ഈശോ ഒട്ടേറെ അത്ഭുതങ്ങളിലൂടെ പ്രശസ്തി നേടിയതിനു ശേഷമാണ് മത്തായിയെ വിളിക്കുന്നത്‌. ആ അവസരങ്ങളിലൊക്കെ, യേശുവിന്റെ ശിഷ്യനാകുവാൻ ആഗ്രഹിച്ച് ഒട്ടേറെപ്പേർ അവിടുത്തെ അനുഗമിച്ചിരുന്നു. എന്നാൽ അവരെ ആരെയും വിളിക്കാതെ, അഴിമതിക്കാരനും മറ്റ് യഹൂദരാൽ വെറുക്കപ്പെട്ടവനുമായ ഒരു ചുങ്കക്കാരനെ തന്റെ ശിഷ്യനാകുവാൻ വിളിക്കുകയാണ്‌ യേശു ചെയ്തത്! മാത്രവുമല്ല, മത്തായിയോടും അവന്റെ നിരവധിയായ സുഹൃത്തുക്കളോടും ഒപ്പം യേശു ഭക്ഷണത്തിനിരിക്കുകയും ചെയ്തു. സമൂഹത്തിലെ മാന്യന്മാരാരും ചുങ്കക്കാരെ സുഹൃത്തായി പരിഗണിച്ചിരുന്നില്ല, അതുകൊണ്ടു തന്നെ മത്തായിയുടെ സുഹൃത്തുക്കളെല്ലാവരും തീർച്ചയായും പാപികളായിരുന്നിരിക്കണം.

യഹൂദരുടെ ഇടയിൽ ഒരു ഗുരുവിന്റെ പദവി വഹിച്ചിരുന്ന യേശുവിന്റെ ഈ പ്രവർത്തി, തീർച്ചയായും മാന്യരെന്നു അഭിമാനിച്ചു നടന്നിരുന്ന യഹൂദപ്രമാണികളെ ഞെട്ടിച്ചിരിക്കണം. അന്യായമായി കുറ്റം ആരോപിക്കപ്പെട്ട ഒരു വ്യക്തിയല്ല മത്തായി, പാപകരമായ ജീവിതം നയിച്ചതുമൂലം തന്നെയാണ് അയാൾ സമൂഹത്തിൽനിന്നും പുറത്താക്കപ്പെട്ടത്. എന്നിരുന്നിട്ടും മത്തായിയെ സ്വീകരിച്ച യേശുവിന്റെ ഈ പ്രവർത്തി ഒരുപക്ഷേ അവന്റെ മറ്റു ശിഷ്യരിൽ പോലും ആശയകുഴപ്പം ഉണ്ടാക്കിയിരിക്കണം. അതുകൊണ്ടാണ് യേശു ഇവിടെ പറയുന്നത് ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്ന്.

സമൂഹത്തിലെ പാപികളോടും കുറ്റവാളികളോടും ഏതു തരത്തിലുള്ള മനോഭാവമാണ് നമ്മൾ സ്വീകരിക്കുന്നത്?പാപത്തിൽപെട്ട് വഴിയറിയാതെ അലയുന്ന ഒട്ടേറെപ്പേർനമ്മുടെ ഇടയിലുമുണ്ട്. ദൈവത്തെ അറിയാൻ കഴിയാത്തത്രവിധം ഹൃദയം തണുത്തുറഞ്ഞുപോയ അവരിലേക്ക്‌ ജീവിക്കുന്ന കരുണയുടെ ദൈവവചനമായി കടന്നുചെല്ലാൻ നമുക്കാവുന്നുണ്ടോ? നാം ഓരോരുത്തർക്കും കരുണ എന്ന ദൈവത്തിൻറെ കൃപയ്ക്കുവേണ്ടി പ്രാർത്ഥിക്കാം . ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്