്ഷെ അന്ന് മുതൽ കൃത്യമായി ശമ്പളം വരുമ്പോൾ 10% മാറ്റി വെച്ചേക്കും.. അത് അർഹതപ്പെട്ട പാവങ്ങൾക്ക്, രോഗികൾക്ക്, സഹായം ആവശ്യം ഉള്ളവർക്ക് നൽകി പോരുന്നു.. ഈശോയുടെ കൃപയാൽ കഴിഞ്ഞ 9 വർഷമായി, ഈ 2021 ഒക്ടോബറിലും അത് തുടർന്ന് പോകുന്നു.. സ്വമനസ്സാലെയും സന്തോഷത്തോടു കൂടിയും ആണ് ദശാംശം നൽകുന്നത്..

അന്ന് അങ്ങനെ ഒരു കാര്യം സംഭവിച്ചത് നല്ലതിനായി മാറി എന്ന് പറയാം.. ഈ കഴിഞ്ഞ കാലത്തിനിടയിൽ ഒത്തിരി ആളുകളെ സഹായിക്കാൻ പറ്റി.. ആദ്യമൊക്കെ ശമ്പളത്തിൽ നിന്നും 10% ദശാംശം മാറ്റിവെക്കാൻ ചെറിയൊരു ബുദ്ധിമുട്ടു ഉണ്ടായെങ്കിലും പിന്നീട് സഹായം നൽകിയ ആളുകളുടെ കണ്ണ് നിറഞ്ഞുള്ള മറുപടികളും പ്രാർത്ഥനകളും കണ്ടപ്പോൾ സന്തോഷത്തോടെ മനസ്സ് നിറഞ്ഞു തുടർന്നും സഹായിക്കാൻ ഉള്ള കൃപ കിട്ടി.

.2 കോറിന്തോസ്‌ 9:7-8 “സന്തോഷപൂര്‍വം നല്‍കുന്നവനെയാണ്‌ ദൈവം സ്‌നേഹിക്കുന്നത്‌. നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം സദാ സമൃദ്‌ധമായി ഉണ്ടാകാനും സത്‌കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്‌ധമായി നല്‍കാന്‍ കഴിവുറ്റവനാണ്‌ ദൈവം”.. വിശുദ്ധ ബൈബിളിലെ ഈ വചനത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നതിന്റെ കാരണം അത് തന്നെ ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്..

നമ്മൾ ഏതു അവസ്ഥയിൽ ഉള്ളവർ ആണെങ്കിലും സമൂഹത്തിലേക്ക് ഒന്ന് നോക്കിയാൽ നമ്മളെക്കാളും താണ അവസ്ഥയിൽ ഉള്ള അനേകം ആളുകളെ നമുക്ക് കാണുവാൻ സാധിക്കും.. അങ്ങനെ നോക്കുമ്പോൾ മറ്റുള്ളവരെ സഹായിക്കാൻ നമുക്ക് ഒന്നും ഇല്ല എന്നുള്ള ഒഴിവുകിഴിവുകൾ പറയാൻ ആവുമോ?

അവരെ വെച്ച് നോക്കുമ്പോൾ ദൈവം നമ്മളെ ഒത്തിരി അനുഗ്രഹിച്ചിട്ടില്ലേ?

ദൈവം ദാനമായി നൽകിയതിൽ നിന്നും ഒരു പങ്കു കൊണ്ട് നമുക്ക് മറ്റുള്ളവരെ സഹായിച്ചുകൂടെ?

എന്നെ സംബന്ധിച്ച് എനിക്ക് ഇപ്പോൾ ഉള്ള ജോലി അല്ലാതെ വേറെ ഒരു വരുമാനമാർഗവും ഇല്ല, 20 വർഷത്തോളം നീണ്ട ഞങ്ങളുടെ വാടക വീട്ടിലെ താമസിച്ചതിനു ശേഷം എനിക്ക് ദൈവം നൽകിയ വിദേശ ജോലി വഴി ആണ് സ്വന്തമായി സ്ഥലം വാങ്ങി ഒരു വീട് പണിതത്, ഇവയൊക്കെ കാരണം ബാങ്ക് ബാലൻസ് എന്ന് പറയുന്നതും ഇല്ല.. പക്ഷെ കിട്ടുന്ന ശമ്പളത്തിൽ നിന്നും 10% ദശാംശം കൃത്യമായി കൊടുക്കുന്നു.. ദൈവം മുന്നോട്ടു നയിക്കും എന്ന് ഉറച്ച വിശ്വാസം ഉണ്ട്..

എന്റെ ജീവിതത്തിലെ അനുഭവങ്ങൾ ആണ് ഞാൻ ഇവിടെ പങ്കുവെച്ചത് .. ദശാംശം കൊടുത്തതുകൊണ്ടു എനിക്ക് അനുഗ്രഹങ്ങൾ അല്ലാതെ നഷ്ട്ടം ഒന്നും സംഭവിച്ചിട്ടില്ല.. കിട്ടുന്നതിൽ ഒരു പങ്കു ദൈവത്തിനു നന്ദിപൂർവം സമർപ്പിച്ചു അവിടുത്തെ സന്നിധിയിൽ നിന്നും കൂടുതൽ അനുഗ്രഹങ്ങൾ സ്വീകരിക്കുന്നവരായി നമുക്ക് മുന്നോട്ടു പോകാം.. അതിനു ദൈവം നമ്മളെ എല്ലാവരെയും സഹായിക്കട്ടെ.. അനുഗ്രഹിക്കട്ടെ..🙏🏻🙏🏻

ജോജി കോലഞ്ചേരി

കൂടുതൽ അനുഗ്രഹങ്ങൾ സ്വീകരിക്കുന്നവരായി നമുക്ക് മുന്നോട്ടു പോകാം.. അതിനു ദൈവം നമ്മളെ എല്ലാവരെയും സഹായിക്കട്ടെ.

ആശംസകൾ

നിങ്ങൾ വിട്ടുപോയത്