ഞാൻ പഠിപ്പിക്കുന്ന കോളേജിൽ ഒരു പൊതു പരിപാടിയിൽ വച്ച് ഇയൊരു വലിയ മനുഷ്യനെ(Mr. John Barla the Union minister of minority) പരിചയപ്പെടാൻ കഴിഞ്ഞത്.

ഏകദേശം 45 മിനിറ്റ് വ്യക്തിപരമായി സംസാരിക്കാൻ അവസരം ലഭിച്ചു. മനുഷ്യ സ്നേഹിയായ അദ്ദേഹം പറഞ്ഞത് മുഴുവൻ നുനപക്ഷ സ്ചോലര്ഷിപുകളും അവയുടെ സാധ്യകളും ആയിരുന്നു. നൂറിൽ അധികം സ്ചോലര്ഷിപുകളും അവസരങ്ങളും അടങ്ങുന്ന വെബ്സൈറ്റ് പരിചയപ്പെടുത്തി. ഇവയൊക്കെ നേടിയെടുത്ത കഥ വിവരിച്ചു.

കേന്ദ്ര മന്ത്രി ആയതിനു ശേഷം പ്രധാന മന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ച്ച. എല്ലാവരും സ്വയം പരിചയപ്പെടുത്തുന്നു. വലിയ വലിയ സ്ഥാനങ്ങൾ വഹിച്ചവർ… വിദ്യാസമ്പന്നർ… താൻ മാത്രം വെറും അഞ്ചാം ക്ലാസ് യോഗ്യത ഉള്ളവൻ. അവസാനം എന്റെ അവസരം വന്നു. എന്ത് പറയണം എന്ന് അറിയാതെ വിഷമിച്ചു. മണ്ടത്തരം പറഞ്ഞാൽ മറ്റുള്ളവർ എന്ത് വിചാരിക്കും. വിദ്യാഭ്യാസം ഉണ്ടായിരുന്നു എങ്കിൽ അവരെപ്പോലെ തനിക്കും നന്നായി പരിചയപ്പെടുതമായിരുന്നല്ലോ എന്ന് വിചാരിച്ച നിമിഷം. എങ്കിലും ഒരു കാര്യം ഉറപ്പിച്ചു മനസിലുള്ളത് തുറന്നു പറയുക.

“എനിക്ക് നിങ്ങളെപ്പോലെ വിദ്യാഭാസമോ കഴിവുകളോ ഒന്നും ഇല്ല. ഞാൻ വെറും അഞ്ചാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളു. പട്ടിണി പാവങ്ങളായ എന്റെ മാതാപിതാക്കൾ കഴിവിന്റെ പരമാവധി പരിശ്രമിക്കുകയും പലരോടും സഹായം അപേക്ഷിക്കുകയും ചെയ്തെങ്കിലും പ്രയോചനം ഉണ്ടായില്ല. ഇന്നും എന്റെ സമുദായത്തിൽ ഇതുപോലെ കഷ്ടപ്പെടുന്ന ആയിരക്കണക്കിന് കുരുന്നുകൾ ഉണ്ട്. അവർക്ക് എന്റെ ഗതി ഉണ്ടാകാതിരിക്കാൻ….”

അത്രയും പറഞ്ഞപ്പോൾ എന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഞാൻ പൊട്ടി കരയാൻ തുടങ്ങി. അടുത്തിരുന്നവർ എന്നെ ആശ്വസിപ്പിച്ചു. ഞാൻ മോദിജീയെ നോക്കി.

എന്റെ വിഷമം കണ്ട് അദ്ദേഹത്തിന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. അപ്പോൾ എനിക്ക് ആശ്വാസമായി. കൂടിക്കാഴ്ച്ച കഴിഞ്ഞു പുറത്തിങ്ങിയപ്പോൾ പലരും എന്റെ തോളിൽ തട്ടി “man of the chair” എന്ന് പറഞ്ഞു അഭിനന്ദനങ്ങൾ നേർന്നു.

“അന്നുമുതൽ ഞങ്ങൾ ന്യുനപക്ഷ വികസനം എങ്ങനെ സാധ്യമാക്കാം എന്ന് പഠിക്കുകയും അതിനായ് സർക്കാർ സംവിധാനം കൂടുതൽ സുതാര്യമാക്കുകയും ചെയ്തു. മൂന്നു വർഷത്തെ കഠിന പ്രയഗ്നം ഇതിന് പിന്നിൽ ഉണ്ട്. അന്നത്തെ എന്റെ കണ്ണീരിനു ഫലം കണ്ടു എന്നും ഈ രാജ്യവും, ഭരണഘടനയും എത്ര മാത്രം ന്യുനപക്ഷത്തെ പരിഗണിക്കുന്നു എന്നും നിങ്ങൾ എത്ര പേര് അറിയുന്നുണ്ട്”.

തുടർന്ന് നടത്തിയ സംഭാഷണം നമ്മോടുള്ള കടുത്ത വിമർശനം ആയിരുന്നു. ഇന്ത്യയിൽ 65000 സ്ഥാപനങ്ങൾ ഉള്ളവർ എങ്ങനെ സാമൂഹികമായ അധഃപതിച്ചു? അദ്ദേഹം നിരത്തിയ കാരണങ്ങൾ വയക്കാരുടെ വിമർശന ബോധത്തിന് ഞാൻ കാഴ്ച്ച വയ്ക്കുന്നു. എല്ലാം അദ്ദേഹം രേഖകൾ വച്ചാണ് സംസാരിച്ചത്.

എവിടെയൊക്കെയോ തിരുത്തേണ്ടത് ഉണ്ടെന്നും സമയം വൈകിയിട്ടില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു.

തുടർന്നുള്ള സംസാരത്തിൽ അദ്ദേഹം പറഞ്ഞത് ഓരോ സ്ചോലര്ഷിപുകളും പ്രേത്യേകം വിഭാഗം കുട്ടികൾക്ക് വേണ്ടി ഉള്ളതാണ്. ഇത്തരം വിഭാഗങ്ങളെ ഇനം തിരിക്കാൻ കഴിഞ്ഞാൽ എളുപ്പത്തിൽ എല്ലാവരിലേക്കും സേവനം എത്തിക്കാൻ കഴിയും. ഉദാഹനമായി സിവിൽ സർവീസ് പോലുള്ള സേവങ്ങൾ എല്ലാവർക്കും ലഭിച്ചിട്ട് കാര്യമില്ല. Master mind ഉള്ളവരെ കണ്ടെത്തിയാൽ അവരിൽ ശ്രദ്ധ കേന്ദ്രീകരിച്ചു സേവങ്ങൾ എത്തിച്ചാൽ ഒരാളുപോലും അയോഗ്യരാകാതെ സേവനത്തിനു പരിധിയിൽ ഉൾപ്പെടുത്താനാകും.

കുറേ നിർദ്ദേശങ്ങൾ തന്റെ പരിധിയിൽ നിന്നുകൊണ്ട് ആ വലിയ മനുഷ്യൻ പങ്കുവെച്ചു. ഇവയിൽ പലതും പൊതുവായി ചെയ്യേണ്ടവ ആണ്. എന്നെങ്കിലും അവസരം കിട്ടിയാൽ അവ വിശദീകരിക്കാം എന്ന് കരുതുന്നു.

ഫാ .റോബിൻപേണ്ടാനത്ത്

നിങ്ങൾ വിട്ടുപോയത്