സ്വർണ്ണം പോലെ തിളങ്ങുന്ന വിശ്വാസം, മഞ്ഞു പെയ്തിറങ്ങുന്ന അനുഭവങ്ങൾ..

“ഓർത്തുനോക്കുമ്പോൾ എല്ലാം ദൈവഹിതം പരിപു ർണ്ണതയിലെത്താനുള്ള നിമിത്തങ്ങളായിരുന്നുവെന്നുമാത്രം… അതെ ഒരു ഇതിഹാസത്തിൽ മുങ്ങിത്താണ അനുഭവങ്ങൾകൊണ്ട് സമ്പന്നമാണ് ആ ജീവിതം. ആത്മീയതയുടെ ആയിരം സൂര്യതേജസ്സുള്ള ഇതിഹാസം. തീർച്ചയായും എല്ലാ അർത്ഥത്തിലും ഒരു വിശുദ്ധനാണ്, ഞാനറിയുന്നു ബെനഡിക്ട്ട് പതിനാറാ മൻ.”

ഈ വാക്കുകൾ കേരളത്തിലെ പ്രശസ്ത ഹൃദ്രോഗവിധക്തൻ ഡോ. ജോർജ് തയ്യിലിന്റെതാണ്.258-പേജുകളുള്ള പുസ്തകത്തിലെ ഏറ്റവും അവസാനം എഴുതിയ വാക്കുകളാണിത്.21-അദ്ധ്യായങ്ങളിലായി എഴുതിയ ജീവിതാനു ഭവങ്ങൾ വളരെ നല്ല പാരായണാനുഭവം ലഭിച്ചു.വളരെ മനോഹരമായി നടന്ന പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചിരുന്നു. അവതാരിക എഴുതിയ ഡോ. കെ എസ്. രാധാകൃഷ്ണൻ സാറും, പുസ്തകം ഏറ്റുവാങ്ങിയ ജസ്റ്റിസ് സിറിയക്ക് ജോസഫ് സാറും” സ്വർണ്ണം അഗ്നിയിലെന്നപോലെ “-എന്ന പുസ്തകത്തേക്കുറിച്ച് നിരവധി അനുഭവങ്ങൾ പറഞ്ഞിരുന്നു.

തന്റെ ഹൃദയത്തിൽ സ്ഥാനം നേടിയ ജോസഫ് റാറ്റ്സിങ്ങറച്ചനുമായുള്ള അടുപ്പത്തിൽ ആരംഭിച്ച സ്നേഹ സൗഹൃദം എങ്ങനെ ആരംഭിച്ചുവെന്ന് രണ്ടാം അധ്യായത്തിൽ വിശദീകരിക്കുന്നു.പിന്നീട് കഷ്ട്ടപ്പാടുകളുടെ ചെറുപ്പകാലം, മുതലുള്ള ജീവിതാനുഭവങ്ങൾ പറയുന്നതിനിടയ്ക്ക് അച്ചൻ കർഡിനാൾ, പടിപടിയായി കത്തോലിക്ക സഭയുടെ മാർപ്പപായായി ഉയർത്തുംവരെയുള്ള കാര്യങ്ങൾ തുടർന്നുള്ള അധ്യായങ്ങളിൽ വക്തമാക്കുന്നു.

നന്മയുടെ വിശുദ്ധിയും തിന്മയുടെ നഷ്ട്ടവും, അന്ന് ദൈവം എവിടെയായിരുന്നു.?,പ്രാർത്ഥനയെന്ന മഹാത്ഭുതം, ഈ ഭൂമിയിൽ മനുഷ്യൻ ആയിരിക്കുന്നത് എന്തിനുവേണ്ടി?,സർവോദയം കുര്യനെ ഓർക്കുമ്പോൾ, മധുരം കുറഞ്ഞുപോയ പത്താമത്തെ ആപ്പിൾപഴം,.. എന്നിവ വായിക്കുമ്പോൾ ഉറച്ച ഈശ്വരവിശ്വാസമുള്ള ഒരു ഡോക്ടറെ കാണുവാൻ കഴിയുന്നു. മനുഷ്യമനസ്സിന്റെ നന്മകൾ, പ്രാർത്ഥന, വിശ്വാസം എന്നിവയെല്ലാം നമ്മുടെ മനസ്സിൽ പതിയുന്നു.

മകൻ,ഭർത്താവ്, പിതാവ്,ഡോക്ടർ, സാമൂഹ്യപ്രവർത്തകൻ എന്നിങ്ങനെ എങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോയിയെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.

എഴുത്തിന്റെ നീറുന്ന പിൻപുറങ്ങളിൽ -എന്ന അദ്ധ്യായത്തിൽ വിശ്വ്യപ്രസിദ്ധ എഴുത്തുകാരെക്കുറിച്ചും കൃതികളെക്കുറിച്ചും വ്യക്തമാക്കുന്നു.ഴാൻ ഡോമിനിക്ക് 132 -പേജുകളുള്ള പുസ്തകം എഴുതുവാൻ രണ്ട് ലക്ഷം പ്രാവശ്യം കണ്ണ് ചിമ്മിയ ചരിത്രം എഴുതിയത് വായിക്കുമ്പോൾ കണ്ണുകൾ നിറയും.

