സീറോ മലബാർ സഭാ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനൊപ്പം സീറോ മലബാര്‍ സഭാ വിശ്വാസികള്‍ ഒന്നായി ശക്തമായി മുന്നോട്ട്

മാര്‍പാപ്പയുമായി പുര്‍ണ്ണമായും ഐക്യത്തില്‍ കഴിയുന്ന സ്വയം ഭരണാധികാരസഭയാണ് സീറോമലബാര്‍ സഭ.ഏകദേശം 23 ഓളം ഈസ്റ്റേണ്‍ (ഓറിയന്റല്‍) കത്തോലിക്കാ സഭകളില്‍ ഓന്നാണിത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഈസ്റ്റേണ്‍ സഭ. ഏറ്റവും പുതിയ കണക്കുകള്‍ അടിസ്ഥാനമാക്കിയാല്‍ 51 ലക്ഷം സീറോ മലബാര്‍സഭാവിശ്വാസികള്‍ ലോകത്തെമ്പാടുമായി വ്യാപിച്ചുകിടക്കുന്നു.ലോകത്തിലെ ഏറ്റവും സജീവമായസഭയും, വലിയതോതില്‍ പൗരോഹിത്യത്തിലേയ്ക്കും സന്യാസത്തിലേയ്ക്കും ദൈവവിളി പ്രദാനം ചെയ്യുന്ന സഭ. മിഷനറി ദൗത്യങ്ങളില്‍ ലോകമെമ്പാടും ആ ഗോള കത്തോലിക്കാസഭയ്ക്ക് വലിയ പിന്തുണ ഈ സഭ പ്രദാനം ചെയ്യുന്നു.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ നേതൃത്വമേറ്റെടുത്തശേഷം ഒട്ടനവധി നവീനതകള്‍ സീറോ മലബാര്‍സഭയിലുണ്ടായി. പ്രധാനമായി സഭയില്‍ സമാധാനവും, കൂട്ടായ്മയും സംജാതമായതാണ് ആലഞ്ചേരി കാലഘട്ടത്തിന്റെ പ്രധാന സ-വിശേഷത. സമന്വയത്തിന്റെ പാത വെട്ടിതുറക്കാന്‍ പിതാവിന് സാധിച്ചിട്ടുണ്ടെന്നുളളത് ക്രൈസ്തവേതര നേതാക്കള്‍ പോലും സമ്മതിക്കുന്നു. വിശ്വാസികളുടെ നിര്‍ദ്ദേശങ്ങളെ സ്വീകരിച്ച്, അംഗീകരിച്ച് എല്ലവരേയും ഒരുമിപ്പിച്ച് കൊണ്ടുപോകാനുളള പ്രവണത വിശ്വാസികളില്‍ ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. വിവിധ ക്രൈസ്തവസഭകളുമായിട്ടുളള ബന്ധങ്ങളും അടുപ്പങ്ങളും വര്‍ദ്ധിച്ചു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ശ്രേഷ്ഠാചാര്യ കാലഘട്ടം സിറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ സുവര്‍ണ കാലഘട്ടമാണ്. ഒരു നൂറ്റാണ്ടില്‍ കൈവരിക്കാന്‍ ബുദ്ധിമുട്ടുന്ന വലിയ നേട്ടങ്ങളാണ് ചുരുങ്ങിയ കാലത്തിനിടയില്‍ സിറോ മലബാര്‍ സഭ മാര്‍ ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തില്‍ സ്വന്തമാക്കിയത്.സീറോ മലബാര്‍ സഭയില്‍ ജനാധിപത്യ രീതിയില്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട പിതാവിന്റെ എല്ലാവരാലും ഉള്ള സ്വീകാര്യത തന്നെ സഭയിലെ ഏറ്റവും വലിയ സാക്ഷ്യമാണ്.

