കൊച്ചി – കാക്കനാട്: ചങ്ങനാശ്ശേരി അതിരൂപതാവൈദികനായ ഫാ. ജോസഫ് (പ്രകാശ്) മറ്റത്തിലിനെ സീറോമലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ രണ്ടാമത്തെ വൈസ് ചാൻസലറായി മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് നിയമിച്ചു.

ഫാ. പ്രകാശ് മറ്റത്തിൽ ജനുവരി മൂന്നിന് കാക്കനാട് മൗണ്ട് സെന്റ് തോമസിലെത്തി ഉത്തരവാദിത്വം ഏറ്റെടുത്തു.

ചങ്ങനാശ്ശേരി അതിരൂപതയിലെ തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന ഇടവകയിൽ മറ്റത്തിൽ പി.എ. മാത്യുവിന്റെയും എൽസമ്മയുടെയും മകനായി 1983ൽ ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരിയിലും മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരിയിലുമായി വൈദിക പരിശീലനം പൂർത്തിയാക്കി.

2011 ജനുവരി ഒന്നിന് ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പിതാവിൽനിന്ന് വൈദികപട്ടം സ്വീകരിച്ച അദ്ദേഹം അതിരമ്പുഴ ഫൊറോന ഇടവകയിൽ അസി. വികാരിയായും അതിരൂപതാകേന്ദ്രത്തിൽ ഹൗസ് പ്രൊക്കുറേറ്റർ, ആർക്കിവിസ്റ്റ് എന്നീ നിലകളിലും സേവനം ചെയ്തു. തുടർന്ന് ഉപരിപഠനത്തിനായി റോമിലേക്ക് അയക്കപ്പെട്ട അച്ചൻ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പൗരസ്ത്യ കാനൻനിയമത്തിൽ ഡോക്ടറേറ്റ് പ്രശംസനീയമാംവിധം കരസ്ഥമാക്കി.

റോമിലെ ഉപരിപഠനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം ചങ്ങനാശ്ശേരി അതിരൂപതയിലെ പുന്നമട സെന്റ് മേരീസ് ഇടവകയിൽ വികാരിയായി സേവനം ചെയ്യുമ്പോഴാണ് സഭാകേന്ദ്രത്തിലേക്കു നിയമിതനാകുന്നത്.

ഫാ. ആന്റണി വടക്കേകര വി. സി.


പി. ആർ. ഒ. & സെക്രട്ടറി, മീഡിയ കമ്മീഷൻ

ജനുവരി 04, 2023

നിങ്ങൾ വിട്ടുപോയത്