കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടെന്ന് സര്‍ക്കാര്‍ ടുറിസം പരസ്യങ്ങളില്‍ വിശേഷിക്കുമ്പോഴും തെരുവുകളില്‍ അക്രമാസസക്തരായ നായകള്‍ അലഞ്ഞുനടന്നു വഴിയാത്രക്കാരെ അക്രമിക്കുന്ന അവസ്ഥ അവസാനിപ്പിക്കണമെന്നു പ്രൊലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഒരുമിച്ച് ക്രിയാത്മക പദ്ധതികള്‍ ആവിഷ്‌കരിച്ച് തെരുവുകളില്‍ നായവളര്‍ത്തല്‍ അവസാനിപ്പിക്കണം.സംസ്ഥാനത്തുടനീളം തെരുവ് നായ ശല്യം തുടരുമ്പോഴും അടിയന്തിരമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പടക്കമുള്ള സംവിധാനങ്ങളുമായി ഏകോപിപ്പിച്ചു തെരുവില്‍ സുരക്ഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്ന് പ്രൊ ലൈഫ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

ആരോഗ്യ സാമൂഹ്യ മേഖലയില്‍ ലോകത്തിന് മാതൃകയായ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു മികവ് തെളിയിച്ച കേരളത്തില്‍ നായശല്യം വര്‍ധിക്കുന്നത് നാടിന്റെ സത്‌പേരിനു കളങ്കം ചാര്‍ത്തുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു.

നിങ്ങൾ വിട്ടുപോയത്