എറണാകുളം ലൂർദ്ദ് ഹോസ്പിറ്റലിൽ ചികത്സ തേടിയിരുന്ന അദ്ദേഹം ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. ബുധനാഴ്ച്ച ( 15.06.2022) രാവിലെ 7.00 മണി മുതൽ എഴുപുന്ന നീണ്ടകരയിലെ പരേതൻ്റെ സ്വവസതിയിൽ മൃതദേഹം പൊതുദർശനത്തിനു വെയ്ക്കുന്നതായിരിക്കും.വൈകീട്ട് 4 :00 മണിക്ക് ശവസംസ്ക്കാര ശുശ്രുഷകൾ അദ്ദേഹത്തിൻ്റെ ഇടവകയായ നീണ്ടകര സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ആരംഭിക്കും.

1957 ജൂലൈ 10 ന് എഴുപുന്ന നീണ്ടകരയിൽ വടക്കേവീട്ടിൽ പരേതരായ ഈശിയുടെയും ത്രേസ്യയുടെയും മകനായി ജനിച്ച അദ്ദേഹംആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ വൈദിക പഠനം പൂർത്തിയാക്കി.

1983ൽ കൊച്ചി മെത്രാൻ ജോസഫ് കുരീത്തറയിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു. അദ്ദേഹം, കൊച്ചി രൂപത അസോസിയേറ്റ് പ്രൊക്യുറേറ്ററായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

കൊച്ചി രൂപത പ്രൊക്യുറേറ്ററായും ഉപദേശക സമിതി അംഗമായും രൂപത കൺസ്ട്രക്ഷൻ സമിതി അംഗമായും കൊച്ചി രൂപതയിലെ സിഐപിടി പ്രിൻറിംഗ് പ്രസ്സ് മാനേജരായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.സെൻറ് ജോസഫ് വല്ലേത്തോട്, സെൻറ് ജോസഫ് കുമ്പളം, സെൻറ് ജോസഫ് നോർത്ത് കുമ്പളങ്ങി, ഹോളി ഫാമിലി നസ്രേത്ത്, സെൻറ് അഗസ്റ്റിൻസ് അരൂർ, സാൻജോസ് കുമ്പളങ്ങി, തുടങ്ങിയ ഇടവകകളിൽ വികാരിയായും സേക്രഡ് ഹാർട്ട് കുമ്പളങ്ങി, സെൻ്റ് ജോസഫ് വല്ലേത്തോട് എന്നിവിടങ്ങളിൽ പ്രീസ്റ്റ് ഇൻ ചാർജ് ആയും തോപ്പുംപടി സെൻറ് സെബാസ്റ്റ്യൻസ്, സാന്ത ക്രൂസ് കത്തീഡ്രൽ ബസിലിക്ക എന്നീ ഇടവകകളിൽ അസിസ്റ്റൻ്റ് വികാരിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആറു വർഷക്കാലത്തേക്ക് ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇക്വഡോറിലെ എസ്മെറാൾഡ് രൂപതയിൽ മിഷണറിയായും പ്രവർത്തിച്ചിരിന്നു.

ജോർജ്ജ്, സി. മേരി, സുസാനി, സി. ബെറ്റി എന്നിവർ സഹോദരങ്ങളാണ്.

നിങ്ങൾ വിട്ടുപോയത്