https://www.facebook.com/watch/?v=660296495402062&extid=WA-UNK-UNK-UNK-AN_GK0T-GK1C&ref=sharing

വന്യമൃഗങ്ങൾക്ക് നൽകുന്ന പരിഗണനയെങ്കിലും കർഷകർക്ക് നൽകണം.
– പ്രൊ ലൈഫ്
കൊച്ചി. രാജ്യത്തെ ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന കർഷകരും അവരുടെ ജീവിതം തന്നെയായ കാർഷികമേഖലയും സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്.
കർഷകപെൻഷൻ, വിലതകർച്ച, പട്ടയപ്രശ്നം, പരിസ്ഥിതിലോല മേഖലകളുടെ പ്രഖ്യാപനം, വന്യമൃഗശല്യം, തുടങ്ങിയ നിരവധി പ്രശ്നങ്ങൾ കർഷകരെ നിരന്തരം വല യ്ക്കുകയാണെന്നു സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി.


ജനിച്ചമണ്ണിൽ ജീവിക്കാൻ പാടുപെടുന്ന കർഷകരേക്കാൾ പരിഗണന കാട്ടുമൃഗങ്ങൾക്ക് ലഭിക്കുന്നത് കാണുമ്പോൾ, മലയോര കർഷകരെ സംരക്ഷിത പട്ടികയിൽപ്പെട്ട കാട്ടുമൃഗങ്ങളുടെ പരിഗണനയെങ്കിലും പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
പ്രകൃതിയെ സ്നേഹിക്കുന്ന പുതിയ തലമുറയിൽ കർഷകരുടെ മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാർഷിക സംസ്കാരം വളർത്തുവാനുള്ള പരിശ്രമം സർക്കാരിന്റെയും സാമൂഹ്യപ്രസ്ഥാനങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.