സ്വന്തം ആരോഗ്യം പോലും വകവയ്ക്കാതെ ആലഞ്ചേരി പിതാവ് നടത്തിയ ലോകമിഷന്‍ പര്യടനം മിഷനറിമാരില്‍ ധൈര്യം പകര്‍ന്നു.നിരന്തര പരിശ്രമങ്ങളും, പ്രാര്‍ത്ഥനകളും കൊണ്ടാണ് സീറോമലബാര്‍ സഭയ്ക്ക് മെല്‍ബണ്‍, കാനഡ, ബ്രിട്ടന്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ രുപതകളും, സംവിധാനങ്ങളും ലഭ്യമായത്.എല്ലാവരേയും ഒരുമിപ്പിച്ചുകൊണ്ടുളള പ്രവര്‍ത്തനമാണ് ആലഞ്ചേരി പിതാവിന്റെ ദര്‍ശനം.

കേരളത്തില്‍ മാത്രം മുഖ്യമായി ഉണ്ടായിരുന്ന സിറോ മലബാര്‍ സഭ ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തിലും പരിശ്രമം വഴിയായും ആഗോള സഭയായി വളര്‍ന്നു. ഇന്ന് ഈ സഭക്ക് നാലു ഭൂഖണ്ഡങ്ങളില്‍ രൂപതകളും മറ്റു ഭൂഖണ്ഡങ്ങളില്‍ മിഷനുകളും ഉണ്ട്. സിറോ മലബാര്‍ സഭയുടെ വിശ്വാസ ചൈതന്യവും പ്രേഷിത തീക്ഷ്ണതയും ക്രൈസ്തവ ലോകത്തുനിന്നും മുഴുവന്‍ പ്രശംസ ഏറ്റുവാങ്ങി. ഇതര സഭകള്‍ക്ക് പ്രചോദനവും മാതൃകയുമായി ഇന്ന് സിറോ മലബാര്‍ സഭ നിലകൊള്ളുന്നു.

വത്തിക്കാൻ നിർദേശിച്ച വിധത്തിൽ സഭയിലെ എല്ലാ പ്രസ്ഥാനങ്ങളെയും ഒരു കുടക്കിഴിൽ കൊണ്ടുവന്നു. എല്ലാവരുടെയുംടൗത്യം ഒന്നാണെന്നുള്ള കാഴ്ചപ്പാടിൽ . ഫാമിലി, ലൈറ്റി &ലൈഫ് കമ്മീഷൻ രുപികരിച്ചു.

കത്തോലിക്കാ കോണ്‍ഗ്രസ്, അല്‍മായ കമ്മീഷന്‍, മാതൃവേദി തുടങ്ങിയ കൂട്ടായ്മകളെ സജീവമാക്കിയതില്‍ പിതാവിനുളള പങ്ക് നിസ്തുലമാണ്. അല്‍മായര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിക്കൊണ്ടുളള നീക്കങ്ങള്‍ നിരവധി പ്രശ്നങ്ങളും, പ്രതിസന്ധികളും അതിജീവിക്കുവാന്‍ സഭയ്ക്ക് കരുത്ത് നല്‍കി. പ്രൊ ലൈഫ് അപ്പോസ്‌തലെറ്റിന്റെ സാരഥിയായി പ്രൊ ലൈഫ് മേഖലയിൽ നേതൃരംഗത്തുണ്ടണ്ടായിരുന്ന അൽമായ ശുശ്രുഷകനെ അതിന്റെ ചുമതലകൾ ഏൽപ്പിച്ചു.
ഈ അപ്പോസ്‌തലെറ്റിന്റെ നേതൃത്വത്തിൽ ആണ് കേരളത്തിൽ ആദ്യമായി മുക ബധിരർ, കാഴ്ചപരിമിതർ എന്നിവരുടെ കൂട്ടായ്മയും വിശുദ്ധ കുർബാനയും നടത്തപ്പെട്ടു.
ജീവന്റെ സമഗ്ര സംരക്ഷണം -പ്രൊ ലൈഫിന്റെ ദർശനമായി സീറോ മലബാർ സഭയിൽ ഉയർന്നുവന്നു. അതുപോലെ ഒരോ പ്രസ്ഥാനത്തിലും നവികരണം സംഭവിച്ചു.

