തൃശ്ശൂർ അതിരൂപതയിൽ കുടുംബ പ്രേഷിത ദൗത്യം ഏറ്റെടുത്തു നടത്തുന്ന ദമ്പതീ സംഘടനകളുടെ പ്രതിനിധികളോടൊപ്പം ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് ഡിസംബർ 26ന് തിരുക്കുടുംബ തിരുനാൾ ആഘോഷിച്ചു. 2009ൽ ലോഫ് ആരംഭിച്ചതിന്റെ 12-ആം വാർഷികം കൂടിയായിരുന്നു, ഈ വർഷത്തെ തിരുക്കുടുംബ തിരുനാൾ ദിനം. ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് കൂട്ടായ്മയിലെ ദമ്പതകളോടൊപ്പം ഷേൺസ്റ്റാറ്റ് ഫാമിലി മൂവ്മെന്റ്, ഏകം ദമ്പതീ ധ്യാനം, ജീസസ് യൂത്ത് ഫാമിലി സ്ട്രീം, ഹോളി ഫാമിലി ലേ അസോസിയേഷൻ, ട്രിനിറ്റി കപ്പിൾസ് മിനിസ്ട്രി എന്നീ സംഘടനകളിലെ അംഗങ്ങളും ഉൾപ്പെടെ 75 കുടുംബങ്ങൾ പങ്കെടുത്തു.

കുടുംബങ്ങളുടെ നന്മക്കായി പ്രവർത്തിക്കുന്ന സമർപ്പിത കുടുംബങ്ങൾ തൃശ്ശൂർ അതിരൂപത ആഗോള സഭക്ക് നൽകുന്ന മാതൃകയാണ് എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത പറഞ്ഞു. കുടുംബ വർഷത്തിൽ പ്രാദേശിക കുടുംബ സംഗമങ്ങൾ നടത്തണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം തൃശ്ശൂർ അതിരൂപതയിലെ കുടുംബ സംഗമം 2022 മെയ് മാസം 13, 14, 15 തീയതികളിൽ നടക്കും എന്ന് അഭിവന്ദ്യ പിതാവ് പ്രഖ്യാപിച്ചു. കുടുംബ പ്രേഷിത ദൗത്യം ഏറ്റെടുത്തു നടത്തുന്ന ദമ്പതീ സംഘടനകളെല്ലാം ഈ കാര്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പിതാവ് ഓർമ്മിപ്പിച്ചു. അഭിവന്ദ്യ മാർ ടോണി നീലങ്കാവിൽ പിതാവ് അനുഗ്രഹപ്രഭാഷണം നടത്തി. വികാരി ജനറൽമാരായ മോൺ. ജോസ് വല്ലൂരാൻ, മോൺ. തോമസ് കാക്കശ്ശേരി, ഡയറക്ടർ ഫാ. ഫ്രാൻസിസ് ആളൂർ, ഫാ. ഡെന്നി താണിക്കൽ, ഫാ. പീറ്റർ പഞ്ഞിക്കാരൻ, ഫാ. വിൽസൺ പാറേക്കാട്ടിൽ, സി. റീന CHF, ദമ്പതീ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ലോഫ് പ്രസിഡന്റ് ദമ്പതികളായ ഡോ. ടോണി ഡോ സുനി ദമ്പതികൾ സ്വാഗതം പറഞ്ഞു. ഡോ. ജോർജ് ലിയോൺസ് അനി ദമ്പതികൾ നന്ദിയും പറഞ്ഞു. ഫാൻസ് ഓഫ് ജീസസ് അവതരിപ്പിച്ച മ്യൂസിക് ബാൻഡ് മനോഹരമായി.

നിങ്ങൾ വിട്ടുപോയത്