എത്തിയോപ്യയിൽ ജനസംഖ്യയുടെ 70 ശതമാനം ക്രൈസ്തവർ, പകുതിയിലധികം ഓർത്തോഡോക്സ് ക്രൈസ്തവർ. നാല് കോടി അടുത്ത് അംഗസംഖ്യ.Tewahedo Orthodox Church എന്ന് അറിയപ്പെടുന്നു. പുരാതന ജീസ് ഭാഷയിൽ ഒന്നായ, ഏകസ്ഥമായ ഓർത്തോഡോക്സ് സഭ എന്ന് അർത്ഥം. ഓറിയന്റൽ ഓർത്തോഡോക്സ് വിശ്വാസമായ ക്രിസ്തുവിൻറെ ഏക സ്വഭാവത്തെ (Miaphysitism) സൂചിപ്പിക്കുന്നു.

AD ഒന്നാം നൂറ്റാണ്ടിൽ സുവിശേഷകൻ പീലിപ്പോസ് (അപ്പോസ്തോലൻ പീലിപ്പോസ് അല്ല) ക്രൈസ്തവ മതം പ്രചരിപ്പിച്ചു. AD 330 -ൽ അഷം/അക്സൂമൈറ്റ് ഈസാന രാജാവ് ക്രൈസ്തവ മതം സ്വീകരിച്ചു. ഈജിപ്തിലെ കോപ്റ്റിക് സഭയുടെ സാഹോദര്യത്തിൽ വളർന്നു 1959 -ൽ കോപ്റ്റിക് സഭയുടെ നേതൃത്വം,

എത്തിയോപ്യൻ സഭയെ സ്വതന്ത്രമായി പ്രഖ്യാപിച്ചു. ഓറിയന്റൽ ഓർത്തോഡോക്സ് സമൂഹത്തിലെ പ്രമുഖ സഭയാണ് എത്തിയോപ്യൻ ഓർത്തോഡോക്സ്‌ സഭ. എറിട്രിയൻ സഭ ഇതേപോലെ തന്നെ കോപ്റ്റിക്-എത്തിയോപ്യൻ സഹായത്തിൽ വളർന്നു, 1993 -ൽ എത്തിയോപ്യൻ സഭയിൽ നിന്ന് സ്വതന്ത്ര സഭയായി. 1600 അധികം വർഷങ്ങൾ കോപ്റ്റിക് ബന്ധം.

അനുബന്ധമായി മനസ്സിലാക്കേണ്ടത്,

17 -ആം നൂറ്റാണ്ടിൻറെ അവസാനം മാത്രം തുടങ്ങി വയ്ക്കുകയും, 1912 -ൽ സിറിയൻ സുറിയാനി സഭയിൽ നിന്നു പ്രധാന കാനോനിക പാത്രിയർക്കീസ് മോർ അബ്ദേഡ് മശിഹോ സ്വതന്ത്രമാക്കുകയും ചെയ്ത മലങ്കര ശുദ്ധ നസ്രാണി സഭയിൽ മാത്രമേ ഇപ്പോഴും പട്ടത്തിന്റെ പേരിൽ തർക്കവും കൊലവിളിയും നടക്കുന്നുള്ളൂ! റഷ്യൻ ഓർത്തോഡോക്സ്‌ സഭയുടെ തണലിൽ വളർന്ന അസംഖ്യം ചെറു ഓർത്തോഡോക്സ്‌ സമൂഹങ്ങളിലും, കൗദാശിക സഹകരണത്തിൻറെ പേരിൽ മുതലെടുപ്പും, സിറിയൻ സുറിയാനി മോഡൽ അക്രൈസ്തവമായ പീഡനങ്ങളും കാണുന്നില്ല.

ജൂബിലീസ് ബൈബിൾ

81-84 പുസ്തകങ്ങൾ ആണ് എത്തിയോപ്യൻ ബൈബിൾ. ഉൽപ്പത്തി മാത്രം 50 പുസ്തകങ്ങൾ അടങ്ങിയ ബ്രഹത്തായ ജൂബിലീസ് ബൈബിൾ എന്ന് അറിയപ്പെടുന്നു. ആദ്യ പുരാതന സചിത്ര ബൈബിളും (നാലാം നൂറ്റാണ്ട്) എത്തിയോപ്യൻ പൈതൃകത്തിനു സ്വന്തം. അടുത്ത കാലത്തു തിഗ്രൈ മലയിലെ മഠത്തിൽ കണ്ടെടുത്തു. ആടിൻറെ തുകലിൽ, പുരാതന എത്തിയോപ്യൻ “ജീസ്” (Ge’ez) ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നു.