പ്രോലൈഫ് പ്രസ്ഥാനങ്ങൾക്ക്‌ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രോത്സാഹനം നൽകിയ ആധ്യാത്മികാചാര്യനാണ്‌ അദ്ദേഹം.മാർ ആലഞ്ചേരിയോളം മനുഷ്യജീവന്റെ സ്പന്ദനങ്ങൾക്ക് മാനവികതയുടെ മുഖം നൽകിയവർ വിരളമാണ്.വിശ്വാസികൾക്ക് ഏതു സമയവും സമീപിക്കാൻ അനുവാദം കൊടുക്കുന്നതും,വിയോജിപ്പുള്ളവരെ ശ്രവിക്കുന്നതും,ജനാധിപത്യ രീതിയിൽ പെരുമാറാൻ ശ്രമിക്കുന്നതും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു.

സാംസ്ക്കാരികാനുരുപണത്തിന്റെ കാര്യത്തില്‍ ഭാരതദര്‍ശനങ്ങളുടെ വഴിയിലുടെയുളള സഞ്ചാരം ആലഞ്ചേരി പിതാവിനെ ഇതര മത-ജാതികള്‍ക്ക് മാതൃകാസ്ഥാനത്ത് നിര്‍ത്തുവാന്‍ പര്യാപ്തമായി. ഇന്റെര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ക്രൈസ്തവസഭകളുടെ ഐക്യം കാത്തു സൂക്ഷിക്കുന്നതില്‍ വളരെ മുന്നോട്ട് പോകാനായത് സഭകള്‍ തമ്മിലുളള സൗഹൃദം ഏറെ വര്‍ദ്ധിപ്പിക്കാനിടയായി.ഫരീദാബാദ് രുപതാ സ്ഥാപനവും, മാണ്ഡ്യ രുപതയുടെയും മെല്‍ബണ്‍ രൂപതയുടെയും പരിധിവര്‍ദ്ധിപ്പിച്ചതും,ഗ്രേറ്റ് ബ്രിട്ടന്‍, മിസ്സിസാഗാ (കാനഡ),ഷംഷാബാദ്,ഹൊസൂര്‍, രൂപതകള്‍,യൂറോപ്പ് അപ്പോസ്‌തോലിക വിസിറ്റേഷന്‍,ന്യൂസിലാന്‍ഡ് അപ്പോസ്‌തോലിക വിസിറ്റേഷന്‍,റോമില്‍ സിറോ മലബാര്‍ സഭക്ക് പ്രൊക്യൂറ തുടങ്ങിയവ പിതാവിന്റെ കാലത്തെ സീറോ മലബാര്‍ സഭയുടെ ചരിത്രനേട്ടങ്ങളാണ്.

തന്റെ ബോധ്യങ്ങള്‍ക്കപ്പുറം സിനഡിന്റെയും, വിശ്വാസികളുടെയും തീരുമാനങ്ങള്‍ക്ക് അര്‍ഹിക്കുന്ന ആദരവും മൂല്യവും നല്‍കിയുളള പ്രയാണം,സഭയ്ക്ക് ഏറെ നവീനമായ പദ്ധതികള്‍ നടപ്പാക്കാനുളള ധൈര്യം പകര്‍ന്നു നല്‍കി. സഭാമക്കള്‍ നയിക്കപ്പെടേണ്ടത് പ്രദേശിക ചിന്താഗതികളാലല്ല, മറിച്ച വിശ്വാസത്തിന്റെ കാഴ്ചപ്പാടുകളാലും, ഐക്യത്തിനു വേണ്ടിയുളള ദാഹത്താലുമായിരിക്കണമെന്ന് പറയാനുളള ആര്‍ജ്ജവവും ഹൃദയവിശാലതയും മാര്‍ ആലഞ്ചേരി കാണിച്ചു.സത്യസന്ധമായി സഭാ ചരിത്രത്തെ വിലയിരുത്തി മുന്‍പോട്ടുകൊണ്ടുപോകുവാന്‍ സീറോ മലബാര്‍ സഭയെ പ്രാപ്തമാക്കിയത് ആലഞ്ചേരി പിതാവിന്റെ നിരന്ത ഇടപെടലുകളാണ്.