അക്ഷരങ്ങൾ മനുഷ്യമനസ്സുകളെ നോമ്പര പ്പെടുത്തുന്നതോടൊപ്പം പ്രകാശത്തിലേയ്ക്കും പ്രത്യാശയിലേയ്ക്കും കൈപിടിച്ചുകൊണ്ടുപോകുന്നുവെന്നു അദ്ദേഹം പറയുന്നു. ഈ പുസ്തകം എഴുതിയ നാളുകളിലുണ്ടായ ആരോഗ്യപ്രശ്നങ്ങളും, അത് അതിജീവിച്ചതും വ്യക്തമാക്കിയിട്ടുണ്ട്. അപ്പോഴെല്ലാം കൂടെ എപ്പോഴുമുണ്ടായിരുന്ന ഭാര്യ ഡോ. ശുഭയെക്കുറിച്ച് ആദരവോടെ പരാമർശിച്ചിട്ടുണ്ട്. ഈ വീശിഷ്ട ഗ്രന്ഥം സമർപ്പിച്ചിരിക്കുന്നത്ആർക്കാണെന്ന് അറിയുന്നത് നന്നായിരിക്കും. “സ്നേഹിക്കാനും ക്ഷമിക്കാനും, സ്തുതിക്കാനും, സഹിക്കാനും എന്നെ പഠിപ്പിച്ച പ്രിയപ്പെട്ട ശുഭയ്ക്ക് “-എന്നാണ് ആ വാക്കുകൾ.

തന്റെ ഗുരുവും സുഹൃത്തുമായ ബെനഡിക്റ്റ് പതിനാറാ മൻ മാർപാപ്പയുടെ ജീവിതരേഖ നാലുപേജിൽ നാൾവഴികളായി ഉൾപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് വിശുദ്ധ പത്രോസ് മുതൽ ഫ്രാൻസിസ് മാർപാപ്പ വരെയുള്ളവരുടെ ചിത്രങ്ങൾ, കാലഘട്ടം എന്നിവ 30-പേജുകളിൽ ചേർത്തിരിക്കുന്നു.

മാധ്യമപ്രവർത്തകനായി പ്രവർത്തിച്ച ഒരു പാലാക്കാരൻ, പിന്നീട് വീട്ടുകാരുടെ നിർബന്ധം അനുസരിച്ച് കയ്യിൽ ഒരു ഡിഗ്രി സർട്ടിഫിക്കറ്റുമായി ജർമ്മനിയിൽ എത്തുന്നു.

പോകാനുണ്ടായ സാഹചര്യം, ചെന്നപ്പോൾ നേരിട്ട അനുഭവങ്ങലിലേയ്ക്ക് തിരിഞ്ഞുനോക്കുന്നു. അപ്പോൾ നിരവധി വ്യക്തികളും പ്രസ്ഥാനങ്ങളും, സംഭവങ്ങളും അദ്ദേഹം സ്മരിക്കുന്നു.തന്റെ ജീവിതത്തെ ഏറെ സ്വാധിനിച്ച മാർപാപ്പയ്ക്കുള്ള ആദരപൂജയാണ് ഈ പുസ്തകം.

മാർപാപ്പയുടെ വേർപാടിന് മുമ്പ് മലയാളത്തിൽ എഴുതിയ ഈ പുസ്തകം ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലെ എല്ലാ മാധ്യമങ്ങളും ഈ പുസ്തകത്തേക്കുറിച്ച് നല്ല വാർത്തകളും വിശകലങ്ങളും നൽകിയത് ഓർക്കുന്നു.

ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടപ്പോൾ ഡോ. ജോർജ് തയ്യിലിന്റെ അനുഭവങ്ങൾ കേൾക്കുവാൻ സാധിച്ചു.

പുസ്തകത്തിൽ എഴുതിയ വാക്കുകൾ അപ്പോഴും ഡോ. തയ്യിൽ പറഞ്ഞു. “പാപ്പ വിശുദ്ധനാണ്.”.

നിരവധി ശ്രദ്ധ്യേയമായ പുസ്തകങ്ങൾ എഴുതിയ ഡോ. ജോർജ് തയ്യിലിന്റെ ജീവിതസഞ്ചാരക്കുറിപ്പുകൾ വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു.

കത്തോലിക്ക വിശ്വാസം ജീവിതത്തിൽ പാലിക്കുന്ന ഡോക്ടർ ജോർജ് തയ്യിലിനെ പേജുകളിലൂടെ, നമുക്ക് വ്യക്തമായി കാണുവാൻ കഴിയുന്നത് സന്തോഷം നൽകുന്നു.ഡി സി ബുക്‌സ്‌ ആണ് ഈ പുസ്‌തകം വായനക്കാരിലെത്തിക്കുന്നത് .

ശാലോം ടി വിയുടെ ഒരു പ്രോഗ്രാമിന് ഡോക്ടർ. തയ്യിൽ നേതൃത്വം നൽകിയിരുന്നു. അതിന്റെ പേര് “ഡിവൈൻ ഹീലർ “-എന്നായിരുന്നു. ഈ പുസ്തകം വായിച്ചുകഴിയുമ്പോൾ നമുക്കും പറയുവാൻ കഴിയും. ഡിവൈൻ ഹീലർ.

സാബു ജോസ് .എറണാകുളം .

9446329343

.

നിങ്ങൾ വിട്ടുപോയത്