ഉടമ്പടി പേടകം – Ark of the Covenant ===========================അഥവാ Ark of the Testimony – സാക്ഷ്യ പേടകം – എത്തിയോപ്യൻ പൈതൃകത്തിൻറെ ഭാഗം. ശലോമോൻ രാജാവിൻറെ ആരാധിക എത്തിയോപ്യൻ ഷേബാ രാജ്ഞിക്കു ശലോമോനിൽ ജനിച്ച മകൻ – മെനെലിക് ഒന്നാമൻ – വഴി പെട്ടകം എത്തിയോപ്യയിൽ എത്തി എന്ന് പാരമ്പര്യം. അഷാമിലുള്ള ടീഗ്രെയ്‌ പട്ടണത്തിൽ, (Axum -Tigray) വി. മാതാവിൻറെ നാമത്തിലുള്ള ദേവാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു. പരമ്പരാഗതമായി തിരഞ്ഞെടുക്കപ്പെടുന്ന ഒരേഒരാൾമാത്രം ഇതിൻറെ പരിചരണ ചുമതല നിർവഹിക്കുന്നു. പത്തുകൽപ്പനകളുടെ രണ്ടു കൽ ഫലകം, അഹരോൻറെ തളിർത്ത വടി, മന്നാ നിക്ഷേപിച്ച ചെപ്പ് ഇവ യഹൂദരുടെ അതിവിശുദ്ധമായ ഈ ഉടമ്പടി പേടകത്തിൽ ഉണ്ട് എന്നാണു ജൂത പാരമ്പര്യം. BC 586 -ൽ ബാബിലോലോണിയൻ യുദ്ധത്തിൽ ഇത് മോഷണം പോയതായി ജൂത ചരിത്രം സാക്ഷിക്കുന്നു.

12 -ആം നൂറ്റാണ്ടിൽ=

=ഒറ്റ പാറയിൽ (monolithic blocks) കൊത്തിയെടുത്ത 11 പള്ളികൾ ആണ് എത്തിയോപ്യൻ ക്രൈസ്തവതയുടെ മറ്റൊരു അത്യപൂർവ്വ ‌പൈതൃകo, UNESCO ലോക പൈതൃക സമ്പത്തായി പ്രഖ്യാപിച്ചിരിക്കുന്നു. തൂണുകൾ, ചുമരുകൾ, മേൽക്കൂര, കതകുകൾ, ജനാലകൾ എല്ലാം പാറയിൽ കൊത്തിയെടുത്തിരിക്കുന്നു. ഇവ ഭൂമി നിരപ്പിനു താഴെയാണ് സ്ഥിതിചെയ്യുന്നത്.

Climbing Monks / Bahtawi

എത്തിയോപ്യൻ മരുഭൂമിയിലെ മണൽ ഗുഹകൾക്ക് പുറമേ, മലകളിൽ ഉള്ള ഗുഹകളിൽ ഏകാന്ത വാസം നടത്തുന്ന സന്യാസിവര്യന്മാർ എത്തിയോപ്യൻ ഓർത്തോഡക്‌സിയുടെ മറ്റൊരു സവിശേഷ അടയാളമാണ്. Climbing Monks എന്ന് ഇവർ അറിയപ്പെടുന്നു. ചെങ്കുത്തായ പാറകളിൽ/മലകളിൽ ഉള്ള പൊത്തുകളിൽ ഇവർ വസിക്കുന്നു. “Bahtawi”: സ്വതന്ത്ര താപസ വർഗമാണ്. യോഹന്നാൻ സ്നാപകൻറെ പുതു തലമുറ എന്ന് അറിയപ്പെടുന്നു. അതികഠിനമായ സന്യാസ ജീവിതം നയിക്കുന്നു. രാജാവിനെ ഉൾപ്പടെ, ഈ ലോകത്തു ആരെയും കീഴ്പ്പെട്ടു അംഗീകരിക്കുന്നില്ല. ഏകാന്തവാസികൾ ആയതിനാൽ, ഇവരുടെ അസ്ഥികൂടം പലപ്പോഴും പാറപൊത്തുകളിൽ നിന്ന് കണ്ടെടുക്കപ്പെടാറുണ്ട്. ഈ രണ്ടു വിഭാഗം സന്യാസിമാർ, എത്തിയോപ്യൻ ഓർത്തോഡക്‌സ് ക്രൈസ്തവതയുടെ ഏറെ വേറിട്ട കാഴ്ച്ചയാണ്.

അനിൽ ജി ജോർജ്

നിങ്ങൾ വിട്ടുപോയത്