ജനങ്ങളോട് ഇടപെടുന്ന ശൈലിയില്‍ സൗഹൃദവും അടുപ്പവും വഴി അന്യമതസ്ഥരുടെ പോലും അംഗീകാരവും ആദരവും ബഹുമാനവും പിതാവ് നേടി. അതുവഴി സഭയെക്കുറിച്ച് ഒരു പോസിറ്റീവ് സമീപനം അവരുടെ ഭാഗത്തുനിന്നും ഉളവായി. സ്വന്തം, ജീവിതത്തിലൂടെ ക്രിസ്തുവിന്റെ ലാളിത്യം മുഖ മുദ്രയാക്കാന്‍ മാര്‍ ആലഞ്ചേരി പരിശ്രമിക്കുന്നു. സാധാരണക്കാരനെപ്പോലെ എപ്പോഴും സമൂഹത്തിന് പ്രാപ്യനായി. ആഘോഷങ്ങളേയും ധൂര്‍ത്തിനെയും ആഡംബരങ്ങളേയും ഒഴിവാക്കിക്കൊണ്ടുളള എളിമയുടെ ജീവിതം ഇന്നത്തെ സമൂഹത്തിനുളള പാഠമാണ്.

സ്വതന്ത്രചിന്തയെ അവഗണിക്കാതെ എല്ലാവരേയും മനസ്സിലാക്കാനുളള ഹൃദയം കൊണ്ടും, ജീവിതസാക്ഷ്യം കൊണ്ടും,ശുശ്രൂഷ കൊണ്ടുമാണ് യേശുവിനെ മുന്നോട്ട് വയ്ക്കേണ്ടതെന്ന് പിതാവ് തെളിയിച്ചു. നീതി ബോധം, ധാര്‍മ്മികമായ അഭിപ്രായങ്ങള്‍, സത്യസന്ധത, ലാളിത്യം, വിനയം എന്നിങ്ങനെയുളള മുല്യസംഹിതകളില്‍ ചിട്ടപ്പെടുത്തിയ ജീവിതം കൊണ്ട് ജീവിതവിശുദ്ധി കൈവരിയ്ക്കാന്‍ ശ്രമിക്കുന്ന അപൂര്‍വ്വം മെത്രാന്‍മാരില്‍ ഒരാളാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി.

സീറോ മലബാർ സഭയെ ഒരു വ്യക്തി സഭയാക്കി സ്വത്വബോധം നൽകാൻ ആലഞ്ചേരി പിതാവ് നടത്തിയ പ്രധാന ശ്രമമാണ് കുർബാന ഏകീകൃതക്രമം വിജയകരമായി നടപ്പാക്കിയത്.വിയോജിപ്പിന്റെ സ്വരങ്ങളെ പോസിറ്റീവ് ആയി കണ്ടു കൊണ്ട് സഭയില്‍ സമാധാനവും,കൂട്ടായ്മയും സംജാതമാക്കിയതാണ് ആലഞ്ചേരി കാലഘട്ടത്തിന്റെ പ്രധാന സവിശേഷത.കഠിനമായ എതിർപ്പുകളെ ദൈവത്തിന്റെ പരിപാലനായാൽ മറികടക്കാൻ ദൈവം തന്നെ പിതാവിന്റെ പാതയിൽ വഴി തെളിച്ചു എന്നതാണ് വാസ്തവം.

