He has mercy on whomever he wills, and he hardens whomever he wills. (Romans 9:18) ❤️

ദൈവത്തിന്റെ കാരുണ്യം ഏതൊരവസ്ഥയിലും നമ്മെ തേടിവരികയും അനുതാപപൂർണമായ ഒരു ഹൃദയം നല്കി നമ്മെ രക്ഷിക്കുകയും ചെയ്യുന്നു. ഏതു തെറ്റില്‍ നിന്നും രക്ഷിക്കുന്നതാണ് കര്‍ത്താവിന്റെ കരുണ. നമ്മുടെ പാപങ്ങൾ പോലും ഏറ്റുപറഞ്ഞാൽ പാപങ്ങൾ ക്ഷമിക്കുകയും, കരുണ കാണിക്കുകയും ചെയ്യുന്നവനാണ് കർത്താവ്. അതുപോലെ ചില മനുഷ്യരുടെ മനസിനെ ദൈവം കഠിനഹൃദയരാക്കുകയും ചെയ്യുന്നു. പുറപ്പാട് 8:32 ൽ പറയുന്നു, ഫറവോയുടെ ഹ്യദയം ദൈവം കഠിനമാക്കാക്കി. ഫറവോയുടെ ഹൃദയം കഠിനമാക്കിയത് മൂന്ന് കാര്യങ്ങൾക്കാണ്. ഒന്നാമതായി ഫറവോ ചക്രവർത്തിയുടെ ശക്തിയെ തകർക്കാനും, രണ്ടാമതായി ദൈവശക്തി ഫറവോ ചക്രവർത്തിക്കു മുൻപിൽ പ്രദർശിപ്പിക്കാനും, മൂന്നാമതായി മോശയുടെ ദൈവത്തിലുള്ള വിശ്വാസം വർദ്ധിപ്പിക്കാനും, ദൈവത്തിന്റെ കരുണ കാണിക്കാനും ആണ്.

മോശയുടെ അവസ്ഥ ദൈവമക്കളായ നമ്മുടെ ജീവിതത്തിലും വരാറുണ്ട്. പലപ്പോഴും നമ്മുടെ ജോലിസ്ഥലത്തും, കുടുബ ജീവിതത്തിലും, സമൂഹത്തിലും ഫറവോയെ പോലെ ഉള്ള വ്യക്തികൾ നമ്മുടെ ജീവിതത്തിനെതിരെ പ്രവർത്തിക്കാം. ഉദാഹരണമായി കുടുംബ ജീവിതത്തിൽ ഭാര്യ ഭർത്താവിന്റെ സ്വഭാവം മാറുവാൻ വർഷങ്ങളായി നമ്മൾ പ്രാർത്ഥിച്ചിട്ടും, മാറ്റമില്ലാത്ത തുടരുന്നുണ്ടാവാം. മാറ്റമില്ലാതെ തുടരുന്നത് ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കാത്തത് കൊണ്ടല്ല, പ്രാർത്ഥിക്കുന്ന വ്യക്തിയുടെ ജീവിതത്തിൽ ദൈവഹിതത്തിന് അനുസരിച്ചുള്ള മാറ്റം കൊണ്ടുവരാനാണ്. ഭാര്യയുടെ ജീവിതത്തിൽ ദൈവഹിതത്തിന് അനുസരിച്ചുള്ള മാറ്റം വരുമ്പോൾ, ഭർത്താവിന്റെ മേൽ ദൈവശക്തി ഇറങ്ങുകയും, സ്വഭാവത്തിന് മാറ്റം ഉണ്ടാകുകയും ചെയ്യും.

നാം ജീവിതത്തിൽ മറ്റുള്ള വ്യക്തിയുടെ മാറ്റത്തിനു വേണ്ടി പ്രാർത്ഥിക്കുമ്പോൾ, ആദ്യം നാം ദൈവത്തോട് ചോദിക്കേണ്ടത് നന്മളിൽ എന്താണ് ദൈവം ആഗ്രഹിക്കുന്ന മാറ്റം എന്നാണ്. നമ്മളിൽ ഒരു മാറ്റം ഉണ്ടാകുമ്പോൾ, നമ്മളിൽ ദൈവത്തിന്റെ കരുണ ഉണ്ടാകുകയും, നാം പ്രാർത്ഥിക്കുന്ന വ്യക്തിയുടെ മേൽ ദൈവശക്തി ഇറങ്ങും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 💕

Malayalam Bible Verses

നിങ്ങൾ വിട്ടുപോയത്