താവോ കുരിശു ( Tau Cross )

ജോസ് മാർട്ടിൻ

ഇന്ന് ആഗോള സഭ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെതിരുനാൾ ആഘോഷിക്കുന്നു കപ്പുച്ചിയൻ സന്ന്യാസ സമൂത്തിന്റെ അടയാള ചിഹ്നമായി മാറിയ താവോ കുരിശിനെ അറിയാം .ആലപ്പുഴ രൂപതാ അദ്യക്ഷൻ ഡോ. ജെയിംസ് ആനാപറമ്പിൽ പിതാവ് തന്റെ സ്ഥാനീക അടയാളത്തിന്റെ ഭാഗമായി ധരിക്കുന്ന ”T” ആകൃതിയിലുള്ള കുരിശിനെകുറിച്ച് പലരും സംശയം ചോദിച്ചിട്ടുണ്ട്

ഈ കുരിശിന്റെ ചരിത്രം ഇങ്ങനെ ഇംഗ്ലീഷ് അക്ഷത്തിലെ T ആകൃതിയിലാണ് ഈ കുരിശ് ഇതിന്‌ താവോ കുരിശ് (Tau Cross )എന്ന് പറയും പൊതുവെ ഫ്രാൻസിസ്കൻ സന്ന്യാസ സമൂഹങ്ങളാണ് താവോ കുരിശ് ധരിക്കാറുള്ളതെങ്കിലും നമ്മുടെ യുവതലമുറ എന്താണെന്ന് അറിയാതെ ഫാഷന്റെ ഭാഗമായി ഇത് കഴുത്തിൽ ധരിച്ചു കാണാറുണ്ട് താവോ കുരിശിന്റെ ഉത്ഭവംപഴയ എബ്രായ അക്ഷരമാലയിലെ അവസാന അക്ഷരമാണ് കുരിശിന്റെ ആകൃതിയിലുള്ള “താവോ” സുരക്ഷയുടെ പ്രതീകമായി പഴയ നിയമത്തിൽ ഇത് പരാമർശിക്കപ്പെടുന്നു. അതോടൊപ്പം വെളിപാടിന്റെ പുസ്തകത്തിൽ കാണപ്പെടുന്ന ഒമേഗ എന്ന അവസാനത്തെ ഗ്രീക്ക് അക്ഷരത്തിൽ നിന്നും സമാനമായ ഒരു സ്വാധീനം ഈ കുരിശിനു ഉണ്ടായിരുന്നു.

സെന്റ് ഫ്രാൻസിസും താവോ കുരിശു

എല്ലാ കുരിശുകളും യേശുവിന്റെ സ്നേഹത്തിന്റെ അടയാളമായിരുന്നു. വിവിധ കുരിശാകൃതികളിൽ നിന്ന്, താവോ എന്ന ചിഹ്നത്തെ വി. ഫ്രാൻസിസ് ഏറ്റവും ബഹുമാനിച്ചിരുന്നുവെന്ന് സെന്റ.ബോണവഞ്ചൂർ പറയുന്നതിങ്ങനെ അതിന് രണ്ട് കാരണങ്ങളാണ് ഒന്നാമത്തേത് നാലാമത്തെ ലാറ്ററൻ കൗൺസിലിൽ വി. ഫ്രാൻസിസ് അസീസ് സന്നിഹിതനായിരുന്നു, അവിടെ ഇന്നസെന്റ് മൂന്നാമൻ പാപ്പ. യെഹെസ്‌കേൽ പ്രവാചകന്റെ പുസ്തകത്തിൽ നിന്നുള്ള ബൈബിൾ ഭാഗത്തെ കുറിച്ചു പ്രസംഗിച്ചു (എസിക്കിയേൽ : 4-6)പാപ്പയിൽ നിന്ന് ശ്രവിച്ച ഈ വചന ഭാഗത്തിലെ വാക്കുകൾ താവോ കുരിശ് തന്റെ ചിഹ്നമാക്കനുള്ള അദ്ദേഹത്തിന്റെ മുൻ തീരുമാനത്തെ വളരെയധികം സ്വാധീച്ചു.

രണ്ടാമത്തെത് കുഷ്ഠരോഗികളെ ശുശ്രൂഷിക്കുന്ന ബ്രദേഴ്സ് ഓഫ് ഡസേർട്ട് സെന്റ്. ആന്റണി എന്ന സന്ന്യാസ സമൂഹത്തിലെ അഗങ്ങളുമായുള്ള വിശുദ്ധന്റെ കൂടികാഴ്ച്ചയായിരുന്നു അവർ തങ്ങളുടെ സമൂഹത്തിന്റെ അടയാള ചിഹ്നമായ താവോ കുരിശ് അവർ അത് തങ്ങളുടെ വസ്ത്രത്തിൽ പതിക്കുകയും മരുന്ന് നൽകുന്ന കുപ്പികളിലും മറ്റും വരയ്ക്കുകയും ചെയ്തതായി കാണുകയും അങ്ങനെ കുഷ്ഠരോഗികൾക്ക് നൽകുന്ന മരുന്ന് അവർക്ക് കൂടുതൽ ആശ്വാസം പകരുന്നതായും വി. ഫ്രാൻസിസ് മനസ്സിലാക്കി ദാരിദ്ര്യത്തെ മണവാട്ടിയായി സ്വീകരിച്ച വി.ഫ്രാൻസിസ് ഈ കുരിശടയാളം തന്റെ വസ്ത്രങ്ങളിലും മറ്റും തുന്നിപ്പിടിപ്പിക്കുകയും, കാലക്രമത്തിൽ താവോ കുരിശ് കപ്പുച്ചിയൻ സന്ന്യാസ സമൂത്തിന്റെ അടയാള ചിഹ്നമായി മാറുകയായിരുന്നു

ദാരിദ്ര്യത്തെ തന്റെ മണവാട്ടിയായി സ്വീകരിച്ചവിശുദ്ധ ഫ്രാൻസിസ് അസീസിയുടെതിരുനാൾ ആശംസകൾ..

നിങ്ങൾ വിട്ടുപോയത്