സമന്വയത്തിന്റെ പാത വെട്ടിതുറക്കാന്‍ പിതാവിന് സാധിച്ചിട്ടുണ്ടെന്നുളളത് ക്രൈസ്തവേതര നേതാക്കള്‍ പോലും സമ്മതിക്കുന്നു.വിശ്വാസികളുടെ നിര്‍ദ്ദേശങ്ങളെ സ്വീകരിച്ച്, അംഗീകരിച്ച് എല്ലവരേയും ഒരുമിപ്പിച്ച് കൊണ്ടുപോകാനുളള പ്രവണത വിശ്വാസികളില്‍ ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്.അധികാരത്തിന്റെ ദണ്ഡുകൊണ്ട് ആരെയും നോവിക്കാതെ അദ്ദേഹം നടത്തുന്ന ഇടപെടലുകൾ വിവിധ ക്രൈസ്തവസഭകളുമായിട്ടുളള ബന്ധങ്ങളും അടുപ്പങ്ങളും വര്‍ദ്ധിച്ചു.ഇതര സഭകള്‍ക്ക് പ്രചോദനവും മാതൃകയുമായി ഇന്ന് സിറോ മലബാര്‍ സഭ നിലകൊള്ളുന്നുവെങ്കിൽ അത് മാർ ആലഞ്ചേരിയുടെ വ്യക്തിപരമായ ബന്ധങ്ങൾ കൊണ്ടുകൂടിയാണ്.

പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ശ്രേഷ്ഠാചാര്യ കാലഘട്ടം സിറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ സുവര്‍ണ കാലഘട്ടമായിത്തീർന്നിരിക്കുന്നു.സീറോ മലബാര്‍ സഭയില്‍ ജനാധിപത്യ രീതിയില്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട പിതാവിന്റെ എല്ലാവരാലും ഉള്ള സ്വീകാര്യത തന്നെ സഭയിലെ ഏറ്റവും വലിയ സാക്ഷ്യമാണ്.അതുകൊണ്ടു തന്നെയാണ് സഭയിൽ ജനാധി പത്യം പുലരുന്നതും.നിയമ ലംഘനം നടത്തുന്നവർക്കെതിരെ നടപടികൾ എടുക്കാമായിരുന്നിട്ടും ക്രിസ്തുവിന്റെ ക്ഷമയും സ്നേഹവും കൊണ്ട് അദ്ദേഹം സഭയെ ഒരുമിച്ചു നിർത്തുന്നു.

സംഭാഷണങ്ങളിലെ മധുരമായ നര്‍മ്മം അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ ഒരു വര്‍ണ്ണക്കുട്ടാണ്. വേഗത്തില്‍ നടന്ന്, തോളത്തുതട്ടി, കുശലാന്വേഷണം നടത്തി ജനക്കുട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ആരെയും അവഗണിക്കാതിരിക്കാനുളള കരുതലും കാണിക്കുന്നു. സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ തീണ്ടാറില്ല; നിക്ഷിപ്ത താല്‍പര്യങ്ങളില്ലാതെ സഭയുടേയും വിശ്വാസികളുടെ കാഴ്ചപ്പാടുകളാണ് അദ്ദേഹത്തെ നയിക്കുന്നത്.സീറോ മലബാര്‍ വിശ്വാസികള്‍ക്ക് സഭാതലവനായ പിതാവിനോടുള്ള സ്‌നേഹവും താല്പര്യവും അദ്ദേഹത്തിന്റെ ജീവിത വിശുദ്ധി തന്നെയാണ്.

സീറോ മലബാര്‍ വിശ്വാസികള്‍ക്ക് സഭാതലവനായ പിതാവിനോടുള്ള സ്‌നേഹവും താല്പര്യവും അദ്ദേഹത്തിന്റെ ജീവിത വിശുദ്ധി തന്നെയാണ്.സാധാരണക്കാരനെപ്പോലെ എപ്പോഴും സമൂഹത്തിന് പ്രാപ്യനായിരിക്കുന്ന പിതാവിന് ഇന്ന് പൗരോഹിത്യ ജൂബിലിയുടെ പ്രാർത്ഥനാശംസകൾ നേരുന്നു

ടോണി ചിറ്റിലപ്പിള്ളി

സെക്രട്ടറി, അൽമായ ഫോറം, സീറോ മലബാർ സഭ.

ആശംസകൾ

നിങ്ങൾ വിട്ടുപോയത്