ഇന്നലെ പുതിയ ചർച്ച വിഷയമായ സാറാസ് എന്ന ഫിലിം കണ്ടു… ഒട്ടും ബോറടിപ്പിച്ചില്ല…. ഭംഗിയായിട്ടുണ്ട്… നമ്മുടെ നാട്ടിൽ കൊലപാതകം ഇപ്പോൾ ഒരു ക്രൈം അല്ലാതെ ആകുമോ എന്ന് ഇപ്പോൾ ഇറങ്ങുന്ന പല സിനിമകളും എന്നിൽ സംശയം ജനിപ്പിക്കുന്നു.

കുടുംബ സ്വത്തിനു വേണ്ടി അപ്പനെ കൊല്ലുന്ന മകൻ, കരിയറിനു വേണ്ടി കുഞ്ഞിനെ കൊല്ലുന്ന അമ്മ, സ്ത്രീധനം പറഞ്ഞു ഭാര്യയെ കൊല്ലുന്ന ഭർത്താവ്…

. പേടിക്കണം ഇവിടെ ജീവിക്കാൻ…
ഇനി വീണ്ടും സാറായിലേക്ക്…

നെഗറ്റീവ് തീം സൃഷ്ടിച്ചു സിനിമ ക്ലിക്ക് ആക്കുക എന്നതാണ് ഉദേശിച്ചത്‌ എങ്കിൽ നിങ്ങൾ വിജയിച്ചു… കാരണം റേറ്റിംഗ് കൂടിയിട്ട്ടുണ്ട്…
എനിക്ക് ഈ ഫിലിം ഇൽ യോജിക്കാൻ സാധിക്കാതെ പോയ കഥാപാത്രം ബഹുമാനപെട്ട ഗൈനക്കോളജിസ്റ് ആണ്…

. ജീവനെ അതിന്റെ തുടക്കം മുതൽ ബഹുമാനിച്ചു കൊള്ളാം എന്ന് പറഞ്ഞല്ലേ ഈ ഡോക്ടർമാർ ആ പദവി ഏറ്റെടുക്കുന്നത്…

. നാട്ടിൽ നടക്കുന്ന പല അബോർഷനുകളും സത്യത്തിൽ ഇവർ ഒന്ന് സപ്പോർട്ട് ചെയ്താൽ അവസാനിക്കാവുന്നതേ ഉള്ളു…


40 ആം വയസിൽ അതും 9 മാസവും ജോലിക്ക് പോയ ശേഷം എന്റെ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ച അമ്മയാണ് ഞാൻ…

25 വയസ്സിലെ ആരോഗ്യം ഒന്നും 40 ആം വയസ്സിലെ ഗർഭത്തിനുണ്ടാവില്ല… അതുകൊണ്ട് ഗർഭിണിയായ അവസ്ഥയിൽ ഒരു ഫിലിം ഡയറക്റ്റ് ചെയ്യാൻ പാടില്ല എന്നൊക്കെ പറയുന്നത് ഒത്തിരി അമ്മമ്മാരെ കളിയാക്കലും പുതിയ കുട്ടികളെ തെറ്റിധരിപ്പിക്കലും ആണ്..
ഇവിടെ സാറയുടെ ഗർഭം 2 മാസമേ ആയിട്ടുള്ളു… ഒരു സിനിമ തീരാൻ 45 ദിവസം ഒകെ മതിയാവും… ഗർഭവസ്ഥയിൽ ഈ ഫിലിം ഡയറക്റ്റ് ചെയ്തിരുന്നെങ്കിൽ ഈ ഫിലിം യഥാർത്ഥ സ്ത്രീ ശക്തീകരണം ഉറപ്പിച്ചേനെ… കാരണം ഗർഭവസ്ഥയിൽ ആ പടം പൂർത്തിയാക്കാൻ സഹായിക്കുന്ന പുരുഷമാരുടെ ക്രൂ ഉം ഭർത്താവും…. ഒടുവിൽ കുഞ്ഞിനേയും കൊണ്ടു റിലീസ് നു എത്തുന്ന സാറ യും….

