I am like a green olive tree in the house of God. I trust in the steadfast love of God forever and ever. (Psalm 52:8)

നീതിമാന്റെ പ്രതീകമാണ് ഒലിവുമരം. എത്ര വലിയ കാറ്റ് നീതിമാനെതിരെ അടിച്ചാലും കർത്താവിന്റെ കാരുണ്യം അവനെ താങ്ങും. നീതിമാൻ പൂർണ്ണമായും കർത്താവിലാണ് ആശ്രയിക്കുന്നത്.

ദൈവത്തിന് നമ്മളോടു ഉള്ള സ്നേഹത്തിന്റെ ധാരാളിത്തം ആണ് കാരുണ്യം. ഒരാടിനെ നഷ്ടമാകുമ്പോള്‍ തൊണ്ണൂറ്റി ഒൻപതിനെയും വിട്ടിട്ട് നഷ്ടപ്പെട്ടതിനെ തേടിയിറങ്ങുന്ന ഒരിടയനെ വചനത്തിൽ നമുക്കു കാണാൻ സാധിക്കും. വഴി തെറ്റിയ കുഞ്ഞാടിനെ പാപത്തിൽ അകപ്പെടാതെ കരുതുന്ന കാരുണ്യം ഉള്ള ഒരു ഇടയനാണ് നമുക്കുള്ളത്. ജീവിതത്തിൽ നമ്മൾക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളെല്ലാം, നമ്മുടെ കഴിവിന്റെ അടിസ്ഥാനമല്ല, കർത്താവിന്റെ കാരുണ്യം ആണ്.

പാപത്തിൽ നിന്നും മനുഷ്യനെ രക്ഷിക്കാനുള്ള ദൈവത്തിന്റെ കാരുണ്യം ആയിരുന്നു യേശുവിന്റെ ക്രൂശുമരണം. കർത്താവ് നമ്മളോട് കരുണയുള്ളതുപോലെ നമ്മളും മറ്റുള്ളവരോട് കരുണയുള്ളവരായിരിക്കണം. യേശു ക്രൂശിൽ കിടന്ന കള്ളനോട് പോലും, പറുദീസായുടെ വഴി തുറന്ന് അവിടുന്ന് കരുണ കാട്ടി. യേശുവിന്റെ ഉപമങ്ങളിലും, അൽഭുത പ്രവർത്തികളിലെല്ലാം, മനുഷ്യനോടുള്ള കാരുണ്യം നമുക്കു കാണുവാൻ സാധിക്കും. കാരുണ്യം പരിമിതിയില്ലാത്ത സല്‍പ്രവൃത്തിയാണ്. എന്നാല്‍ സാധാരണ ഗതിയില്‍ കരുണയില്ലാത്ത ഒരു വ്യക്തിക്ക് കാരുണ്യത്തിന്‍റെ സുവിശേഷമെന്തെന്ന് മനസ്സിലാകണമെന്നില്ല. എന്നാല്‍ കാരുണ്യത്തിന്‍റെ സുവിശേഷം ഉള്‍ക്കൊള്ളുന്ന ഒരാളില്‍ സമ്പന്നവും, സമൃദ്ധവുമായ ഈ ദൈവികസ്നേഹം സദാ ഉണ്ടാവുകയും ചെയ്യും.

കാരുണ്യം പ്രതിഫലേച്ഛ ഇല്ലാത്തതാണെന്നാണ്. അത് സൗഖ്യദായകവും, തകര്‍ന്നതിനെ നവോത്ഥരിക്കുന്നതും, ക്ഷമിക്കുന്നതുമാണ്. മാത്രമല്ല, അപ്രതീക്ഷിതമായി ചൊരിയപ്പെടുന്ന ആര്‍ദ്രമായ സ്നേഹത്തിന്‍റെ പ്രതിഫലനമാണ് കാരുണ്യം. കർത്താവ് നമ്മുടെ ജീവിതത്തിൽ നൽകുന്ന കാരുണ്യത്തിന് നന്ദി പറയാം. ദൈവത്തിന്റെ കാരുണ്യം നമ്മിൽ സമ്യദ്ധമാകട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ⛳ആമ്മേൻ 💕

നിങ്ങൾ വിട്ടുപോയത്