ക്രിസ്മസ്സിന്റെ പിറ്റേന്ന് വിവാഹമെന്നതും ഒരു ഭാഗ്യംതന്നെ. പുണ്യവും.

ഭർത്താവുംഭാര്യയും മര്യാദക്കാരായാൽഅതിന്റെ ഗുണം മക്കൾക്കുംഉണ്ടാകുമല്ലോ. അത് തൊടുകയിൽ കാണാനുമുണ്ട്.നല്ല വിദ്യാർഥിയാവുക. പിന്നീട്നല്ല അധ്യാപകനായി പേരെടുക്കുക.

ഒന്നാംതരം പ്രഭാഷകനും എഴുത്തുകാരനുമാവുക.മികച്ചസംഘാടകനാവുക.എവിടെയും നല്ല അതിഥിയും വീട്ടിൽ ഒരു നല്ല ആതിഥേയനു മാവുക. സാബുവിന്റെ സദ് ഗുണങ്ങൾ പറഞ്ഞാൽ തീരുന്നില്ല.

ഷേർലി സൗമ്യയാണ്. ശാന്തയും. സാബുവിന് നല്ല ഭാര്യയുംസാബുവിന്റെ മക്കൾക്ക്നല്ല അമ്മയും. മാതൃകാദമ്പതികളാകാൻ പൂർവ്വികരുടെപുണ്യവും അകമ്പടി വേണം.

എല്ലാം ദൈവകൃപയുടെ നാൾവഴികൾ തന്നെ.പ്രിയശിഷ്യനും പത്നിക്കും ഗുരുവിന്റെ പ്രാർഥനാശംസകൾ.

സിറിയക് തോമസ്.