എങ്കിൽ ഈ സിനിമ ഈ കാലഘട്ടത്തിലെ തന്നെ ഏറ്റവും നല്ല സ്ത്രീ പക്ഷ സിനിമയും കുടുംബ ചിത്രവും ഓക്കേ ആയേനെ… എന്റെ ജൂഡ് സാറെ നിങ്ങക് പാളി പോയി… സമ്മതിച്ചേ പറ്റു…


പിന്നെ ഇപ്പോളത്തെ തലമുറയോട് ഓരോ മക്കളും നമ്മുടെ ജീവിതത്തിൽ വല്യ മാറ്റങ്ങളും നേട്ടങ്ങളും ആണ് സമ്മാനിക്കുന്നത്…

ഒരു സ്ത്രീക്കു അവരുടെ കരിയർ വളരെ പ്രധാനപ്പെട്ടത് തന്നെ ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ…

എന്റെ 30 വയസുവരെ എനിക്ക് ലഭിച്ചിട്ടില്ലാത്ത എന്റെ മീഡിയ കരിയർ എനിക്ക് കിട്ടിയത് എന്റെ മക്കൾ ഉണ്ടായ ശേഷമാണു… അതുകൊണ്ട് മക്കൾ നമ്മുടെ കരിയർ നശിപ്പിക്കില്ല…


എന്റെ ശരീരം, എന്റെ തീരുമാനം…. ഈ സിനിമയിൽ പ്രൊജക്റ്റ്‌ ചെയ്യപ്പെടുന്ന ഈ വാക്കുകൾ ശ്രദ്ധിച്ചോ… സ്ത്രീകൾ ഇങ്ങനെ ചിന്തിച്ചാൽ കുഞ്ഞിന്റെ അപ്പൻമാരുടെ റോൾ എന്താണ്?

ഈ സിനിമയിൽ വളരെ സപ്പോർട്ടീവ് ആയ ഒരു ഭർത്താവും ആ കുഞ്ഞു ജനിക്കണം എന്ന് ആഗ്രഹിച്ച വ്യക്തിയും ആണ് ജീവൻ എന്ന കഥപാത്രം. അപ്പോൾ പിന്നെ “എന്റെ, എന്റെ, എന്റെ…” എന്ന് മാത്രം പ്രൊമോട്ട് ചെയ്യുന്ന ഈ സിനിമ പുതിയ തലമുറയിൽ കുത്തിവയ്ക്കുന്ന ഒരു വിഷം ഉണ്ട്‌. അതാണ് selfishness.

നമ്മുടെ അമ്മമാരൊക്കെ ഇങ്ങനെ ചിന്തിക്കാതെ ഇരുന്നത്തിനു അവർക്കു ഒരു ബിഗ് സല്യൂട്ട്. ജീവൻ അമൂല്യമാണ്. അത് നശിപ്പിക്കാൻ മനുഷൻ ആരാണ്?

പ്രതേകിച്ചു ഈ കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ ഏതറ്റം വരെ പോകാൻ എല്ലാവരും തയ്യാറാകുമ്പോൾ വളരെ കൂൾ ആയി ” എനിക്കിഷ്ടമില്ല ” എന്നതിന്റെ പേരിൽ ഒരു കുഞ്ഞുജീവൻ നശിപ്പിച്ച ഈ ഫിലിം വല്യ ഒരു ക്രൈം ആണ് ചെയ്തത്.

ലേഡി ഡയറക്ടർമാർ ഒകെ ഇപ്പോൾ രംഗത്ത് സർവസാധരണം ആവുകയാണ്…

പക്ഷെ ഗർഭിണിയായ ഒരു ഡയറക്ടർ എല്ലാ കാലത്തും ജനഹൃദയത്തിൽ സ്ഥാനം പിടിക്കുമായിരുന്നു…

വെല്ലുവിളികളെ നേരിടാനുള്ള വല്യ പ്രചോദനം ആകുമായിരുന്നു…

ഈ സിനിമ നൽകിയ മൂല്യ ച്യുതി ഓർത്തു ദുഃഖം ഉണ്ട്‌…

പുതിയ തലമുറയിലെ കൊച്ചുങ്ങളെ നിങ്ങൾ ഇതൊന്നും കണ്ടു പഠിച്ചേക്കല്ലേ.

.മായാറാണി

മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |

പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .

  

നിങ്ങൾ വിട്ടുപോയത്