അഭിവന്ദ്യ മുല്ലശേരി പിതാവെ,

അങ്ങയുടെ എപ്പിസ്ക്കോപ്പൽ ഓർഡിനേഷന്റെ 3-)0 വാർഷിക ദിനമായ ഇന്ന് , പ്രാർത്ഥനാശം കൾ അർപ്പിക്കുന്നു.

മനുഷ്യരാശി ഒന്നാകെ കോവിഡ് മഹാമാരിയിൽ പേടിച്ച് വിറങ്ങലിച്ച് നിൽക്കുമ്പോൾ – ഏതു സമയത്താണ് ഈ പാന്റമിക്ക് ഓരോരുത്തരുടെയും ജീവനെടുക്കുക എന്ന് ഒരു നിശ്ചയവുമില്ലാതെ മനുഷ്യൻ ഉഴലുമ്പോൾ , മരുന്നും മന്ത്രങ്ങളേയും കാൾ ഉപരി ജീവന്റെ നാഥനായ യേശുവിന്റെ പാദാന്തികത്തിൽ ശരണം പ്രാപിക്കുകയും, അവന്റെ വചനങ്ങൾക്കായി കാതോർക്കുകയും, ജീവിതങ്ങൾ ക്രമീകരിക്കുകയും ചെയ്യണമെന്ന അവബോധം മനുഷ്യന് കൈവന്നു കൊണ്ടിരിക്കുന്നു.

പ്രോലൈഫ് പ്രവർത്തകരായ നമുക്ക് , ഓരോ ദിവസവും സംഭവിച്ചു കൊണ്ടിരിക്കുന്ന – ലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിൽ ദു:ഖമുണ്ടെങ്കിലും, ദിവ്യരക്ഷകനിലേക്ക് തിരിയുവാനുള്ള ഒരു അവസരമായി നമുക്ക് ഇതിനെ എടുക്കാം. കാരണം ഓരോ വെല്ലുവിളിയും അനേകം അവസരങ്ങളാണ് നമുക്കു മുന്നിൽ തുറന്നുതരുന്നത്.

അങ്ങേയ്ക്ക് ഈ ദിനത്തിന്റെ എല്ലാ മംഗളങ്ങളും നേരുന്നു.

അഡ്വ ജോസി സേവ്യർ
ജനറൽ സെക്രട്ടറി, KCBC Pro-life Samithy.

Logo for web magalavartha-01

നിങ്ങൾ വിട്ടുപോയത്