ജീവിതത്തിൽ മനുഷ്യനിൽ ആശ്രയിക്കുമ്പോൾ നാം ലഞ്ജിക്കേണ്ടി വരാറുണ്ട്. യേശുവിൽ പൂർണ്ണമായി വിശ്വസിക്കുന്നവന് ജീവിതത്തിൽ ഒരിക്കലും ലഞ്ജിക്കേണ്ടി വരാറില്ല. എന്നാൽ യേശുവിൽ വിശ്വസിച്ചിട്ടും ലഞ്ജിക്കേണ്ടി വന്നാൽ നാം പൂർണ്ണഹൃദയത്തോടെ യേശുവിൽ വിശ്വസിക്കാത്തത് കൊണ്ടാണ്. ജീവിതത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ, കൂടെ നിൽക്കും എന്ന് കരുതിയവർ പോലും തള്ളി പറയുമ്പോൾ,മുന്നോട്ട് എല്ലാ വഴികളും അടഞ്ഞു എന്ന് തോന്നുമ്പോൾ ഓർക്കുക കർത്താവ് നമ്മുടെ കൂടെയുണ്ട്. ലോകം മുഴുവൻ നിനക്ക് എതിരെ നിന്നാലും ലോകത്തെ കീഴടക്കിയവൻ നിന്നെ തിരഞ്ഞെടുത്ത് നിന്റെ വലതുകരം പിടിച്ചിരിക്കുന്നതിനാൽ നിനക്ക് ലജ്ജിക്കേണ്ടി വരുകയില്ല. ചില തടസ്സങ്ങൾ, പ്രതിസന്ധികൾ , നമ്മുടെ ജീവിതത്തിൽ എപ്പോഴും കൂടെ നടക്കുന്ന ഈശോയെ കണ്ടെത്താനുള്ള അവസരങ്ങളാണ്

ദൈവത്തിന്റെ തിരുമുഖത്തേയ്ക്ക് നോക്കിയ ആരും ലഞ്ജിക്കേണ്ടി വന്നിട്ടില്ല. നാം വചനം നോക്കിയാൽ അബ്രാഹം, ജോസഫ്, ദാവീദ്, ദാനീയേൽ തുടങ്ങിയവരെല്ലാം കർത്താവിനെ പൂർണ്ണമായി വിശ്വസിച്ച് ഇറങ്ങി തിരിച്ചവർ ആയിരുന്നു. അവർക്ക് ആർക്കും ലഞ്ജിക്കേണ്ടി വന്നില്ല, ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുക തന്നെ ചെയ്തു. പുതിയ നിയമത്തിലേയ്ക്ക് നോക്കിയാൽ ആൽമീയ അനുഗ്രഹം ആണ് കൂടുതൽ പ്രദാനം ചെയ്യുന്നതെങ്കിലും, ജീവിതത്തിന് ആവശ്യമായ എല്ലാ ഭൗതിക അനുഗ്രഹങ്ങളും ദൈവം നൽകുന്നു. നമ്മുടെ ജീവിതത്തിൽ പ്രശ്നങ്ങൾ വരുന്നത് നമ്മളെ ലഞ്ജിപ്പിക്കാനല്ല, ദൈവത്തിന്റെ മഹത്വം നമ്മളുടെ ജീവിതത്തിൽ പ്രകാശിപ്പിക്കുന്നതിനു വേണ്ടിയാണ്.

ഫറവോയെ ഉയർത്തിയതും ഫറവോയുടെ ഹൃദയം കഠിനമാക്കിയതും ഇസ്രായേൽ ജനത്തെ അടിമത്തത്തിൽ നിന്നും മോചിപ്പിക്കാൻ ആയിരുന്നു…അതുപോലെ തന്നെ ചില വേദനകളിലൂടെ ക്രൂശിതനെ കാണാനായി നമ്മുടെ ഹൃദയ കണ്ണുകൾ തുറക്കപ്പെടുന്നു.. കുരിശിലെ സ്നേഹം തിരിച്ചറിഞ്ഞ് ആ സ്നേഹത്തിൽ ആഴപ്പെടുമ്പോൾ കർത്താവിൽ നിന്നും അളവില്ലാതെ ഒഴുകുന്ന അനുഗ്രഹങ്ങൾ നമ്മുടെ ജീവിതത്തിലേയ്കും കടന്നു വരുന്നു..നമ്മുടെ ജീവിതത്തെ അനുഗ്രഹിക്കാൻ വേണ്ടതെല്ലാം അവിടുന്ന് കുരിശിൽ പൂർത്തീകരിച്ചതാണ്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ

Phone 9446329343

നിങ്ങൾ വിട്ടുപോയത്